ശുഭാപ്തി വിശ്വാസത്തിന്റെ നിറവില്‍വിജയിച്ച് ഒരു സംരംഭക
ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കാസര്‍ഗോഡ് സ്വദേശിനി ഷഹനാസ് എന്ന സംരംഭക. സ്വന്തമായി വരുമാനം കണ്ടെത്തണം എന്ന ഉറച്ച തീരുമാനം തന്നെയാണ് അവരുടെ വിജയത്തിന്റെ രഹസ്യം. ചെറുപ്രായത്തില്‍ കല്യാണം കഴിഞ്ഞ് വീട്ടമ്മയായി ചുരുങ്ങിപ്പോയ ഷഹനാസ് പിന്നീട് സ്വന്തം ഇച്ഛാശക്തിയുടെ പിന്‍ബലത്തോടെ, സ്വതന്ത്രമായ ചുവടുവയ്പ് നടത്തി. ആ ചുവടുവയ്പ് പാഴായില്ല. ഷഹനാസിലെ ധീരയായ സംരംഭകയുടെ ജൈത്രയാത്രയുടെ നാന്ദി കുറിക്കലായിരുന്നു അത്. രണ്ടു വര്‍ഷമെന്ന വളരെ ചെറിയ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ 78.4 K ഫോളോവേഴ്‌സുള്ള, എറണാകുളത്തെ പ്രീമിയം ബ്രൈഡല്‍ ജ്വല്ലറിയായ സീറുസ് കളക്ഷന്‍സിന്റെ സാരഥിയാണ് ഷഹനാസ്.
ബിസിനസ് പശ്ചാത്തലമുള്ള ഫാമിലിയായതുകൊണ്ട് മികച്ച പിന്തുണ തുടക്കം മുതല്‍ ഷഹ്നാസിന് ലഭിച്ചിരുന്നു. എറണാകുളത്ത് കോണ്‍വെന്റ് ജംഗ്ഷന് സമീപമാണ് സീറുസ് കളക്ഷന്‍സ്. ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്കൊത്ത് ഇവിടെ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു പണിത് നല്കും. ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം ബ്രൈഡേഴ്‌സിന് വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വേണ്ടിവരും. വധുവിന്റെ ഭാവനയില്‍ വിരിയുന്ന വ്യത്യസ്ത ഡിസൈനുകള്‍ ഇവിടെ യാഥാര്‍ത്ഥ്യമാക്കി നല്കുന്നു.
സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റീസ് വരെ സീറുസ് ജ്വല്ലറിയുടെ സ്ഥിരം ഉപഭോക്താക്കളാണ്. വില്‍പനയ്ക്ക് പുറമെ, ഇവിടെ നിന്നും ആഭരണങ്ങള്‍ വാടകയ്ക്കും നല്‍കുന്നുണ്ട്. ആ സൗകര്യം ഒട്ടേറെ പേര്‍ക്ക് സഹായകരമാണ്. പുറം രാജ്യങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് സീറുസ് കളക്ഷന്‍സിലെ വൈവിധ്യങ്ങള്‍ തേടിയെത്തുന്നത്.
കാസര്‍ഗോഡ് നിന്നും കൈക്കുഞ്ഞുമായി എറണാകുളത്തേക്ക് വണ്ടി കയറുമ്പോള്‍ ഷഹനാസ് മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് യാഥാര്‍ത്ഥ്യങ്ങളായി മാറിയത്. കാലം അവര്‍ക്കു വേണ്ടി കരുതി വച്ചിരുന്ന വിജയം..! ഷഹനാസിന്റെ നിശ്ചയദാര്‍ഡ്യത്തിനും കഠിനപ്രയത്‌നത്തിനും ലഭിച്ച അംഗീകാരമാണ് ഈ വിജയം.
ആദ്യമായി ഷഹനാസ് കച്ചവടം തുടങ്ങിയത് ചെറിയ ഒരു എക്‌സിബിഷനിലൂടെയാണ്; അതും മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍… പിന്നീട് ചെറിയ ഹോട്ടലുകള്‍ മുതല്‍ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ നൂറോളം എക്‌സിബിഷനുകളില്‍ പങ്കാളിയായി. ഷഹനാസിന്റെ തിളക്കമാര്‍ന്ന സംരംഭ യാത്രയ്ക്ക് കൊറോണയും ഒരു നിമിത്തമായി മാറി.
തുടക്കസമയത്ത് വീട്ടുജോലിയും ജ്വല്ലറി നടത്തിപ്പും വലിയ ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നു. പിന്നീട് സംരംഭം വിജയം കണ്ടു തുടങ്ങിയതോടെ കൂടുതല്‍ ഊര്‍ജസ്വലതയോടെ ഷഹനാസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സംരംഭം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ഷഹനാസിന് വലിയ പ്രചോദനം തന്നെയായിരുന്നു.
സംരംഭം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഷഹനാസിന്റെ ലക്ഷ്യം. ഈ സംരംഭത്തിലൂടെ ഒരുപാട് പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നത് മറ്റൊരു സന്തോഷകരമായ കാര്യമാണ്. അതുപോലെ വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഷഹനാസ് സദാ തയ്യാറാണ്.
ഷഹനാസിന്റെ വിജയത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മക്കളായ സിനാന്‍, ഫാത്തിമ എന്നിവരുടെ സ്വപ്‌നവും മികച്ച ബിസിനസുകാരായി മാറണമെന്നാണ്. എല്ലാ വീട്ടമ്മമാര്‍ക്കും ചെറിയ രീതിയിലെങ്കിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ ഷഹനാസ് എന്ന സംരംഭക ഒരു വഴിത്തിരിവാകട്ടെ.