പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ, നേടിയെടുത്ത വിജയം
നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. ജീവിതത്തെയും പ്രൊഫഷനെയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍. എന്തു കാര്യവും ആത്മാര്‍ത്ഥമായും പൂര്‍ണനിഷ്ഠയോടുകൂടിയും മനോഹരമായി ചെയ്തു തീര്‍ക്കുന്നവര്‍. അവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും നേട്ടങ്ങളുടെയും കഥകള്‍ പലപ്പോഴും നമ്മെ സ്വാധീനിച്ചിട്ടുണ്ട്.
ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ എന്ന് നമ്മള് കേട്ടിട്ടുണ്ട്. അസാമാന്യമായ രീതിയില്‍ ക്ഷമയും ധൈര്യവും കാര്യപ്രാപ്തിയും കഴിവുകളും നല്‍കിയാണ് ഓരോ സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പല സ്ത്രീകളും സ്വന്തം കഴിവുകളെ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. അല്ലെങ്കില്‍, തിരിച്ചറിഞ്ഞാലും കഴിവുകളെ വിനിയോഗിച്ച് മുന്നേറാന്‍ അവര്‍ക്ക് അവസരം കിട്ടാറില്ല എന്നതാണ് വാസ്തവം.
പക്ഷേ, ഇവിടെ കാര്യം കുറച്ചു വ്യത്യസ്തമാണ്. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് ആ കഴിവുകളെ തേയ്ച്ചു മിനുക്കി അതിനെ വളര്‍ച്ചയ്ക്കുള്ള ചവിട്ടു പടിയാക്കി, ജീവിതത്തിന്റെ വിശാലമായ വിഹായസ്സില്‍ പറന്നുയര്‍ന്നു മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് അമൃതയെന്ന വനിതാരത്നം.
എഴുത്തിലും മോഡലിംഗിലും ഫാഷന്‍ ഡിസൈനിംഗുകളിലുമായി കഴിവു തെളിയിച്ച എറണാകുളത്തുകാരി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ആ കാലഘട്ടത്തെ നല്ലൊരു അവസരമായി മാറ്റി, സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതില്‍ ഒരുവള്‍. ഇന്ന് Pheonix by Amrutha എന്ന ബ്രാന്‍ഡിന്റെ അമരക്കാരി. വനിതാ ദിനത്തില്‍ ഓരോ വനിതകള്‍ക്കും മുന്നേറാനുള്ള പ്രചോദനമാക്കി മാറ്റാവുന്ന അമൃതയുടെ ജീവിതത്തിലേക്ക്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് പ്രാധാന്യമേറി വരുന്ന കാലത്ത് കൃത്യമായ ഐഡിയയോടുകൂടിയാണ് അമൃത സ്വന്തം സംരംഭം ആരംഭിച്ചത്. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ എംബ്രോയ്ഡ്റി വര്‍ക്കുകളും ഹൂപ് ആര്‍ട്ടും ആരംഭിച്ചു.
പ്രതിസന്ധികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാനോ വിധിയെ പഴിചാരാനോ നില്‍ക്കാതെ സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി മുന്നേറുകയായിരുന്നു അമൃത. ഇന്ന് Pheonix by Amruthaലൂടെ എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്യുന്നതിന് പുറമെ, ഒരു കോച്ചിംഗ് സെന്ററില്‍ ഓണ്‍ലൈനായി ഓഫീസ് വര്‍ക്കും ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ഓഫ്ലൈന് വര്‍ക്കും ചെയ്തു വരുന്നു.
കസ്റ്റമേഴ്സിന്റെ താല്പര്യമനുസരിച്ചു ഏതു രീതിയിലും എംബ്രോയ്ഡ്റി ചെയ്യാന്‍ അമൃത തയ്യാറാണ്. ഫാഷന്‍ ഷോകളിലും അമൃത വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എംബ്രോയ്ഡറിയിലെ പുതുമയും വ്യത്യസ്ത ഡിസൈനുകളും ഒപ്പം തന്റെ ആത്മാര്‍ത്ഥതയും കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെയാണ് അമൃതയെന്ന സംരംഭകയുടെ ഉദയവും Pheonix by Amrutha എന്ന സംരംഭത്തിന്റെ വളര്‍ച്ചയും സാധ്യമായത്.
ഒരു ഡിസൈനര്‍ എന്നതിനപ്പുറം ഒട്ടനവധി കവിതകളും അമൃതയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. 2017-ല്‍ പുറത്തിറങ്ങിയ ‘ഓര്‍മ്മയിലെ വസന്തം’ എന്ന കവിതാസമാഹാരം അമൃതയുടെ സര്‍ഗാത്മകത വിളിച്ചോതുന്നതാണ്. നൂറു ദിവസത്തെ ജീലാ ഇവമഹഹലിഴല ലും അമൃതയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിമിലും നാടകത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ഇതിനെല്ലാമപ്പുറം സ്വന്തം അനുഭവങ്ങളെ തന്റെ വളര്‍ച്ചയ്ക്കും തന്റെ രചനയ്ക്കും കരുത്താക്കി മുന്നേറാന്‍ ശ്രമിക്കുന്ന അമൃത തന്റെ സാഹിത്യ ജീവിതത്തിനും ഒപ്പം സംരംഭക ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് മുന്നോട്ടുപോകുന്നത്.
ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന പ്രതിസന്ധികളില്‍ അടിയുലഞ്ഞെങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കില്ല എന്ന വാശിയാണ് അമൃതയെ ഒരു സാധാരണ സ്ത്രീയെന്ന നിലയില്‍ നിന്നും ഒരു ഉരുക്കുവനിതയായി മാറാന്‍ സഹായിച്ചത്.
സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിക്കുന്നതിനോടൊപ്പം പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കക്കും അമൃത ഒരു സന്ദേശവും നല്‍കുന്നുണ്ട് : ”പെണ്മക്കളുടെ ജീവിതത്തിലെ അവസാന വാക്കായ് വിവാഹം തിരഞ്ഞെടുക്കും മുന്‍പ് അവര്‍ക്ക് അവശ്യമായ വിദ്യാഭ്യാസം നല്‍കുകയും സ്വന്തം കാലില്‍ നില്ക്കാന് അവരെ പ്രാപ്തരാക്കുകയും വേണം. കാരണം, ജീവിതം ഒന്നെയുള്ളൂ. തോറ്റു പോകാന്‍ എളുപ്പമാണ്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തോറ്റുപോവാതെ പൊരുതി നില്ക്കാന്, ജീവിതം ജീവിച്ചു തന്നെ തീര്‍ക്കാന്‍ ഏതൊരു പെണ്ണിനും കഴിയണം. അതിന് അവളെ പ്രാപ്തരാക്കുകയാണ് ഓരോ മാതാപിതാക്കളുടെയും കടമ”.