കൈകളിലെ കലയെ കരിയറാക്കിയ വിജയകഥ – Viji Sumesh Makeover

ഒരു സ്ത്രീയുടെ പാഷന്‍ അവളുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കാനാകുമെന്ന് തെളിയിക്കുന്ന പ്രചോദനമാണ് തിരുവനന്തപുരം സ്വദേശിനി വിജി സുമേഷ്. സൗന്ദര്യത്തെ വെറും അലങ്കാരമായി കാണാതെ, ആത്മവിശ്വാസത്തിന്റെ ഭാഷയാക്കി മാറ്റിയ കലാകാരി. ഇന്ന് Viji Sumesh Makeover എന്ന പേരില്‍ കേരളത്തിലാകെ അറിയപ്പെടുന്ന ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി വിജി സ്വന്തം സ്ഥാനമുറപ്പിച്ചിരിക്കുന്നു.
മേക്കപ്പിനോടുള്ള അമിതമായ ഇഷ്ടമാണ് വിജിയെ അത് പഠിക്കാന്‍ പ്രേരിപ്പിച്ചത്. പഠനം കഴിഞ്ഞ് മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ട് ഫീല്‍ഡിനെ അടുത്തറിഞ്ഞു. ഓരോ ബ്രഷ് സ്റ്റ്രോക്കിലും പഠനവും പരിശ്രമവും ചേര്‍ത്താണ് വിജി തന്റെ കരിയറിന്റെ അടിത്തറ പണിതത്. പിന്നീട് സ്വന്തമായൊരു ബ്രാന്‍ഡെന്ന ആഗ്രഹമാണ് vijisumesh_makeover എന്ന പേജിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
എട്ട് വര്‍ഷത്തെ അനുഭവസമ്പത്തോടെ മുന്നേറുന്ന വിജി, കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വന്തം സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. ബ്രൈഡല്‍ മേക്കപ്പ് മുതല്‍ ഹല്‍ദി, സേവ് ദി ഡേറ്റ്, റിസപ്ഷന്‍ തുടങ്ങിയ എല്ലാ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ക്കും വിജിയുടെ മേക്കപ്പ് സര്‍വീസ് ലഭ്യമാണ്. അതിന് പുറമെ ആഡ് ഷൂട്ട്, സെലിബ്രിറ്റി ഷൂട്ടുകള്‍ എന്നിവയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഏകദേശം ഒരു വര്‍ഷം ഷൂട്ടുകള്‍ക്കായി മാത്രം മേക്കപ്പ് ചെയ്തിരുന്ന വിജി, പിന്നീട് ബ്രൈഡല്‍ മേക്കപ്പിലേക്കും കടക്കുകയായിരുന്നു.

സിനിമ, സീരിയല്‍ താരങ്ങളുമായും മോഡലുകളുമായും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അവരുടെ കഴിവിന്റെയും പ്രൊഫഷണലിസത്തിന്റെയും തെളിവാണ്. തന്റെ ബന്ധുവായ ഒരു ഫോട്ടോഗ്രാഫറിലൂടെ ലഭിച്ച അവസരം അവള്‍ തന്റെ കരിയറിന്റെ വലിയ ‘ടേണിങ് പോയിന്റാ’ക്കി മാറ്റി !
വിജിയുടെ ഏറ്റവും വലിയ പരസ്യം അവരുടെ വര്‍ക്കുകള്‍ തന്നെയാണ്. ഒരോ വധുവിന്റെയും സന്തോഷ നിമിഷത്തില്‍ അവരെ കൂടുതല്‍ ഭംഗിയാക്കി ഒരുക്കുന്നു എന്നത് തന്നെയാണ് ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യത ഉയര്‍ത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ എത്തുന്ന കസ്റ്റമേഴ്‌സും ഇന്‍സ്റ്റഗ്രാം പേജിലൂടെ എത്തുന്ന പുതിയ ബുക്കിങ്‌സും ഈ ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയാണ്.
ബ്രാന്‍ഡ് ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ സുഹത്തുക്കളെ വെച്ച് നടത്തിയ മേക്കോവര്‍ ഷൂട്ടുകളാണ് തുടക്കമെങ്കില്‍, ഇന്ന് ഓരോ വര്‍ക്കും ഒരു സിഗ്‌നേച്ചര്‍ സ്‌റ്റൈലായി മാറിയിരിക്കുന്നു. ഓരോ മുഖത്തിന്റെയും സ്വാഭാവിക സൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്നതാണ് വിജിയുടെ പ്രത്യേകത.
ഈ യാത്രയില്‍ ഏറ്റവും വലിയ പിന്തുണ ഭര്‍ത്താവാണെന്ന് വിജി അഭിമാനത്തോടെ പറയുന്നു. ഒരു സ്ത്രീയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ കുടുംബത്തിന്റെ പിന്തുണ എത്രമാത്രം നിര്‍ണായകമാണെന്ന് ഈ കഥ വീണ്ടും ഓര്‍മിപ്പിക്കുന്നു.
ഭാവിയില്‍ ഒരു ലക്ഷ്വറി മേക്കപ്പ് സലൂണ്‍ ആരംഭിക്കണമെന്നതാണ് വിജിയുടെ ലക്ഷ്യം. സൗന്ദര്യരംഗത്ത് കൂടുതല്‍ അറിവുകള്‍ നേടി Viji Sumesh Makeover എന്ന ബ്രാന്‍ഡിനെ ഒരു പ്രീമിയം ലെവലിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.
ആത്മവിശ്വാസവും പരിശ്രമവും ചേര്‍ന്നാല്‍ ഏതൊരു സ്ത്രീക്കും സ്വന്തം പേരിനെ ഒരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന്റെ സാക്ഷ്യമാണ് വിജിയുടെ യാത്ര. സൗന്ദര്യത്തെ ആത്മവിശ്വാസമായി മാറ്റിയ വിജിയുടെ യാത്ര അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാണ്.
https://www.instagram.com/vijisumesh_makeover?igsh=YnpjNjgwZ3hhODNi&utm_source=qr



