പാഷനെ തൊഴില്‍മാര്‍ഗമാക്കി വളര്‍ന്ന Ajmals Graphy; സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരു കരുത്തിന്റെ കഥ

സാധാരണക്കാരുടെ ഫോട്ടോഗ്രഫി ബ്രാന്‍ഡ്
Photography for all;; ഇതാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി അജ്മല്‍ തന്റെ ക്യാമറയിലൂടെ എഴുതിയ ആദ്യ വാഗ്ദാനം. പണത്തിന്റെ തൂക്കം നോക്കാതെ സാധാരണക്കാര്‍ക്കും ഫോട്ടോഷൂട്ട് ചെയ്ത് നല്‍കണമെന്ന ചിന്തയാണ് അജ്മലിനെ ഫോട്ടോഗ്രഫിയുടെ വഴിയിലേക്ക് സത്യസന്ധമായി നയിച്ചത്. ഫോട്ടോഗ്രഫിയോടുള്ള പാഷനെയും മനുഷ്യരോടുള്ള പരിഗണനയെയും ഒരുമിച്ച് ചേര്‍ത്ത്, ആര്‍ക്കും ബജറ്റ് ചിന്തിക്കാതെ സമീപിക്കാവുന്ന ഒരു സൗഹൃദ ഫോട്ടോഗ്രഫി സേവനം ഒരുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് Ajmals Graphy രൂപം കൊണ്ടത്.

സ്‌കൂള്‍ ജീവിതം മുതല്‍ ഫോട്ടോഗ്രഫിയോട് വലിയ താല്‍പര്യമുണ്ടായിരുന്ന അജ്മല്‍, ഒരു ഫോട്ടോ എങ്ങനെ Angle ചെയ്യണം, Lighting എങ്ങനെ മാറ്റം വരുത്തും, ഒരു നിമിഷത്തെ മനോഹരമാക്കുന്ന ടെക്‌നിക്കുകള്‍ എന്തൊക്കെയാണ്, ഇതെല്ലാം അറിയാനുള്ള കൗതുകം കൊണ്ടായിരുന്നു വളര്‍ന്നത്.
സോഷ്യല്‍ മീഡിയയുടെ വരവും അതിലൂടെ ഉയര്‍ന്ന ഫോട്ടോഗ്രഫി സാധ്യതകളും അജ്മലിന്റെ മനസില്‍ ഒളിഞ്ഞിരുന്ന ആ പഴയ മോഹം വീണ്ടും ഉണര്‍ത്തിയപ്പോള്‍, ഫോണ്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങളില്‍ ഒരിക്കലും പൂര്‍ണത കണ്ടെത്താനായില്ല. ഇന്‍ഫഌവന്‍സര്‍മാരുടെ High Qualtiy Photos കണ്ടപ്പോള്‍ ഫോട്ടോഗ്രഫിയോടുള്ള അജ്മലിന്റെ ആഗ്രഹം ഇരട്ടിയായി വീണ്ടും ഉയര്‍ന്നു. പക്ഷേ ഇഷ്ടമുള്ള ക്വാളിറ്റിയില്‍ ഷൂട്ട് ചെയ്യാന്‍ വേണ്ട ക്യാമറ ഇല്ലെന്നതായിരുന്നു വെല്ലുവിളി.
എങ്കിലും അജ്മല്‍ തന്റെ പരിശ്രമത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. ഫ്രണ്ട്‌സിനും ഫാമിലിക്കുമൊക്കെ പൂര്‍ണമായും ‘ഫ്രീ ഷൂട്ടുകള്‍’ ചെയ്ത് തന്റെ ടാലന്റ് സമൂഹത്തിന് മുമ്പില്‍ തെളിയിച്ചു. ആ ചെറിയ തുടക്കമാണ് Ajmals Graphy യെ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്കെത്തിച്ചത്. വര്‍ക്കുകള്‍ക്ക് ലഭിച്ച പോസിറ്റീവ് റെസ്‌പോണ്‍സും പ്രോത്സാഹനവുമാണ് അജ്മലില്‍ ആത്മവിശ്വാസം വളര്‍ത്തിയത്.
Ajmals Graphy എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയത്. തുടര്‍ന്ന് ബര്‍ത്ത്‌ഡേ ഷൂട്ട്, ഓണം ഷൂട്ട്, ന്യൂബോണ്‍ ഷൂട്ട്, മോഡലിങ്, ആഡ്‌സ് ഇങ്ങനെ ഒട്ടനവധി പ്രോജക്റ്റുകള്‍ അദ്ദേഹത്തിലേക്ക് എത്തി തുടങ്ങി.

മികച്ച ക്വാളിറ്റിയും കുറഞ്ഞ നിരക്കുമാണ് Ajmals Graphyയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്ന പ്രധാന പ്രത്യേകത. സാധാരണക്കാരെ ലക്ഷ്യമാക്കി, അവരുടെ ബജറ്റിനുള്ളില്‍ തന്നെ മനോഹരവും ട്രെന്‍ഡിങ്ങുമായ ഫോട്ടോകള്‍ നല്‍കുക എന്നതാണ് അജ്മല്‍ പിന്തുടര്‍ന്ന സ്‌റ്റൈല്‍. മിനിമം ചാര്‍ജ് 2000 മുതല്‍ ആരംഭിക്കുന്ന ഈ സേവനം പണത്തിനേക്കാള്‍ മുകളില്‍ ഓര്‍മകള്‍ സമ്മാനിക്കുന്നു.
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വര്‍ക്കുകള്‍, അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്. ക്ലെയിന്റുകള്‍ പ്രതീക്ഷിക്കുന്നതിലും മെച്ചപ്പെട്ട ക്വാളിറ്റി ഡെലിവര്‍ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടുതന്നെ Ajmals Graphy ഇന്ന് ഹൃദയങ്ങളില്‍ ഇടം നേടിയ ഒരു വിശ്വസ്ത ബ്രാന്‍ഡാണ്.
ജീവിതത്തിലെ ചില കഠിനസമയങ്ങള്‍ക്കിടയിലും, തന്റെ പാഷനെ ജീവിതമാര്‍ഗമാക്കി മാറ്റാന്‍ അജ്മലിന് കഴിഞ്ഞു. കൂടുതല്‍ വളര്‍ച്ചയ്ക്കായി മികച്ചൊരു ക്യാമറ വാങ്ങി തന്റെ വര്‍ക്കുകള്‍ കൂടുതല്‍ പ്രൊഫഷണലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. ഇന്ന് ഫ്രീലാന്‍സറായി പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ ഓരോ ചിത്രവും കൂടുതല്‍ പോളിഷ് ചെയ്ത് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.
എല്ലാവര്‍ക്കും പണത്തിന്റെ ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കാവുന്ന ഒരു വലിയ സ്റ്റുഡിയോ ആരംഭിക്കണമെന്നതാണ് അജ്മലിന്റെ വലിയ സ്വപ്‌നം. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന കുടുംബത്തിന്റെ ഉറച്ച പിന്തുണയുമാണ് അജ്മലിനെ മുന്നോട്ട് നയിക്കുന്നത്.



