അതിശയിപ്പിക്കും കളക്ഷന്‍; ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യ ശേഖരവുമായി ‘Canisa Peridot’
അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാന്‍ ഏതൊരു പെണ്ണും ആഗ്രഹിക്കും. വര്‍ണങ്ങള്‍ ചാലിച്ച വസ്ത്രവും അതിന് ഇണങ്ങുന്ന ആഭരണങ്ങളും ധരിച്ച പെണ്‍കുട്ടികളെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. പലപ്പോഴും ആഘോഷ വേളകളില്‍ തിളങ്ങാന്‍ മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ലഭിക്കാതെ പലരും നിരാശപ്പെടാറുണ്ട്. അതിനുള്ള പരിഹാരമാണ് ആലപ്പുഴയിലെ കായംകുളത്ത് പ്രവര്‍ത്തിക്കുന്ന Canisa Peridot. ഡിസൈനര്‍ ജ്വല്ലറികളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ‘Canisa Peridot’ എന്ന സ്ഥാപനത്തിലൂടെ ഉടമയായ പ്രിയ കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച സ്ഥാപനമാണ് Canisa Peridot. അക്കൗണ്ടന്റായിരുന്ന പ്രിയയ്ക്ക് ചെറുപ്പം മുതല്‍ ജ്വല്ലറികളോട് പ്രത്യേക താത്പര്യമായിരുന്നു. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയും ചെയ്തു. എന്നാല്‍ തന്റെ പ്രൊഫഷനെ മറ്റൊരു മേഖലയിലേയ്ക്ക് തിരിച്ച പ്രിയ തന്റെ പ്രസവത്തോടെയാണ് തന്റെ സ്വപ്‌നങ്ങളെ പൊടിതട്ടിയെടുക്കാന്‍ തീരുമാനിച്ചത്. സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച പ്രിയയ്ക്ക്, പ്രസവശേഷമുള്ള മാനസിക പിരിമുറുക്കങ്ങളില്‍ നിന്നുള്ള മോചനവും കൂടിയായിരുന്നു ബിസിനസ്.
അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോടെ 2019-ലാണ് പ്രിയ തന്റെ സ്വപ്‌നസാമ്രാജ്യം പടുത്തുയര്‍ത്തിയത്. തുടക്കകാലത്ത് ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിച്ചുവന്നിരുന്ന Canisa Peridot നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു സ്ഥാപനം എന്ന നിലയിലേയ്ക്ക് വളര്‍ന്നത്. ഡിസൈനര്‍ ജ്വല്ലറികളുടെ വിപുലമായ ശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രധാനമായും ബ്രൈഡല്‍സ് ഉപയോഗിക്കുന്ന എ.ഡി സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങള്‍ക്ക് പുറമെ പാലക്ക, നാഗപടം, മുല്ലമൊട്ട്, കാശിമാല തുടങ്ങിയ വൈവിധ്യങ്ങളായ ടെമ്പിള്‍ ജ്വല്ലറികളുടെയും അതിശയിപ്പിക്കുന്ന ശേഖരമാണ് പ്രിയ കസ്റ്റമേഴ്‌സിനായി ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, കേരള ജ്വല്ലറികള്‍ കസ്റ്റമൈസ്ഡ് ആയും ഇവിടെ നിര്‍മിച്ച് നല്‍കുന്നുണ്ട്.
ജ്വല്ലറികള്‍ക്ക് പുറമെ മുള്‍മുള്‍ കോട്ടണ്‍, സോഫ്റ്റ് സില്‍ക്ക് എന്നീ മെറ്റീരിയലുകളിലുള്ള സാരികളും പ്രിയ തന്റെ സ്ഥാപനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. Canisa Peridot-ലൂടെ വില്‍പന നടത്തുന്ന ജ്വല്ലറികളുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല പ്രിയ. അതുകൊണ്ടുതന്നെയാണ് കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യത നേടി തന്റെ സ്ഥാപനത്തെ പ്രിയ ഉയര്‍ച്ചയിലേയ്ക്ക് എത്തിക്കുന്നത്.
ജ്വല്ലറികള്‍ക്ക് പുറമെ ഒരു ഡിസൈനര്‍ ബൊട്ടിക്കും Canisa Peridot ല്‍ ഒരുക്കണമെന്ന ആഗ്രഹവുമായാണ് പ്രിയ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പ്രിയയുടെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് രാഹുല്‍നാഥും മകന്‍ ദ്രോണയും കൂടെത്തന്നെയുണ്ട്.