സ്വന്തം കഴിവിനെ ആയുധമാക്കി ഒരു സ്ത്രീ പൊരുതി നേടിയ വിജയം; Shivas Organic Herbal Beauty

വിശ്വാസവും ധൈര്യവും കൈകോര്‍ക്കുമ്പോള്‍ ജീവിതത്തിനൊപ്പം ഒരു ബ്രാന്‍ഡിന്റെ ഭാവിയും രൂപപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഘട്ടത്തിലും സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറാന്‍ തീരുമാനിച്ച ഒരു സ്ത്രീയുടെ കഥയാണ് പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി അശ്വതി സജീഷിന്റെ Shivas Organic Herbal Beauty.
ബാങ്ക് ജീവനക്കാരിയായിരുന്ന അശ്വതിയെ പ്രസവശേഷമുണ്ടായ ജീവിത മാറ്റങ്ങളാണ് സ്വന്തം സംരംഭമെന്ന ആശയത്തിലേക്ക് എത്തിച്ചത്. പ്രസവാനന്തര ഡിപ്രഷന് അനുഭവിച്ച സമയത്ത്, ഒരു യൂട്യൂബ് വിഡിയോയില്‍ നിന്നു ലഭിച്ച പ്രചോദനമാണ് അശ്വതിയെ പുതിയൊരു വഴിയിലേക്ക് നയിച്ചത്. അതായിരുന്നു Shivas Organic എന്ന സ്വപ്നത്തിന്റെ തുടക്കം.
ബ്യൂട്ടി കോസ്മെറ്റോളജി, ആയുര്‍വേദം എന്നിവയില്‍ നേടിയ അറിവും പരിശീലനവുമാണ് അശ്വതിയെ സ്വന്തമായൊരു ബ്യൂട്ടി ബ്രാന്‍ഡ് ആരംഭിക്കാന്‍ പ്രചോദിപ്പിച്ചത്. Shivas Organic ന്റെ തുടക്കം ഒരു ഹെര്‍ബല്‍ സോപ്പില്‍ നിന്നായിരുന്നു. ഇന്ന് ആ ചെറിയ തുടക്കം വളര്‍ന്ന് 42ലധികം ഉത്പന്നങ്ങളുള്ള സമ്പൂര്‍ണ ഓര്‍ഗാനിക് ബ്യൂട്ടി ബ്രാന്‍ഡായി മാറിയിരിക്കുന്നു.
ഹെര്‍ബല്‍ സോപ്പുകള്‍, ബ്യൂട്ടി & വൈറ്റനിംഗ് സോപ്പുകള്‍, ആയുര്‍വേദ കണ്മഷി, ലിപ്പ് ബാം, ഫെയര്‍നെസ് ക്രീം, ഫെയര്‍നസ് ഓയില്‍, ഹെയര്‍ ഓയില്‍, ഷാംപൂ, മോയിസ്റ്ററൈസിങ് ക്രീം എന്നിവയുള്‍പ്പെടെ സൗന്ദര്യ സംരക്ഷണത്തിന് ആവശ്യമായ എല്ലാ ഓര്‍ഗാനിക് ഉത്പന്നങ്ങളും Shivas Organic നിര്‍മിക്കുന്നു.

ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഗുണമേന്മയോടുള്ള പ്രതിബദ്ധതയാണ്. കെമിക്കലുകളോ, കൃത്രിമ നിറങ്ങളോ ഒന്നും ചേര്‍ക്കാതെ, തികച്ചും ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും നിര്‍മിക്കുന്നത്. അതാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തതും ബ്രാന്‍ഡിനെ ശക്തമാക്കിയതും.
തുടക്കകാലത്ത് കുടുംബത്തില്‍ നിന്ന് പോലും അശ്വതിക്ക് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അശ്വതി നിര്‍മിച്ച ക്യാരറ്റ് ഓയില്‍ സോപ്പ് ഭര്‍ത്താവ് സജീഷ് ഉപയോഗിച്ചതോടെ അദ്ദേഹത്തിന്റെ സ്കിന്നിലെ ‘ഡ്രൈനസ്’ മാറിയ അനുഭവം, ബ്രാന്‍ഡിന്റെ ആദ്യത്തെ അംഗീകാരമായി. അതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് പരിസര പ്രദേശങ്ങളില്‍ വില്ക്കാന് തുടങ്ങി. കുടുംബത്തിന്റെയും അയല്‍വാസികളുടെയും പിന്തുണ ലഭിച്ചതോടെ, ഒരിക്കല്‍ എതിര്‍പ്പ് ഉന്നയിച്ചവര്‍ തന്നെ പിന്നീട് ബ്രാന്‍ഡിന്റെ ശക്തിയായി മാറി.
നിലവില്‍ Shivas Organic ഉത്പന്നങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ലഭ്യമാണ്. ഗവണ്മെന്റ് സ്ഥാപനങ്ങള്‍ വഴിയാണ് പ്രധാനമായും വില്പന നടക്കുന്നത്. അതോടൊപ്പം, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും Shivas Organic ന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് Shivas Organic ന്റെ സ്വന്തം ഷോപ്പ് ആരംഭിച്ച അശ്വതി, ഇന്ന് അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. തുടക്കത്തില്‍ ഒരു സ്റ്റാഫിനെ മാത്രം വെച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കില്‍, ഇന്ന് എട്ടോളം ആളുകള്‍ക്ക് തന്റെ ബ്രാന്‍ഡിലൂടെ തൊഴില്‍ നല്കാന് സാധിച്ചുവെന്നതാണ് അശ്വതിയുടെ ഏറ്റവും വലിയ അഭിമാനം.
ഭാവിയില്‍ Shivas Organic എന്ന ബ്രാന്‍ഡിന് കീഴില്‍ ഓര്‍ഗാനിക് അച്ചാര്‍, മസാലകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് അശ്വതിയുടെ ലക്ഷ്യം. കൂടുതല്‍ ഉയരങ്ങളിലെത്തി, തന്റെ സ്ഥാപനത്തിലൂടെ സാധാരണക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നതാണ് അശ്വതിയുടെ വലിയ സ്വപ്നം.
തളര്‍ച്ചയും നിരാശയും നിറഞ്ഞ ഒരു ഘട്ടത്തില്‍, സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ടുപോയ വ്യക്തിയാണ് അശ്വതി. കഠിനാധ്വാനം ചെയ്യാനുള്ള മനസുണ്ടെങ്കില്‍, വിജയം നിങ്ങളെ തേടിയെത്തുമെന്ന സന്ദേശമാണ് Shivas Organicലൂടെ അനേകം യുവതികള്‍ക്ക് അശ്വതി നല്കുന്ന സന്ദേശം.
Mob: +91 97781 39188




