EntreprenuershipSuccess Story

ഐഡിയ ഇല്ലേ? ആഗ്രഹം പറഞ്ഞാല്‍ മതി, അലയന്‍സ് ഡിസൈന്‍സുണ്ട് പൂര്‍ത്തിയാക്കാന്‍!

നിര്‍മാണ മേഖലയില്‍ വിപ്ലവ ശബ്ദമായി അലയന്‍സ് ഡിസെന്‍സ് ആന്‍ഡ് ബില്‍ഡേഴ്‌സ്

ലയ രാജന്‍

ഒരു വീട് നിര്‍മിക്കാന്‍ എന്തൊക്കെ നോക്കണം? എത്ര ബജറ്റ് വേണം? നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മയ്ക്ക് ആര് ഉറപ്പു തരും? പ്ലാനില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം? നിര്‍മിക്കേണ്ടത് ഒരു വാണിജ്യ കെട്ടിടം ആണെങ്കിലോ? ആവശ്യങ്ങളും ആശയങ്ങളും ഇടയ്ക്ക് വച്ച് മാറുമെങ്കിലോ? ഒരുപാട് സംശയങ്ങള്‍ ഉണ്ടല്ലേ! നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ഈ സംശയങ്ങളെല്ലാം അലയന്‍സിലെത്തിയാല്‍ മാറിക്കൊള്ളും. നിര്‍മാണ മേഖലയിലെ ഒരു സമ്പൂര്‍ണ പാക്കേജ് ആയി മാറിക്കൊണ്ടിരിക്കുകയാണ് മലപ്പുറം ആസ്ഥാനമായി 2017ല്‍ സ്ഥാപിച്ച അലയന്‍സ് ഡിസൈന്‍സ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം.

മലപ്പുറം സ്വദേശിയായ സാബിത്ത് കളത്തിങ്ങല്‍ തന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശ്യാംദാസ് എടക്കാടിനോടൊപ്പം ചേര്‍ന്ന് ആരംഭിച്ച ഈ സ്ഥാപനം കഴിഞ്ഞ 9 വര്‍ഷത്തിനിടെ നിര്‍മാണ മേഖലയില്‍ പൂര്‍ത്തിയാക്കിയത് എഴുപതോളം വിജയകരമായ പ്രോജക്ടുകളാണ്. വീട്, മറ്റു കെട്ടിട നിര്‍മാണം, റിനവേഷന്‍ എന്നിവയാണ് അലയന്‍സ് നല്‍കുന്ന പ്രധാന സേവനങ്ങള്‍. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പേപ്പര്‍ വര്‍ക്ക് മുതല്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷമുള്ള ടച്ചപ്പ് വരെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും അലയന്‍സിന്റെ കൈയെത്തുമെന്നതാണ് കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ അലയന്‍സിനെ വ്യത്യസ്തമാക്കുന്നത്.

നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രോജക്ട് പ്ലാന്‍ ആണ് എന്നതാണ് സാബിത്തിന്റെ പക്ഷം. നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ ഘടന മുതല്‍ നിര്‍മാണ സാമഗ്രികള്‍ക്ക് വരുന്ന വ്യക്തികര വില ഉള്‍പ്പെടെയുള്ളവ വിശദമായി രേഖപ്പെടുത്തിയ ബജറ്റ് പ്ലാന്‍ വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് അലയന്‍സില്‍ നിന്ന് ഓരോ പ്രോജക്ടും പൂര്‍ത്തിയാകുന്നത്.

സ്ഥാപനം കണ്ടെത്തിയ സാമഗ്രികള്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ പകരം കസ്റ്റമര്‍ മറ്റൊരു അഭിപ്രായമോ ഉത്പന്നമോ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരത്തിലുള്ള മാറ്റങ്ങളെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉള്‍ക്കൊള്ളിക്കാന്‍ പ്രോജക്ട് പ്ലാനുകള്‍ സഹായിക്കാറുണ്ട്. ബജറ്റില്‍ ഉള്‍പ്പെടെ വരുന്ന മാറ്റങ്ങള്‍ കമ്പനിക്കൊപ്പം കസ്റ്റമറിനും ഏറ്റവും സുതാര്യമായി അറിയാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്ലാന്‍ മുതല്‍ നിര്‍മാണം വരെയുള്ള നിര്‍മാണ പാക്കേജില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്ക് അധിക സര്‍വീസ് ഫീസ് ഈടാക്കുന്നില്ല എന്നതും അലയന്‍സിന്റെ പ്രത്യേകതയാണ്.

സര്‍വീസില്‍ ഉള്‍പ്പെടാത്ത അധിക സേവനങ്ങള്‍ക്ക് മാത്രമാണ് സ്ഥാപനം സര്‍വീസ് ഫീസ് ഈടാക്കുന്നത്. സ്വന്തം പ്രോജക്ടുകള്‍ക്ക് പുറമെ മറ്റു വാണിജ്യ പ്രോജക്ടുകളും ആവശ്യാനുസരണം അലയന്‍സ് പൂര്‍ത്തിയാക്കാറുണ്ട്. കസ്റ്റമറിന്റെ ആവശ്യാനുസരണമാണ് ഓരോ പ്രോജക്ടും പൂര്‍ത്തിയാക്കുന്നത്. ആദ്യാവസാനം നിലനിര്‍ത്തി പോരുന്ന സുതാര്യതയും ഡിസൈന്‍, മോഡല്‍, ആര്‍ക്കിടെക്ച്ചറല്‍ പാറ്റേണ്‍ എന്നിവയിലുള്ള കൃത്യതയും തന്നെയാണ് അലയന്‍സിനെ ജനകീയമാക്കിയത്.

മലപ്പുറത്ത് വീട് നിര്‍മാണത്തില്‍ നിന്ന് ആരംഭിച്ച സ്ഥാപനത്തിന്റെ വിജയയാത്ര ഇന്ന് ഈ മേഖലയിലെ ഏറ്റവും തിരക്കുള്ള സ്ഥാപനങ്ങളില്‍ ഒന്നെന്ന ഖ്യാതി വരെ എത്തി നില്‍ക്കുമ്പോള്‍, നിര്‍മാണ മേഖലയ്ക്ക് പുറമേ മറ്റു മേഖലകളിലേക്കും കടക്കണമെന്നും നിലവിലെ സംരംഭം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മുന്നേറുകയാണ് അലയന്‍സ് ഡിസൈന്‍സ് ആന്‍ഡ് ബില്‍ഡേഴ്‌സ്…!

https://www.instagram.com/alliance_designs_?igsh=MTE0MmdvaXU3NzA2dQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button