നിങ്ങളുടെ ഇഷ്ട നിറങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നിടം – Live N Style

വസ്ത്രസങ്കല്‍പങ്ങള്‍ക്ക് വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന്, ഫാഷന്റെ ലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ച ഡിസൈനര്‍ ബുട്ടിക്ക് ഉടമയാണ് ബിന്ദു ജോര്‍ജ്. ജീവിതത്തിലെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ മനസ്സിന്റെ കോണുകളില്‍ സൂക്ഷിച്ചിരുന്ന നിറങ്ങളും സ്വപ്‌നങ്ങളും അവര്‍ ഒരിക്കലും മറന്നില്ല. കലയും സ്‌റ്റൈലും നിറഞ്ഞ സ്വന്തം ലോകം സൃഷ്ടിക്കണമെന്ന ബിന്ദുവിന്റെ സ്വപ്‌നം ഒടുവില്‍ Live N Style എന്ന രൂപത്തില്‍ സാക്ഷാത്കരിച്ചു. ഇവിടെ ഓരോ വസ്ത്രവും ഒരു കലാസൃഷ്ടിയാണ്. നിറങ്ങളും പാറ്റേണുകളും ചേര്‍ന്ന്, ഓരോരുത്തരുടെയും വ്യക്തിത്വത്തോട് പൊരുത്തപ്പെടുന്ന അതുല്യമായ സ്‌റ്റൈല്‍ അനുഭവം. Live N Style വെറുമൊരു ഡിസൈനര്‍ ബുട്ടിക്ക് മാത്രമല്ല, അത് വ്യക്തിത്വത്തെ ആഘോഷിക്കുന്ന ഒരു ഫാഷന്‍ യാത്രയാണ്.
ബികോം ബിരുദധാരിയായ ബിന്ദു ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടെയാണ് സ്വന്തം സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. സ്വന്തം സ്വപ്‌നം നേടുന്നതിനൊപ്പം നിറങ്ങളും നൂലുകളും ചേര്‍ത്ത് മറ്റൊരാളുടെ സ്വപ്‌നം നെയ്‌തെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അക്കൗണ്ടന്റില്‍ നിന്ന് ഫാഷന്‍ ഡിസൈനറിലേക്കുള്ള ഈ യാത്രയ്ക്ക്, മാനസികമായും സാമ്പത്തികമായും ശക്തി പകര്‍ന്നത് ഭര്‍ത്താവ് ജോര്‍ജിന്റെയും മക്കളുടെയും പിന്തുണയാണ്. ബിന്ദുവിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സ്ഥാപനത്തിലെ തൊഴിലാളികളും തുടക്കകാലം മുതല്‍ അടിയുറച്ചു നിന്നു.
അങ്ങനെ 2015ല്‍ കോട്ടയം കുറുപ്പംതറയില്‍ ബിന്ദുവിന്റെ ഡിസൈനര്‍ ബൂട്ടിക്ക് Live N Style പ്രവര്‍ത്തനം ആരംഭിച്ചു. വെറും രണ്ട് തയ്യല്‍ മെഷീനുകളുമായി തുടക്കം കുറിച്ച ഈ സ്ഥാപനം ബിന്ദുവിന്റെ പതിനൊന്ന് വര്‍ഷത്തെ പരിശ്രമഫലമായി ഇന്ന് ഓണ്‍ലൈന്‍ ഉള്‍പ്പടെ രണ്ട് ഷോപ്പുകളിലായി വികസിച്ച ഒരു വലിയ യൂണിറ്റായി വളര്‍ന്നു.

വിവാഹ വസ്ത്രങ്ങള്‍, എംബ്രോയിഡറി, സ്റ്റിച്ചിങ്, കാഷ്വല്‍ വെയറുകള്‍ അങ്ങനെ എല്ലാത്തിലും സ്വന്തം നിര്‍മാണ യൂണിറ്റിലൂടെ സ്വതന്ത്രമായൊരു കയ്യൊപ്പ് നല്‍കി കൊണ്ടാണ് Live N Style ന്റെ പ്രവര്‍ത്തനം. ഡിസൈനര്‍ വെയര്‍ സാധാരണക്കാരന്റെ കൂടെ സ്വപ്‌നമാക്കണമെന്ന ആശയമാണ് ബിന്ദുവിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ വിലയില്‍ സൗഹൃദപരമായും മെറ്റീരിയല്‍ ഗുണനിലവാരത്തിലും വര്‍ക്ക് ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയില്ലെന്നതുമാണ് Live N Style ന്റെ വ്യത്യസ്തത.
സ്വപ്‌നങ്ങളെ പിന്തുടരാന്‍ ധൈര്യമുള്ളവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ വാതില്‍ എല്ലായ്‌പ്പോഴും തുറന്നിരിക്കും. അത്തരത്തില്‍ ഒരു സ്ത്രീയുടെ സ്വപ്‌നവും പരിശ്രമവും ചേര്‍ന്നാണ് Live N Style ന്റെ യാത്ര ആരംഭിച്ചത്. ഉപഭോക്താക്കളുടെ വിശ്വാസവും സംതൃപ്തിയും തന്നെയാണ് Live N Style ന്റെ യഥാര്‍ഥ വിജയകഥ. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം ഒരു ട്രെന്‍ഡായി മാറിയ ഈ കാലത്ത്, ഫാഷന്‍ മേഖലയില്‍ തന്റെ അറിവുകളും കഴിവുകളും ഉയര്‍ത്തി സ്വന്തം ബ്രാന്‍ഡിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ബിന്ദുവിന്റെ സ്വപ്‌നവും ലക്ഷ്യവും.
https://www.instagram.com/liven_style?igsh=MTNjeXRscjM2N3Y2eQ%3D%3D



