EntreprenuershipSuccess Story

Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്

ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്.

സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്ന ബോധ്യമാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങാന്‍ ആശയ്ക്ക് പ്രചോദനമായത്.

2020 – ല്‍ വെറും രണ്ട് സ്റ്റാഫിനെ മാത്രം ഉള്‍പ്പെടുത്തി ഒരു ചെറിയൊരു ബൂട്ടിക്കായി ആരംഭിച്ച Aashme Designs ഇന്ന് മികച്ചൊരു ഫാഷന്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. ബ്രൈഡല്‍ വെയര്‍ മുതല്‍ ബര്‍ത്ത്‌ഡേ ഡ്രസുകള്‍ വരെ എല്ലാ ആഘോഷങ്ങള്‍ക്കുമായി കസ്റ്റമൈസ്ഡ് ഡ്രസുകള്‍ Aashme Designs ഒരുക്കുന്നു. അതോടൊപ്പം ആശ സ്വയം ഡിസൈന്‍ ചെയ്യുന്ന കുര്‍ത്തികളുടെ ഓണ്‍ലൈന്‍ കളക്ഷനും ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്കെത്താന്‍ സഹായിച്ചു.

ഓരോ കസ്റ്റമറുടെയും വ്യക്തിഗത ആവശ്യങ്ങള്‍ മനസ്സിലാക്കി, അവരുടെ സ്‌റ്റൈലിനനുസരിച്ച് സ്‌റ്റൈലിങ് ടിപ്പുകള്‍ നല്‍കുന്നത് Aashme യുടെ പ്രത്യേകതയാണ്. ഒരു ഡ്രസിന്റെ വില എത്ര ആയാലും, അതിന്റെ ക്വാളിറ്റി, ഫിറ്റിംഗ്, പാറ്റേണ്‍, ഫിനിഷിംഗ് എന്നിവയിലാണ് ആശ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് എന്നതാണ് ഈ ബ്രാന്‍ഡിന്റെ ശക്തി.

ഡിസൈനിങ്ങില്‍ എന്നും പുതുമ നിലനിര്‍ത്താനുള്ള ആശയുടെ നിരന്തരമായ പരിശ്രമമാണ് കടുത്ത മത്സരം നിലനില്‍ക്കുന്ന ഫാഷന്‍ ലോകത്ത് സ്വന്തമായൊരു സ്ഥാനം ഉറപ്പിക്കാന്‍ Aashme Designs നെ സഹായിച്ചത്. ട്രെന്‍ഡിങ് കളറുകള്‍ മുതല്‍ പാറ്റേണ്‍ വരെ എല്ലാ മാറ്റങ്ങളും മനസിലാക്കി എന്നും അപ്‌ഡേറ്റഡായി നില്‍ക്കുന്നതാണ് അമവൊല യെ എന്നും ആളുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഡിസൈനിങ് ഫീല്‍ഡില്‍ ബ്രാന്‍ഡിനെ ലൈവാക്കി നിര്‍ത്തുന്നത് കഠിനാധ്വാനവും ആത്മാര്‍ത്ഥതയുമാണെന്ന് ആശ പറയുന്നു.

ഒരു മോന്‍ടിസോറി ടീച്ചറായി ജോലി ചെയ്തിരുന്ന ആശയെ സംരംഭകയാക്കാന്‍ ഏറ്റവും വലിയ ശക്തിയായത് ഭര്‍ത്താവ് ലൂയി പോളും മക്കളായ ശാലീനയും ദര്‍ശനയും നല്‍കിയ പിന്തുണയാണ്. അതോടൊപ്പം സുഹൃത്തുക്കളുടെ പ്രോത്സാഹനവും Aashme Designs ന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി.

Aashme യുടെ ഡിസൈന്‍ മറ്റൊരാളുടെ ജീവിതത്തിലെ പ്രത്യേക നിമിഷത്തെ മനോഹരമാക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമാണ് ലാഭത്തെക്കാള്‍ വലിയ പ്രതിഫലമെന്ന് ആശ വിശ്വസിക്കുന്നു. വില്‍പ്പനയില്‍ അല്ല, കസ്റ്റമര്‍ അനുഭവിക്കുന്ന സന്തോഷത്തിലാണ് ബ്രാന്‍ഡിന്റെ വിജയമെന്ന് ആശ അടിവരയിട്ട് പറയുന്നു. സ്ഥിരം ഉപഭോക്താക്കളെയും പുതുതായി എത്തുന്നവരുടെ വിശ്വാസത്തെയും നിലനിര്‍ത്താനുള്ള Aashme Designs ന്റെ കഴിവ് ആശയുടെ സമര്‍പ്പണത്തിന്റെ പ്രതിഫലനമാണ്.

രണ്ട് സ്റ്റാഫുമായി തുടങ്ങിയ ചെറിയൊരു ബൂട്ടിക്ക് ഇന്ന് പലര്‍ക്കും തൊഴില്‍ സൃഷ്ടിക്കുന്ന ശക്തമായ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. പാഷനും പ്രതിബദ്ധതയും ചേര്‍ന്നാല്‍ ഒരു സ്വപ്‌നം എത്ര ദൂരെയാണെങ്കിലും നേടാമെന്നതിനുള്ള മനോഹരമായ ഉദാഹരണമാണ് ആശയുടെ യാത്ര.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button