Success Story

സ്വപ്‌ന ജാലകങ്ങള്‍ക്ക് ഇനി പ്രൗഢിയുടെ തിരശ്ശീല! ‘WINDOWLUX’; ഇന്റീരിയര്‍ മാര്‍ക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മലബാറില്‍ നിന്നൊരു ‘വിന്‍ഡോ ഫര്‍ണിഷിങ്’ ബ്രാന്‍ഡ്…

സഹ്യന്‍ ആര്‍.

പ്രൗഢിയോടെ അകത്തളങ്ങളെ അലങ്കരിക്കുന്നതില്‍ ജനല്‍ കര്‍ട്ടനുകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ എന്നു കേള്‍ക്കുമ്പോള്‍ മനോഹരമായ വിന്‍ഡോ ഫര്‍ണിഷിങിന്റെ ചിത്രം മനസ്സില്‍ തെളിയുന്നത്. മികച്ച ഇന്റീരിയറിന് ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ള പ്രോഡക്ടുകള്‍ തന്നെ തേടുന്നവര്‍ക്ക് ഇനി വിന്‍ഡോ ഫര്‍ണിഷിംഗിന്റെ കാര്യത്തില്‍
അതുറപ്പിക്കാം.

വ്യാപാരത്തിന്റെ പെരുമയ്ക്കു പേരുകേട്ട കോഴിക്കോട് നിന്നും രണ്ട് സംരംഭകര്‍ ചേര്‍ന്ന് വികസിപ്പിച്ച, വിന്‍ഡോ കര്‍ട്ടനുകളുടെ നൂതന ബ്രാന്‍ഡായ ‘WINDOWLUX’ ഇന്ന്‌ കേരളത്തിന്റെ ഇന്റീരിയര്‍ മേഖലയില്‍ മികച്ച നിലവാരമുള്ള വിന്‍ഡോ ഫര്‍ണിഷിങ് പ്രോഡക്ടുകള്‍ നല്‍കുന്ന സംരംഭമായി വളരുകയാണ്.

ഇന്റീരിയര്‍ ഫര്‍ണിഷിംഗ് മേഖലയില്‍ പതിനെട്ടു വര്‍ഷത്തോളമായി ആര്‍ജിച്ച പരിചയസമ്പത്തുമായി കോഴിക്കോട് കല്ലായി സ്വദേശി അബ്ദു റഹ്മാന്‍, കോവിഡ് കാലത്ത് പരിചയപ്പെട്ട പ്രവാസിയായിരുന്ന കോഴിക്കോട് ഐക്കരപ്പടി സ്വദേശി സാജിദ് റഹ്മാനുമായി നടത്തിയ ബിസിനസ് സാധ്യതകളുടെ ചര്‍ച്ചകളാണ് ‘വിന്‍ഡോലക്‌സ്’ എന്ന സംരംഭത്തിലേക്കുള്ള വഴിത്തിരിവായത്.

ഫര്‍ണിഷിംഗ് ഇന്റീരിയര്‍ മേഖലയില്‍ നേരത്തെ തന്നെ മറ്റു പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് നടത്തി വന്നിരുന്ന ‘JABCO’ എന്ന കമ്പനി പ്രതിസന്ധിഘട്ടത്തിലായപ്പോള്‍ ഈ മേഖലയിലുള്ള പ്രവൃത്തിപരിചയം ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു തുടര്‍ച്ചയെന്നോണം മറ്റൊരു സംരംഭം ആരംഭിക്കണമെന്ന ആശയമാണ് Windolux ലേക്ക് എത്തിയത്.

ഇന്റീരിയര്‍ മേഖലയില്‍ ഇന്ന് ധാരാളം കമ്പനികളുണ്ടെങ്കിലും അതില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന രീതിയില്‍ ‘വിന്‍ഡോ ഫര്‍ണീഷിങ്’ പ്രോഡക്ടുകളുടെ പുതിയൊരു ബ്രാന്‍ഡ് അവതരിപ്പിക്കുക എന്ന വേറിട്ട സംരംഭ ആശയവുമായി അബ്ദുറഹ്മാനും സാജിദ് റഹ്മാനും ചേര്‍ന്ന് കോഴിക്കോട് രാമനാട്ടുകര ചുങ്കത്ത് ‘വിന്‍ഡോലക്‌സ്’ എന്ന സ്ഥാപനമാരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി.

Window Blinds, Window Curtains തുടങ്ങിയ പ്രോഡക്ടുകളുടെ മാനുഫാക്ചറിങ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് എന്നിങ്ങനെ അകത്തളങ്ങളിലെ ജാലകങ്ങളെ മനോഹരമാക്കുന്ന ‘വിന്‍ഡോലക്‌സ്’ എന്ന ബ്രാന്‍ഡ് അനുദിനം മുന്നേറുകയാണിപ്പോള്‍. കേരളത്തിലുടനീളം വിന്‍ഡോ കര്‍ട്ടന്‍, വിന്‍ഡോ ബ്ലൈന്‍ഡ് തുടങ്ങിയ നിരവധി പ്രോഡക്ടുകള്‍ ഹോള്‍സെയില്‍ ആയും റീട്ടെയില്‍ ആയും ഇപ്പോള്‍ ഇവര്‍ എത്തിക്കുന്നുണ്ട്. കൂടാതെ കര്‍ണാടക അതിര്‍ത്തിയിലും തങ്ങളുടെ സേവനങ്ങള്‍ നല്കുന്നു.

സ്വന്തം ഫാക്ടറിയില്‍ തന്നെ നിര്‍മിക്കുന്ന ഇന്റീരിയര്‍ വിന്‍ഡോ ഫര്‍ണിഷിങ് പ്രോഡക്ടുകള്‍ പരമാവധി നേരിട്ട് ഉപഭോക്താക്കളിക്ക് എത്തിച്ചുകൊണ്ട് അബ്ദുറഹ്മാന്‍ സാജിദ് റഹ്മാന്‍ സംരംഭ കൂട്ടുകെട്ടിന്റെ സ്വന്തം ബ്രാന്‍ഡായി Windowlux ഇതിനോടകം ജനകീയമായിക്കഴിഞ്ഞു. മറ്റേതൊരു മുന്‍നിര ബ്രാന്‍ഡിനെയും പോലെതന്നെ നിരവധി ഫ്രാഞ്ചൈസികള്‍ നല്‍കിക്കൊണ്ട് ഈയൊരു സംരംഭത്തിന്റെ സാധ്യതകളെ കൂടുതല്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം.

ആ പരിശ്രമങ്ങള്‍ സഫലമാകുമ്പോള്‍ മനോഹരമായ ഇന്റീരിയര്‍ ഫണിഷിംഗ് ആഗ്രഹിക്കുന്ന ഏവരുടെയും വീട്ടകങ്ങളിലെ ജനല്‍പാളികളെ കൂടുതല്‍ മനോഹരമാക്കാന്‍ വിന്‍ഡോലക്‌സ് എന്ന ബ്രാന്‍ഡിലുള്ള കര്‍ട്ടനുകളുട സാന്നിധ്യം ഉണ്ടാവും. പ്രവാസ ജീവിതത്തിനപ്പുറം നാട്ടില്‍ സംരംഭ സാദ്ധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്ക് നാളെ അതൊരു പ്രചോദനമാകുമെന്നത് തീര്‍ച്ചയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button