Success Story

AJ Designs; സ്വപ്‌നങ്ങള്‍ തുന്നിയെടുത്ത് ഓര്‍മകളാക്കി മാറ്റുന്ന വിശ്വാസത്തിന്റെ ബ്രാന്‍ഡ്

ചിലരുടെ ബാല്യകാല സ്വപ്‌നങ്ങള്‍ പലപ്പോഴും സമയത്തിനൊപ്പം മങ്ങിപ്പോകാറുണ്ട്. എന്നാല്‍ ചിലര്‍ ആ സ്വപ്‌നങ്ങളെ പിടിച്ചെടുത്ത് ജീവിതമാക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിനി ജീവ തോമസിന്റെ ജീവിതയാത്ര അതിന്റെ മികച്ച ഉദാഹരണമാണ്. കുട്ടിക്കാലം മുതല്‍ ഫാഷന്‍ ഡിസൈനിങ്ങിനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ചിരുന്ന ജീവ, പിന്നീട് അതിനെ ഒരു സംരംഭമായി മാറ്റുകയായിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും ആത്മവിശ്വാസവും കൂടെയുണ്ടായപ്പോള്‍, ഫാഷന്‍ ഡിസൈനിങ് പഠിച്ച് സ്വന്തമായൊരു ബ്രാന്‍ഡ് ആരംഭിക്കാന്‍ അവര്‍ മുന്നോട്ട് വന്നു. അങ്ങനെ രൂപം കൊണ്ടതാണ് AJ Designs.

ഇന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, ഇടുക്കിയിലെ ശ്രദ്ധേയമായ ഡിസൈനിങ് സ്റ്റുഡിയോകളില്‍ ഒന്നായി മാറിയിരിക്കുകയാണ് AJ Designs. കൃത്യതയും ഗുണമേന്മയും കൊണ്ടാണ് AJ Designs ഉയരങ്ങളിലേക്ക് മുന്നേറുന്നത്. ഡയ്യബിള്‍ ഫാബ്രിക്കുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവര്‍, ഓരോ വസ്ത്രത്തെയും ക്ലെയ്ന്റിന്റെ സ്വപ്‌ന വസ്ത്രമാക്കി മാറ്റുന്നു.

ബ്രൈഡല്‍ വെയറാണ് AJ Designs ന്റെ പ്രധാന ആകര്‍ഷണം. ഓരോ പെണ്‍കുട്ടിയുടെയും വിവാഹദിനം അവളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണ്. ആ ദിനത്തില്‍ അവള്‍ ഏറ്റവും മനോഹരിയായിരിക്കണമെന്ന് ഉറപ്പാക്കുകയാണ് ജീവയും ടീമും ചെയ്യുന്നത്. വെഡ്ഡിങ് ഗൗണുകളും ലഹങ്കകളും ഇവരുടെ സിഗ്‌നേച്ചര്‍ വര്‍ക്കുകളാണ്. അതോടൊപ്പം ചുരിദാര്‍ ഉള്‍പ്പെടെ എല്ലാ തരം ലേഡീസ് വെയറുകളും കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു. കുഞ്ഞുങ്ങള്‍ക്കായുള്ള കസ്റ്റമൈസ്ഡ് കിഡ്‌സ് വെയറുകളും ഇവിടെ ലഭ്യമാണ്.

AJ Designs നെ വേറിട്ടുനിര്‍ത്തുന്നത് അവരുടെ വ്യക്തിപരമായ സമീപനമാണ്. ഓരോ കസ്റ്റമറുടെയും ഇഷ്ടങ്ങളും ആവശ്യങ്ങളും മനസിലാക്കി ഡിസൈന്‍ തയ്യാറാക്കുന്നു. ജീവ തന്നെ നേരിട്ട് മെറ്റീരിയലുകള്‍ തിരഞ്ഞെടുത്ത് ഗുണമേന്മ ഉറപ്പാക്കുന്നു. ഈ ശ്രദ്ധയും ആത്മാര്‍ത്ഥതയും തന്നെയാണ് കസ്റ്റമേഴ്‌സിന്റെ വിശ്വാസം നേടാന്‍ സഹായിച്ചത്.

നാലംഗ ടീമാണ് ഇന്ന് ഈ ബ്രാന്‍ഡിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഔട്ട്ഫിറ്റും ശ്രദ്ധയോടെ, കൃത്യതയോടെ പൂര്‍ത്തിയാക്കപ്പെടുന്നു. ഇവരുടെ ഡിസൈന്‍ വര്‍ക്കുകള്‍ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട് എത്തുന്നവരാണ് ഭൂരിഭാഗം കസ്റ്റമര്‍മേഴ്‌സും. കൂടാതെ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ലഭിച്ച അംഗീകാരം ബ്രാന്‍ഡിന് കൂടുതല്‍ വളര്‍ച്ച നല്‍കി. ഇന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഓര്‍ഡറുകള്‍ ലഭിക്കുന്ന നിലയിലേക്ക് അഖ ഉലശെഴി െവളര്‍ന്നിരിക്കുകയാണ്.

ചെറിയൊരു സ്വപ്‌നമായി തുടങ്ങിയ സംരംഭം, ഇന്ന് പല പ്രദേശങ്ങളില്‍ നിന്നും കസ്റ്റമേഴ്‌സ് തേടിയെത്തുന്ന വിധം വിശ്വസനീയ ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അഖ ഉലശെഴി െനെ വ്യാപിപ്പിക്കണമെന്നാണ് ജീവ തോമസിന്റെ ആഗ്രഹം. അവരുടെ ഏറ്റവും വലിയ വിജയം, ഓരോ കസ്റ്റമറുടെയും മുഖത്തെ സന്തോഷം തന്നെയാണ്.

സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ധൈര്യവും സമര്‍പ്പണവും മതിയെന്നു തെളിയിക്കുന്ന പ്രചോദനമാണ് AJ Designs കട്ടപ്പനയില്‍ നിന്ന് ഉയര്‍ന്ന ഈ ബ്രാന്‍ഡ്, ഇനി കൂടുതല്‍ ഉയരങ്ങളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button