Amore Beauty Point; ഭയങ്ങളെ തോല്‍പ്പിച്ച് ബ്രാന്‍ഡായി മാറിയ ഒരു സ്ത്രീയുടെ വിജയകഥ

സ്വപ്നങ്ങള്‍ ചിലപ്പോള്‍ നിശബ്ദമായി നമ്മളില്‍ കാത്തിരിക്കും. ജീവിതത്തിലെ പ്രതിസന്ധികളും അപ്രതീക്ഷിതമായ മാറ്റങ്ങളും ആത്മവിശ്വാസത്തെ തകര്‍ത്താലും, ‘ഇനി കഴിയുമോ?’ എന്ന സംശയത്തെ ‘കഴിയും’ എന്ന ഉറച്ച മറുപടിയായി മാറ്റുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ അങ്കമാലിയിലെ തുറവൂരിലെ Amore Beauty Point വെറുമൊരു ബ്യൂട്ടി പാര്‍ലറല്ല, 24 വര്‍ഷങ്ങള്‍ക്ക് ശേഷം പാതിവഴിയില്‍ നിര്‍ത്തിയ സ്വപ്നം വീണ്ടും കൈപിടിച്ചുയര്‍ത്തിയ നിജയുടെ ധൈര്യത്തിന്റെ തെളിവാണ്. സ്വന്തം കഴിവില്‍ വീണ്ടും വിശ്വാസം കണ്ടെത്തി മുന്നേറിയ ഈ യാത്ര ഇന്ന് അനേകം പേര്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രചോദനകഥയായി മാറിയിരിക്കുന്നു.
സൗന്ദര്യം വെറും പുറംഭംഗിയല്ല, ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് തെളിയിക്കുകയാണ് ഈ സ്ഥാപനം. പരിചയ സമ്പന്നരായ ആറോളം സ്റ്റാഫുകളുടെ കരുത്തില്‍ കൊറിയന്‍ സ്പാ, കൊറിയന്‍ ഹെഡ് സ്പാ, വിവിധ സ്കിന്‍ ട്രീറ്റ്മെന്റുകള്‍, വെഡ്ഡിങ് മേക്കപ്പ്, ഹെയര്‍ ട്രീറ്റ്മെന്റ് തുടങ്ങി ഉയര്‍ന്ന നിലവാരത്തിലുള്ള എല്ലാ സൗന്ദര്യ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

നാലു മാസം പിന്നിടുമ്പോഴും തിരക്കേറിയ ഷെഡ്യൂളും, വര്‍ധിച്ചു വരുന്ന സ്വീകാര്യതയുമാണ് Amore Beauty Point ന്റെ വളര്‍ച്ചയുടെ തെളിവ്. സേവനത്തിലുള്ള നിലവാരമാണ് തങ്ങളുടെ ഏറ്റവും വലിയ പരസ്യമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഈ സംരംഭം.
ഈ സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് പിന്നില്‍ നിജയുടെ അതിശയകരമായ ജീവിതയാത്രയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് ബ്യൂട്ടീഷന് പ്രൊഫഷണലായി പഠിച്ചാണ് നിജ ഈ മേഖലയിലേക്ക് കടന്നത്. മറ്റു സലൂണുകളില്‍ പ്രവര്‍ത്തിച്ച അനുഭവം അവര്‍ക്ക് സ്വന്തമായൊരു പാര്‍ലര്‍ തുടങ്ങാനുള്ള ധൈര്യം നല്കി. പക്ഷേ ജീവിതം അന്ന് അവര്‍ക്കായി മറ്റൊരു പരീക്ഷണമൊരുക്കി. ചില പ്രതിസന്ധികള്‍ കാരണം ആ സ്വപ്നം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.

സ്വന്തം പാര്‍ലറെന്ന ആഗ്രഹം ഒരിക്കലും മനസില്‍ നിന്നും മായാതെ നിന്നെങ്കിലും കാലം കടന്നുപോയി. അപ്രതീക്ഷിതമായി പ്രസവാനന്തരം ശരീരത്തില്‍ വന്ന വെള്ളപ്പാടുകള്‍ നിജയുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ തകര്‍ത്തു. താനൊരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാല്‍ ആളുകള്‍ തനിക്ക് മുന്നില്‍ വരുമോയെന്ന സംശയം പോലും മനസിനെ അലട്ടിത്തുടങ്ങി. തുടര്‍ച്ചയായ പ്രതിസന്ധികള്‍ നിജയെ മാനസികമായി തളര്‍ത്തുകയും മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പോലും മടി തോന്നിയ അവസ്ഥയുമുണ്ടായി.
എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരിക്കല്‍ പാതിവഴിയില്‍ നിര്‍ത്തിയ സ്വപ്നം വീണ്ടും പുനരാരംഭിക്കാന്‍ നിജക്ക് സാധിച്ചു. അതിനായി ഭയത്തിന് പകരം ധൈര്യത്തെ തിരഞ്ഞെടുക്കുകയായിരുന്നു നിജ. ശരീരത്തിലെ വെള്ളപ്പാടുകളില്‍ തളരാതെ, അതിനെ സ്വീകരിച്ച്, അതിനൊപ്പം തന്നെ സ്വന്തം ആത്മവിശ്വാസം പുനര്‍നിര്‍മിച്ച് Amore Beauty Point എന്ന തന്റെ സ്വന്തം സംരംഭത്തിന് നിജ രൂപം നല്കി.
തുടക്കത്തില്‍ ആളുകളെ നേരിടാനുള്ള ഭയം ഉണ്ടായിരുന്നെങ്കിലും സേവനത്തിലെ പ്രൊഫഷണലിസം അവരെ വേഗത്തില്‍ ഉയര്‍ത്തി. പ്രതീക്ഷിച്ചതിലുമപ്പുറം കസ്റ്റമേഴ്സ് എത്തിത്തുടങ്ങി. ഇന്ന് തിരക്കേറിയ ഒരു ബ്യൂട്ടി സ്പേസായി Amore Beauty Point മാറിയിരിക്കുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന നിജയ്ക്ക് നാട്ടില്‍ ഇല്ലാത്ത സമയത്ത് കൂടെയുണ്ടാകുന്നത് ഭര്‍ത്താവും രണ്ട് മക്കളും സഹോദരിയുമാണ്. കുടുംബത്തിന്റെ പിന്തുണയും സുഹൃത്തുക്കളുടെ വിശ്വാസവുമാണ് അവരെ ഉള്ളിലെ ഭയത്തെ ശക്തിയാക്കാന്‍ സഹായിച്ചത്.
നിജയുടെ യാത്ര വെറുമൊരു ബ്യൂട്ടി പാര്‍ലറിന്റെ വിജയകഥയല്ല. അത് ആത്മവിശ്വാസം വീണ്ടെടുത്ത ഒരു സ്ത്രീയുടെ പുനര്‍ജന്മമാണ്. ശരീരത്തില്‍ വന്ന വെള്ളപ്പാടുകള്‍ ഒരിക്കല്‍ അവരുടെ കോണ്‍ഫിഡന്‍സിനെ തകര്‍ത്തെങ്കിലും, ഇന്ന് അതേ അനുഭവമാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതും.

ഭാവിയില്‍ Amore Beauty Point ന്റെ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ഈ ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് നിജയുടെ സ്വപ്നം. ജീവിതത്തില്‍ എന്ത് മാറ്റം വന്നാലും, നമ്മളെ നമ്മള് വിശ്വസിച്ചാല്‍ മതിയെന്ന സന്ദേശമാണ് നിജ നല്‍കുന്നത്. തന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ക്കും സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവര്‍ക്കും സ്വന്തം കഴിവില്‍ സംശയം തോന്നുന്നവര്‍ക്കും നിജയുടെ ജീവിതം ഒരു വെളിച്ചമാണ്…!
https://www.instagram.com/amorebeautypoint?igsh=MTVnNXB0cWxrbXk1aw%3D%3D



