Success Story

”കമ്പനികളേ… ഇതിലെ”; Kochi Business School ന്റെ വിജയഗാഥയ്ക്ക് പിന്നിലെ ‘ദീദി ഫാക്ടര്‍’

വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വിദ്യ തേടിയെത്തുന്ന വിദ്യാര്‍ഥിക്ക് തൊഴില്‍ രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ ഉപകാരപ്പെടുന്ന അറിവുകളും പ്രായോഗിക പാഠങ്ങളും ലഭ്യമാക്കുക, പഠിച്ചിറങ്ങിയ ഉടനെ ജോലി കണ്ടെത്തി നല്‍കുക അങ്ങനെ തുടങ്ങി നിരവധി വിഷയങ്ങളെ ചുറ്റിപറ്റിയായിരിക്കും ഇത്. ഇവിടെയാണ് വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയുടേതായുള്ള സകല മാനദണ്ഡങ്ങളും വിശാലമായ ജോലി സാധ്യതകള്‍ നിവൃത്തിച്ചുകൊണ്ട് Kochi Business School വേറിട്ടതാകുന്നത്. ഈ സ്ഥാപനത്തെ അതിന് പ്രാപ്തരാക്കുന്നതാവട്ടെ അവരുടെ എല്ലാമായ പ്രധാനധ്യാപിക ഡോ.ബിന്ദുവും.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ പടികള്‍ കയറ്റുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡറായ ഡോ.ബിന്ദു, അധ്യാപന രംഗത്ത് 17 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവസമ്പത്തുമായി 2020 ലാണ് Kochi Business School ന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ ആ യാത്ര അത്രകണ്ട് സുഗമമായിരുന്നില്ല. ഇടത്തരം സാധാരണ കുടുംബത്തില്‍ ജനിച്ച ഡോ. ബിന്ദുവിന്റെ ഓരോ വളര്‍ച്ചയിലും ഗണിത അധ്യാപകനായ പിതാവ് തോമസ് മാത്യുവിന്റെ നേരിട്ടും അദൃശ്യമായതുമായ കയ്യൊപ്പ് പതിഞ്ഞിരുന്നു.

അകാലത്തില്‍ വിട്ടുപിരിഞ്ഞുവെങ്കിലും അച്ഛന്‍ മുന്നോട്ടുവച്ച അധ്യാപനങ്ങളും പകര്‍ന്നുപോയ ഊര്‍ജവും തന്നെയായിരുന്നു ഇവരുടെ ഓരോ ഉയര്‍ച്ചയും. പഠനം പൂര്‍ത്തിയാക്കി തൊഴില്‍ മേഖലയിലേക്ക് ഇറങ്ങിയ ഡോ. ബിന്ദുവിനെ കാത്തിരുന്ന അടുത്ത വഴിത്തിരിവ് മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തോമസ് ജോര്‍ജ് എന്ന തൊമ്മനുമായുള്ള സൗഹൃദം തന്നെയായിരുന്നു.

ഈ കൂട്ടുകെട്ടില്‍ സ്ഥാപിതമായ ലീഡ് കോളേജാവട്ടെ കേരളത്തിലെ മുന്‍നിര എംബിഎ കോളേജായും വളര്‍ന്നു. ഇതിനുപിന്നാലെയാണ് കാലങ്ങളായി മാര്‍ത്തോമ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം പല സാങ്കേതിക കാരണങ്ങളാല്‍ ലീഡ് കോളേജ് ഏറ്റെടുക്കുന്നതും, അത് മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വം ഡോ.ബിന്ദുവിലേക്ക് എത്തിച്ചേരുന്നതും. അതിന് ലഭിച്ച മറുപടിയാവട്ടെ, നാലുവര്‍ഷം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച എംബിഎ പഠനസ്ഥാപനങ്ങളില്‍ മൂന്നാമന്‍ എന്ന ഖ്യാതിയും.

ഡോ. ബിന്ദു ചുമതലകള്‍ ഏറ്റെടുക്കുന്ന സമയത്ത് ഈ സ്ഥാപനത്തില്‍ 20 വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് പിടിമുറുക്കിയ സമയമായിട്ടുപോലും ഇച്ഛാശക്തിയും ജീവിതപങ്കാളിയായ മാത്യു ജോര്‍ജിന്റേത് ഉള്‍പ്പടെയുള്ള പ്രിയപ്പെട്ടവരുടെ അകമഴിഞ്ഞ പിന്തുണയോടെയും ആദ്യവര്‍ഷം തന്നെ വിദ്യാര്‍ഥികളുടെ എണ്ണം 120 ല്‍ എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ഡോ. ബിന്ദുവിന്റെ ജീവിതത്തില്‍ നിര്‍ണായക സമയത്ത് നിസ്തുലമായ സാന്നിധ്യമായും നെടുംതൂണായും നിന്നത് സുഹൃത്ത് തൊമ്മനും പിതാവ് തോമസ് മാത്യുവും ഭര്‍ത്താവ് മാത്യു ജോര്‍ജുമാണെന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല. മാത്രമല്ല, മുന്‍പ് ലീഡ് കോളേജ് തുടങ്ങുമ്പോള്‍ വിജയമന്ത്രമായി ഉപയോഗിച്ചു ഫലം കണ്ട വിദ്യാര്‍ഥികളോടുള്ള സൗഹൃദപരമായ സമീപനം അതുപോലെ പ്രായോഗികമാക്കാനും അവരുടെ പ്രിയപ്പെട്ട ദീദി (ചേച്ചി) മറന്നില്ല. ഒപ്പം വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ലഭ്യമാക്കുകയും കൂട്ടായ പരിശ്രമം സാധ്യമാവുകയും ചെയ്തതോടെ Kochi Business School തരംഗമായി. ഡോ. ബിന്ദു താരങ്ങളില്‍ താരവും.

മാര്‍ക്കിനും റാങ്കിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമാറി തൊഴില്‍ രംഗത്തെ കഴിവുകളെ പരിപോഷിപ്പിക്കുകയും തേടിയെത്തുന്ന കമ്പനികളുടെ ആവശ്യങ്ങള്‍ മനസിലാക്കി വിദ്യാര്‍ഥികളെ ഉയര്‍ത്തുക എന്ന സമവാക്യമായിരുന്നു ഡോ. ബിന്ദു പരീക്ഷിച്ചത്. ഈ വിഷയത്തില്‍ പൂര്‍ത്തിയാക്കിയ പിഎച്ച്ഡി ഡോ.ബിന്ദുവിന് ഈ ഘട്ടത്തില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്തു. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചെത്തുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളുടെ എല്ലാ തലങ്ങളും മനസ്സിലാക്കി അതിന് അനുയോജ്യമായി മാറ്റിയെടുക്കുന്നതും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

അഡ്മിഷന്‍ സ്വീകരിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക മെന്റര്‍ ഗ്രൂപ്പുകളെ നിയോഗിച്ചതും മുന്‍നിര കമ്പനികളിലേക്കുള്ള ഇന്റര്‍വ്യൂകളില്‍ ‘തന്റെ പിള്ളേര്‍’ മികച്ച വിജയം നേടുന്നതിനായി ഇന്റഗ്രേറ്റഡ് ലേണിങ് പ്രോഗ്രാം ഉള്‍പ്പടെ 1000 മണിക്കൂര്‍ ട്രെയിനിങ്ങുകളും പ്രത്യേക പ്ലേസ്‌മെന്റ് ട്രെയിനിങ്ങുകളും തുടങ്ങി ഡോ. ബിന്ദു മുന്നോട്ടുവച്ച ഓരോ ആശയങ്ങളും നൂറുമേനി ഫലവും തിരിച്ചെത്തിച്ചു.

ഒപ്പം വിദ്യാര്‍ഥികളുടെ സംഘാടനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ടെക്കികളുടെ കൂടായ്മകളുടെ സംഘാടക വേഷം നീക്കിവച്ചും ഇവര്‍ സ്വന്തം മക്കളെ ഒരുക്കിനിര്‍ത്തി. ഇതെല്ലാം ചേര്‍ന്നത്തോടെ Kochi Business School ഇന്ത്യ ഒട്ടാകെ മികച്ച ബിസിനസ് സ്ഥാപനത്തിനായി നടത്തിയ ഓള്‍ ഇന്ത്യ എമര്‍ജിങ് ബിസിനസ് സ്‌കൂള്‍ സര്‍വേയില്‍ രാജ്യാടിസ്ഥാനത്തില്‍ 17 -ാമതും കേരളത്തില്‍ ഒന്നാമതുമായി തെരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല, നിലവില്‍ Kochi Business Schoolല്‍ അഡ്മിഷനെടുക്കുന്ന ഓരോ വിദ്യാര്‍ഥികള്‍ക്കും ഒരു വിശ്വാസമുണ്ട്, തങ്ങളുടെ സ്വന്തം ദീദി ഓരോരുത്തര്‍ക്കും ഏറ്റവും മികച്ചയിടത്ത് തന്നെ പ്ലേസ്‌മെന്റ് ലഭ്യമാക്കുമെന്ന്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button