News Desk
അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയുടെ അന്വേഷണം ; ഓഹരി വിപണിയില്‍ വില ഇടിഞ്ഞ് കമ്പനികള്‍
അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നു. സെബിയുടെ ചട്ടങ്ങല്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു. ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നിവയാണവ. എന്‍ഫോഴ്സ്മെന്റ് വകുപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.