EntreprenuershipSuccess Story

ആഗ്രഹിക്കുന്നത് മികച്ച കരിയറോ? സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ കൂടെയുണ്ട് ‘Amalieo Academy’

വാനോളം പറന്നുയരുക എന്നത് പലരുടെയും സ്വപ്‌നങ്ങളിലൊന്നാണ്. അതിനായി പലരും തിരഞ്ഞെടുക്കുന്ന പ്രൊഫഷ്ണല്‍ കരിയറുകളിലൊന്നാണ് ഏവിയെഷന്‍. എന്നാല്‍ കൃത്യമായ ഗൈഡന്‍സ് ഇല്ലാതെ കൃത്യമായ അറിവ് ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ‘ആകാശ സ്വപ്‌ന’ങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുള്ളത്. നിരവധി തൊഴില്‍ അവസരങ്ങളും സാധ്യതകളുമുള്ള ഈ മേഖലയിലേക്ക് എത്താന്‍ സാധിക്കാതെ പല വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടു പോകാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തി കേരളത്തിലെ ‘നമ്പര്‍ വണ്‍’ ഏവിയെഷന്‍ സിവില്‍ അക്കാദമിയായി മാറിയ ഒരു സംരംഭമുണ്ട്. അതാണ് Amalieo Academy.

2018 ലാണ് തിരുവനന്തപുരം സ്വദേശിയായ അമലേഷ് Amalieo Academy എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു അമലേഷിന്റെ സ്വപ്‌നം. പിന്നീട് സുഹൃത്തായ ചന്ദനയോടൊപ്പം ചേര്‍ന്ന് ‘ഏവിയെഷന്‍’ ഇന്സ്ടിട്യൂഷൻ ആയ Amalieo Academy ആരംഭിക്കുകയായിരുന്നു.

തിയറികള്‍ക്കും സിലബസ് ക്ലാസുകള്‍ക്കും അപ്പുറം പ്രാക്ടിക്കല്‍ പരിശീലനം കൊണ്ട് നിരവധി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്കാണ് ഇവര്‍ പറക്കാനായി ചിറകേകിയിട്ടുള്ളത്. ‘പെയിന്റഡ് ബട്ടര്‍ഫ്‌ളൈ’ എന്ന് അര്‍ത്ഥം വരുന്ന ഗ്രീക്ക് പദമാണ. തങ്ങളുടെ ആശയത്തിന് ചേരുന്ന പേര് തന്നെയാണ് സ്ഥാപനത്തിനായി ഇവര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പേരിലെ തിരഞ്ഞെടുപ്പ് തന്നെ ഈ സംരംഭ ദമ്പതികളുടെ ദീര്‍ഘ വീക്ഷണത്തിന്റെയും ലക്ഷ്യ ബോധത്തിന്റെയും അടയാളമാണ്.

'കരിയറി'ലേക്ക് പറന്നുയരാം

പറന്നുയരാന്‍ സ്വപ്‌നം കാണുന്ന ഓരോ വിദ്യാര്‍ത്ഥികളുടെയും സ്വപ്‌നങ്ങള്‍ക്ക് നിറമേകി വര്‍ണശബളമായ ‘ഭാവിയിലേ’ക്കാണ് Amalieo Academy അവരെ നയിക്കുന്നത്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, B.voc, ഏവിയെഷന്‍ എന്നിങ്ങനെ ഡിപ്ലോമ ഡിഗ്രി കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കൃത്യമായ പരിശീലനം നല്‍കുക മാത്രമല്ല, തങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 100 ശതമാനം പ്ലെയിസ്‌മെന്റ് ഗ്യാരന്റിയും ഇവര്‍ നല്‍കുന്ന ഉറപ്പാണ്. അത് തന്നെയാണ് ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനം തേടിയെത്താനുള്ള പ്രധാന കാരണവും.

മാറ്റങ്ങള്‍ അറിയാം, ഭാവി സുരക്ഷിതമാക്കാം…

ഏവിയെഷന്‍ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ചന്ദനയും ബിസിനസ് പാഷനായ അമലേഷും കൃത്യമായ മികവോടെയാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. പഠനം കഴിഞ്ഞ് ഏവിയേഷന്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് താന്‍ പഠിച്ചതും ജോലിയും തമ്മില്‍ ധാരാളം വ്യത്യാസം ഉണ്ടെന്ന് ചന്ദന തിരിച്ചറിയുന്നത്. തനിക്ക് തുടക്കത്തില്‍ അനുഭവപ്പെട്ട പ്രയാസം വരും തലമുറയ്ക്ക് സംഭവിക്കരുത് എന്ന ചിന്തയിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ചന്ദന തീരുമാനിക്കുന്നത്. അതിന് പിന്തുണയും ആശയവും നല്‍കിയത് അമലേഷ് ആയിരുന്നു.

താന്‍ നല്‍കിയ ഓരോ നിര്‍ദേശവും പരിശീലനവും കുട്ടികള്‍ക്ക് പ്രയോജനമായി എന്ന തിരിച്ചറിവാണ് Amalieo Academy എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഇരുവരെയും നയിക്കുന്നത്. ഇന്ന് ഈ മേഖലയിലെ മികച്ച പരിചയ സമ്പത്തുള്ള വിദഗ്ധരെയാണ് കുട്ടികളുടെ പരിശീലനത്തിനായി ഇവര്‍ നിയോഗിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ മാറുന്ന ട്രെന്‍ഡുകള്‍ അനുസരിച്ച് നൂതനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്റ്റിക്കല്‍ പരിശീലനം നല്‍കി ഈ മേഖലയില്‍ വളരാന്‍ കരുത്തും പ്രചോദനവും ഇവര്‍ നല്‍കുന്നു. Amalieo Academy യില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി ധാരാളം വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയിട്ടുള്ളത്. ഇനി കേരളമൊട്ടാകെ തങ്ങളുടെ സ്ഥാപനത്തിനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥികളുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി നല്‍കാനുമുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button