EntreprenuershipSuccess Story

ഒരു യുവ സംരംഭകന്റെ സ്വപ്‌നം; DCOMPANY എന്ന വിജയകഥ

സമീന. സി വി

സ്വപ്‌നങ്ങള്‍ക്ക് പ്രായമില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അതിനായി ധൈര്യമായി യാത്ര തുടങ്ങുന്നവര്‍ വളരെ കുറവാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി അല്‍ അമീന്‍ അത്തരത്തില്‍ ചെറുപ്പത്തിലേ സംരംഭകത്വത്തിന്റെ പാത തിരഞ്ഞെടുത്ത ഒരാളാണ്. ഇന്ന് കേരളമാകെ വിവാഹ വേദികളെ മനോഹരമാക്കുന്ന വിശ്വസനീയമായൊരു ബ്രാന്‍ഡായി D COMPANY വളര്‍ന്നു കഴിഞ്ഞു.

ഏഴ് വര്‍ഷമായി പ്രവര്‍ത്തനം തുടരുന്ന ഈ സ്ഥാപനം വെഡ്ഡിങ് ഡെക്കറേഷനാണ് ചെയ്തുവരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ സ്ഥാപനം ഇതിനോടകം സ്വന്തമായൊരു ഐഡന്റിറ്റി നേടിക്കഴിഞ്ഞു.

2019 ല്‍ DCOMPANY എന്ന പേരില്‍ അല്‍ അമീന്‍ പുതിയ തുടക്കം കുറിച്ചു. തന്റെ ഡിഗ്രി പഠനകാലത്താണ് അദ്ദേഹം ഈ മേഖലയിലേക്ക് ആദ്യമായി കടന്നത്. പഠനസമയത്ത് ‘പോക്കറ്റ് മണി’ സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെ ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്തു തുടങ്ങുകയായിരുന്നു. എന്നാല്‍ ആ ചെറിയ ശ്രമങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതപാതയായി മാറി.

ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ണമായും ഈ മേഖലയിലേക്ക് തിരിഞ്ഞു. തുടക്കകാലം അത്ര എളുപ്പമായിരുന്നില്ല. ചെറിയൊരു ഗോഡൗണില്‍ സ്വന്തമായൊരു വാഹനം പോലുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഉറച്ച മനസ്സും നിരന്തരമായ പരിശ്രമവും ചേര്‍ന്നപ്പോള്‍ വളര്‍ച്ച സ്വാഭാവികമായി വന്നു. ഇന്ന്, 1800 സ്‌ക്വയര്‍ ഫീറ്റുള്ള വലിയ ഗോഡൗണും മൂന്ന് വാഹനങ്ങളും ഉള്‍പ്പെടുന്ന ശക്തമായൊരു സ്ഥാപനമായിDCOMPANY വളര്‍ന്നു.

ഈ വളര്‍ച്ചയില്‍ അമീന്‍ തനിച്ചായിരുന്നില്ല. അദ്ദേഹത്തിനൊപ്പം 15 പേരടങ്ങുന്ന ശക്തമായൊരു ടീമിന്റെ പിന്തുണ കൂടിയാണ് ഈ വിജയം. ഇവര്‍ അല്‍ അമീനിനൊപ്പം കമ്പനിയുടെ വളര്‍ച്ചക്കായി ഒരുപോലെ പരിശ്രമിച്ചാണ് മുന്നോട്ട് പോകുന്നത്. അത്തരത്തില്‍ രാവും പകലുമില്ലാതെ കമ്പനിയുടെ വളര്‍ച്ചക്കായി പ്രയത്‌നിക്കുന്ന ഈ ടീമാണ് DCOMPANY യുടെ യഥാര്‍ത്ഥ ശക്തി.

ഇന്ന് സ്ഥാപനത്തിന് ലഭിക്കുന്ന വര്‍ക്കുകളുടെ വലിയൊരു പങ്കും ഇന്‍സ്റ്റഗ്രാം വഴിയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയുമാണ്. ഒരു ക്ലെയിന്റിന്റെ വിശ്വാസം മറ്റൊരാളിലേക്ക് എത്തുമ്പോള്‍ DCOMPANY യുടെ പേരും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യായി മികച്ച ഗുണമേന്മയോടെ വെഡ്ഡിംഗ് ഡെക്കറേഷന്‍ നല്‍കുന്നു എന്നതാണ് ഇവരുടെ പ്രധാന പ്രത്യേകത.

ഈ യാത്രയില്‍ അല്‍ അമീനിന് വലിയ പ്രചോദനമായത് അദ്ദേഹത്തിന്റെ സഹോദരനായ അന്‍ഫലാണ്. സംരംഭകത്വത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് പ്രചോദനവും പിന്തുണയും നല്‍കിയതും സഹോദരനാണ്. അതോടൊപ്പം, പഠിച്ചിറങ്ങിയത് മുതല്‍ തന്റെ തീരുമാനങ്ങള്‍ക്കൊപ്പം കൂടെ നിന്ന അമ്മയും മുഴുവന്‍ കുടുംബവുമാണ് ഉയരങ്ങളിലേക്ക് മുന്നേറാന്‍ അദ്ദേഹത്തിന് കരുത്തായത്…!

കടുത്ത മത്സരം നിറഞ്ഞ ഈ രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍ അനുഭവം, ആത്മാര്‍ത്ഥത, കഠിനാധ്വാനം… ഈ മൂന്ന് കാര്യങ്ങള്‍ ചേര്‍ന്നപ്പോള്‍ അല്‍ അമീനും അദ്ദേഹത്തിന്റെ ടീമും അതില്‍ വിജയിച്ചു. പോക്കറ്റ് മണി ലക്ഷ്യമിട്ട് ആരംഭിച്ചൊരു ചെറിയ ശ്രമം, ഇന്ന് കേരളത്തിലെ നിരവധി വിവാഹ വേദികളിലെ സന്തോഷ നിമിഷങ്ങളില്‍ നിറം പകരുന്ന വിശ്വസനീയ ബ്രാന്‍ഡായി മാറിയിരിക്കുന്നു. യുടെ ഈ യാത്ര ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനമായി മാറുകയാണ്.

https://www.instagram.com/delma_wedding_company?igsh=NjJzNGgxZWFwaGN0

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button