അംബാനിയും അദാനിയും അതിസമ്പന്നരില്‍ മുന്നില്‍ത്തന്നെ;ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്
മുംബൈ: അതിസമ്പന്നരില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്മാര് മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നോട്ടു തന്നെ. ഇരുവരും ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ 2021 ലെ ആദ്യ ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്. നേട്ടമുണ്ടാക്കിയവരില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്മാന് ഗൗതം അദാനിയാണ് മുന്പില്. 27.4 ബില്യനില്‍ നിന്നും 61.2 ബില്യന്‍ ഡോളറിലേക്കാണ് അദാനിയുടെ സമ്പത്ത് ഈ വര്‍ഷം ഉയര്‍ന്നത്.
ലോകത്തിലെ അതിസമ്പന്നരില്‍ 19 ാം സ്ഥാനത്താണ് അദാനി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില 220 ശതമാനമാണ് ആറ് മാസത്തിനുളളില്‍ ഉയര്‍ന്നത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്സ്മിഷന്, അദാനി പവര്‍ എന്നിവയുടെ ഓഹരിവിലയിലും 2021 ലെ ആദ്യ ആറ് മാസങ്ങളില്‍ 135 മുതല്‍ 185 ശതമാനം വരെ വര്‍ദ്ധനയുണ്ടായി.
മുകേഷ് അംബാനിയുടെ സമ്പത്ത് 2.61 ബില്യനില്‍ നിന്നും 79.3 ബില്യന്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്. ലോകത്തിലെ സമ്പന്നരില്‍ പന്ത്രണ്ടാം സ്ഥാനത്താണ് അംബാനി. അബുദാബിയിലെ പെട്രോ കെമിക്കല്‍ മേഖലയില്‍ റിലയന്‍സ് വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.