ഉള്ളിലേക്ക് ഉള്ളറിഞ്ഞ യാത്രകളുമായി ഐദ അസര്‍

ജീവിതത്തില്‍ ചില യാത്രകള്‍ ശബ്ദമില്ലാതെയാണ് ആരംഭിക്കുന്നത്. അവ വിളിച്ചുപറയലുകള്ക്ക് നില്‍ക്കാറില്ല. എന്നിരുന്നാലും ഏതെങ്കിലും ഒരു ഘട്ടത്തില്‍, അവയുടെ ആഴം അവയെ ശ്രദ്ധേയമാക്കും. ഐദ അസറിന്റേതും അങ്ങനെയൊരു യാത്രയാണ്. വേദനയെ മറച്ചുവയ്ക്കാതെ, അതില്‍ നിന്ന് വെളിച്ചം കണ്ടെത്തി, ഉള്ളിലെ മാറ്റങ്ങളെ പിന്നാലെ വരുന്നവര്‍ക്കുള്ള വഴികാട്ടലാക്കി മാറ്റിയൊരു യാത്ര.
Healing & Life Transformation Coaching എന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐദ തന്റെ പ്രവര്‍ത്തനങ്ങള്‍ Motivational Training പോലെ വെറും വാചകങ്ങളിലോ, പ്രസംഗങ്ങളിലോ ഒതുക്കാറില്ല. Healing എന്നത് ആശ്രിതത്വം സൃഷ്ടിക്കുന്ന ഒന്നല്ല; മറിച്ച് ഒരാളെ തന്റെ ജീവിതം കൂടുതല്‍ ബോധപൂര്‍വ്വവും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കുന്ന ഒരു പ്രക്രിയയാണ് എന്നതാണ് ഐദയുടെ പക്ഷം.
ഇവിടെയെത്തുന്ന ഓരോ വ്യക്തിക്കും കൃത്യമായ വ്യക്തിഗത ശ്രദ്ധ കിട്ടുന്ന One on One രീതി, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്യുന്നത്. വൈകാരിക അവബോധം, Inner Child & Emotional Healing Work, EFT, Reiki പോലുള്ള Energy Based സെഷനുകള്‍, Conscious Boundary Building തുടങ്ങി അനവധി പ്രവര്‍ത്തനങ്ങള്‍ ഈ സെഷനുകളുടെ ഭാഗമാണ്.
”ഞാന്‍ പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കുന്നില്ല”, എന്നാണ് ഐദ പറയുന്നത്. ശരിയായ ചോദ്യങ്ങള്‍ ചോദിച്ച് സ്വയം അവബോധത്തിന്റെ വാതില്‍ തുറക്കാനും, ശ്രദ്ധ വേണ്ട ഇടങ്ങള്‍ തിരിച്ചറിയാനും സഹായിച്ച്, വ്യക്തിക്ക് തന്നെ തന്റെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ അവസരം നല്‍കുകയാണ് ഐദ ചെയ്യുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതല്ല, മറിച്ച് സുരക്ഷിതവും മുന്‍വിധികളില്ലാത്തതുമായ ഒരിടം സൃഷ്ടിച്ച് വികാരങ്ങള്‍ വരുതിയിലാക്കാനും തന്നിലുള്ള വിശ്വാസം പുനര്‍നിര്‍മിക്കാനും വഴിയൊരുക്കുന്നതാണ് ഇവിടുത്തെ രീതി.
ഇന്ന് ഐദ സ്ത്രീകളും കുടുംബങ്ങളുമുള്‍പ്പടെ ഒട്ടേറെ വ്യക്തികള്‍ക്ക് ആന്തരിക വ്യക്തതയിലേക്കുള്ള യാത്രയില്‍ കൈത്താങ്ങാകുന്നുണ്ട്. ഘടനാപരമായ പരിവര്‍ത്തന പരിപാടികള്‍ മുഖേന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആന്തരിക ശക്തിയും വ്യക്തിത്വവും വികസിപ്പിക്കുന്ന Train the Trainer (TTT) Facilitator ആയും ഐദ പ്രവര്‍ത്തിക്കുന്നുണ്ട്. അനുഭവ പരിചയപരവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പരിശീലനരീതികളിലൂടെ ആത്മവിശ്വാസം, മാനസിക വ്യക്തത, ഉത്തരവാദിത്വബോധം എന്നിവ ശാസ്ത്രീയമായി വളര്‍ത്തുന്ന തരത്തിലുള്ള സമീപനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഐദയുടെ പ്രവര്‍ത്തങ്ങള്‍ മുന്നേറുന്നത്.

തനിക്കറിവുള്ള കാര്യങ്ങള്‍ അതേപടി പറയുക എന്നതിനപ്പുറം ഫലപ്രദമായും ഉത്തരവാദിത്വപൂര്‍ണമായും നടപ്പിലാക്കാവുന്ന വ്യക്തിത്വ നിര്‍മാണ പ്രക്രിയ എന്ന തലത്തിലാണ് ഐദ TTT മാതൃക പിന്തുടരുന്നത്. സമ്മര്‍ദ്ദ നിയന്ത്രണം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളില്‍ മലയാളത്തിലൂടെ നല്കുന്ന അവരുടെ പരിശീലനങ്ങള്‍ പഠനത്തെ കൂടുതല്‍ അനുഭവപരിചയപരമാക്കുന്നു. 2025ലെ Bharat Iconic Excellence Award, South Indian Women Achievers Award (SIWAA) എന്നീ അംഗീകാരങ്ങള്‍ ഐദയുടെ പ്രവര്‍ത്തനത്തെ രാജ്യവ്യാപകമായി ശ്രദ്ധേയമാക്കി.
2026ല്‍ ലഭിക്കുന്ന Astitva Women’s Pride Award – Life Transformation Coach & Train the Trainer Dr. A. P. J. Abdul Kalam National Excellence Award (Outstanding Trainer) യും She Splash 2026 ല്‍ Outstanding Life Transformation Coach & Holistic Healer എന്ന ബഹുമതിയും അവരുടെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ അംഗീകാരങ്ങളാണ്.
വിജയം എന്നത് അംഗീകാരങ്ങളോ, പദവികളോ മാത്രമല്ല എന്നതാണ് ഐദയുടെ പക്ഷം. ഒരു വ്യക്തി തന്റെ സത്യസന്ധമായ ജീവിതം ആത്മവിശ്വാസത്തോടെ ആരംഭിക്കുന്ന നിമിഷമാണ് ആ വ്യക്തിയുടെ യഥാര്‍ത്ഥ വിജയം എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് തന്റെ ഉത്തരവാദിത്വങ്ങളിലേക്ക് വീണ്ടും മുഴുകുകയാണ് ഐദ അസര്‍.



