പ്രൊഫഷന്‍ പാഷനായപ്പോള്‍ കൈവരിച്ചതെല്ലാം നേട്ടങ്ങള്‍; ബ്യൂട്ടീഷന്‍ മേഖലയിലെ പുതുവഴികള്‍ തേടി ‘നേഹ മേക്കോവര്‍’
സ്ത്രീകള്‍ അവരുടെ സൗന്ദര്യത്തെപ്പറ്റി അങ്ങേയറ്റം ഉണര്‍ന്നിരിക്കുന്ന ചുറ്റുപാടിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ചെറിയ ആഘോഷങ്ങളില്‍ പോലും ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ഭംഗിയായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഓരോ പെണ്മനസ്സും ആഗ്രഹിക്കുമ്പോള്‍ സുന്ദരങ്ങളായ മുഖങ്ങള്‍ക്കൊപ്പം തന്നെ വളര്‍ന്നുവന്ന മേഖലയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റേത്. പാഷന്‍ എന്ന നിലയിലും പ്രൊഫഷന്‍ എന്ന നിലയിലും പലരും ബ്യൂട്ടീഷന്‍ മേഖലയില്‍ കാണുമ്പോള്‍, ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് തന്റെ കഴിവിനെ ചെത്തി മിനുക്കി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
കേരളത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പട്ടികയില്‍ കഴിഞ്ഞ നാലുവര്‍ഷമായി മുന്‍പന്തിയില്‍ നില്ക്കുന്ന മൂവാറ്റുപുഴക്കാരി ഷൈനി നാസറിന് തുടക്കത്തില്‍ ഇതൊരു പ്രൊഫഷന്‍ മാത്രമായിരുന്നു. സ്റ്റിച്ചിങ്ങിനോട് താല്പര്യമുള്ള ഒരു വീട്ടമ്മ സോഷ്യല്‍ മീഡിയയിലെ റീല്‍സ് കണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റാകാന്‍ തീരുമാനമെടുത്തുവെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതമായിരിക്കും.
കുടുംബത്തിന് തന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു കൈത്താങ്ങ് ആകാന്‍ വേണ്ടി ഏതു തൊഴില്‍ ചെയ്യുവാനും തയ്യാറായിരുന്ന മനസ്സുമായാണ് ഷൈനി നാസര്‍ ഈ രംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ സംരംഭകയുടെ ‘നേഹ മേക്കോവര്‍’ എന്ന സ്ഥാപനം കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഷൈനിക്ക് ഇന്ന് ഈ രംഗത്തോടുള്ള പാഷന്‍ കൊണ്ട് കൂടിയാണ്.
മേക്കപ്പിനെ കുറിച്ച് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു തുടക്കക്കാരി എന്ന നിലയില്‍ ആരംഭഘട്ടത്തില്‍ നിരവധി പ്രതിസന്ധികള്‍ ഷൈനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. പലയിടത്തുനിന്നായി നിരവധി കോഴ്‌സുകള്‍ പഠിച്ചെങ്കിലും ആദ്യമൊക്കെ നഷ്ടം മാത്രമായിരുന്നു ഫലം. എന്നാല്‍ തളര്‍ന്നിരിക്കാന്‍ തയ്യാറാകാതെ തന്റെ കഴിവില്‍ അടിയുറച്ച് വിശ്വസിച്ച് ഈ സംരംഭക മുന്നോട്ടുവച്ച ഓരോ ചുവടും വിജയത്തിലേക്ക് ആയിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച നാളുകളില്‍ ഒറ്റയ്ക്കായിരുന്നു വര്‍ക്കുകള്‍ ചെയ്തിരുന്നതെങ്കിലും ഇന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തന്റെ സഹായിയായി കൂടെ കൂട്ടി, അവര്‍ക്കൊരു വരുമാനമാര്‍ഗം നേടിക്കൊടുക്കുവാനും ഷൈനി ശ്രമിക്കുന്നു.
കേരളത്തിലുടനീളം വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന ഈ സംരംഭക തന്നെ തേടിയെത്തുന്ന ഏത് ചെറിയ വര്‍ക്കും കൃത്യതയോടെ നിര്‍വഹിക്കാന്‍ ഒരുക്കമാണ്. അതിനാല്‍ തന്റെ വീടിനോട് ചേര്‍ന്ന് ഒരു സ്റ്റുഡിയോയും അവര്‍ ഒരുക്കിയിരിക്കുന്നു.
2024 ജനുവരിയില്‍ ശീമാട്ടിയിലെ ഒരു ചടങ്ങില്‍ മൂന്ന് സെലിബ്രിറ്റികളെ മേക്കപ്പ് ചെയ്യുവാന്‍ ലഭിച്ച അവസരം ഉള്‍പ്പെടെ തനിക്ക് കൈവന്നിട്ടുള്ള നേട്ടങ്ങള്‍ക്ക് കാരണം ബ്യൂട്ടീഷന്‍ മേഖലയാണെന്ന് തികഞ്ഞ അഭിമാനത്തോടെയാണ് ഈ സംരംഭക പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946105294
https://www.instagram.com/_neha_makeover_/?igsh=d3h0aGpkcDFieDU2