സുസ്ഥിര വികസനം ലക്ഷ്യമിട്ട് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി
ഊര്‍ജ മേഖലയിലെ പുത്തന്‍ ഉണര്‍വും പ്രതീക്ഷയും
പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍. എല്ലാ ഊര്‍ജ രൂപങ്ങളുടെയും പ്രഭവസ്ഥാനവും സൂര്യന്‍ തന്നെ. സൂര്യനില്‍ നിന്നുള്ള പ്രകാശവും ചൂടും ചേര്‍ന്നതാണ് നാം ‘സൗരോര്‍ജ’മെന്ന് വിളിക്കുന്ന ഊര്‍ജരൂപം. ഇത് നമുക്ക് നല്കുന്ന സാധ്യതകള്‍ വളരെ വിശാലമാണ്. എന്നാല്‍, പ്രകൃതിയ്ക്ക് യാതൊരുവിധ ദോഷവും വരുത്താത്ത ‘സോളാര്‍ എനര്‍ജി’യെ നാം ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ആ സാഹചര്യം മനസ്സിലാക്കിയാണ് ‘Generate Green Energy and Save our Planet’ എന്ന മുദ്രാവാക്യമുയര്‍ത്തി, തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രന്‍ ‘ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി’ എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്.
ആര്‍ക്കിടെക്ചര്‍ സ്ഥാപനം നടത്തിയിരുന്ന ജയചന്ദ്രന്‍, സോളാര്‍ എനര്‍ജിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയാണ് ഊര്‍ജമേഖലയിലേക്ക് തിരിഞ്ഞത്. ബോംബെയിലെ എപിഎന്‍ കമ്പനിയുടെ സ്വാധീന ഫലമായി, ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജിയ്ക്ക് 2015 ല്‍ തുടക്കമിട്ടു. സൗരോര്‍ജത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണ ക്ലാസുകള്‍ നല്‍കിയതിനുശേഷമാണ് ഇവര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അനുദിനം വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുകയും മലിനീകരണവും ഏറിവരുന്ന സാഹചര്യത്തില്‍ ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി എന്ന സ്ഥാപനത്തിന്റെ പ്രസക്തിയും വര്‍ദ്ധിക്കുന്നു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സ് എന്ന നിലയില്‍, ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിലും സൗരോര്‍ജത്തിന് വളരെ വലിയ പങ്കുണ്ട്. ഇത് മനുഷ്യരെയും വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ വളരെ നിര്‍ണായകമായ ‘റോള്‍’ വഹിക്കുന്നു. അതുകൊണ്ടുതന്നെ, ബിസിനസ് എന്നതിനുപരി ഒരു സാമൂഹ്യസേവനം കൂടിയാണ് ജയചന്ദ്രന്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടിയാണ് ആദിത്യ എപിഎന്‍ കമ്പനി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. പൂര്‍ണമായും ഉപഭോക്തൃ സൗഹാര്‍ദ്ദമാണ് കമ്പനി. സോളാര്‍ പാനലുകളുടെ ആവശ്യകതയും അതുമൂലം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന ഗുണങ്ങളെയും കുറിച്ച് കമ്പനി ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു. ചെറിയ വീടുകള്‍ മുതല്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ വരെ ഇന്ന് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ബില്‍ ലാഭിക്കുന്നു.
ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങളാണ് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. റിസോര്‍ട്ട് വര്‍ക്ക്, പ്ലാന്റ് ഡിസൈന്‍ കമ്മീഷനിങ്, സ്ട്രീറ്റ് ലൈറ്റ്, ഹോം ഗ്രിഡ്, സോളാര്‍ വാട്ടര്‍ പമ്പിങ് ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ കമ്പനി നല്‍കുന്നു. ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഓഫ് ഗ്രിഡ് പവര്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സ്ട്രീറ്റ് ലൈറ്റിങ്ങിന് ഓണ്‍ഗ്രിഡ് സോളാര്‍ സിസ്റ്റം, ഹൈബ്രിഡ് സോളാര്‍ സിസ്റ്റം എന്നിവയാണ് ഉപയോഗിക്കുന്നത്.
ഭാവി പ്രവര്‍ത്തനങ്ങള്‍
MNRE (മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി), MSME, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, GEM, കെ.എസ്.ഇ.ബി എന്നിവയുടെ അംഗീകാരമുള്ള, ഐ.എസ്.ഒ സര്‍ട്ടിഫൈഡ് കമ്പനിയാണ് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി.
സാങ്കേതിക ഗവേഷണത്തിനും വികസനത്തിനുമാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. ഒപ്പം, ഊര്‍ജ മേഖലയുടെ നവീന സാധ്യതകള്‍ പഠിക്കുന്നതിലും സജീവമായി പ്രവര്‍ത്തിക്കുന്നു. പുതിയ ഉപകരണങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള ഗവേഷണവും വികസനവും നടത്തുന്നതിനായി ലൈസന്‍സ് ലഭിച്ചിട്ടുള്ള കമ്പനിയാണ് ആദിത്യ എപിഎന്‍. പാനലിന്റെ വലിപ്പം കുറച്ച്, കൂടുതല്‍ വൈദ്യുതി കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി.
ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും എപിഎന്‍ കമ്പനിക്ക് ശാഖകളുണ്ട്. ഇവ പ്രദേശവാസികള്‍ക്ക് സേവനങ്ങള്‍ ലളിതമായും കാര്യക്ഷമമായും ലഭ്യമാക്കുന്നു.
സൗരോര്‍ജത്തിന്റെ ഉപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വലിയ രീതിയില്‍ സഹായകമായി മാറും. ഒപ്പം, സൗരോര്‍ജം സാമ്പത്തിക ലാഭവും ഉറപ്പാക്കുമെന്നതിലും സംശയമില്ല.
നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ, ഊര്‍ജ മേഖലയിലെ പുത്തന്‍ ഉണവും പ്രതീക്ഷയുമായി മുന്നേറുകയാണ് ആദിത്യ എപിഎന്‍ സോളാര്‍ കമ്പനി.
https://adithyaapnsolarenergy.in/
Contact Details :
Head Office: Ganesh Bhavan,TC-28/2129-2-29 B/ Elankom Nagar, Thycaud,Trivandrum
Email Us
adithyaapnsolarenergy@gmail.com
Call Us
THIRUVANANTHAPURAM – 8136867712, 9539080709
PALAKKAD – 9947344622
PATHANAMTHITTA – 9061517588