ഓര്‍മകള്‍ക്കായി നിമിഷങ്ങളെ തടുത്ത് നിര്‍ത്തുന്നിടം… ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ സുന്ദരയാത്ര
ലയ രാജന്‍
കുട്ടിക്കാലം, പെട്ടെന്ന് ഓടിപ്പോകുന്നൊരു കാലഘട്ടമാണ്. അതേ വേഗത്തില്‍ തന്നെ ആ കാലഘട്ടത്തിന്റെ കളിചിരികളും കുസൃതികളും ആകാംക്ഷകളുമൊക്കെ അതിനൊപ്പം ഓടിപ്പോകും. പക്ഷേ ആ സമയങ്ങളെ ഒന്നെടുത്തു സൂക്ഷിച്ചു വച്ചാലോ? വിലമതിക്കാനാവാത്ത നല്ല നേരങ്ങളെ അങ്ങനെ സൂക്ഷിച്ചു വയ്ക്കാനുള്ള ആശയമുദിച്ചപ്പോള്‍ സെബിന്‍ മാത്യുവും സുഹൃത്ത് ഗോകുല്‍ ഷാജിയും പിന്നൊന്നും നോക്കിയില്ല. ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയുടെ ആരംഭം അങ്ങനെയാണ്.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദവും ഒപ്പം ഫോട്ടോവീഡിയോഗ്രഫിയോടുള്ള ഇഷ്ടവും കൂടിയായപ്പോള്‍, ജീവിതകാലം മുഴുവന്‍ ഒപ്പം കൂട്ടാവുന്ന, കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ ഒരുക്കുന്ന ഒരു ഫോട്ടോഗ്രഫി കമ്പനി രൂപപ്പെടുത്തമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു ഇവര്‍. അങ്ങനെ 2019 മുതല്‍ കുട്ടിക്കാലത്തെ ചില്ലിട്ടു സൂക്ഷിക്കാന്‍ ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി കമ്പനിയും ഈ മേഖലയിലേക്കെത്തി. ബാംബിനോസ് സ്റ്റുഡിയോ കേരളത്തില്‍ സെബിനും ദുബായില്‍ ഗോകുലുമാണ് കൈകാര്യം ചെയ്യുന്നത്.
പൊതുവെ ചിത്രങ്ങള്‍ക്ക് സമാനമായ ശാന്തമായ ഒരു അന്തരീക്ഷമാകണം സ്റ്റുഡിയോകളില്‍ എന്നില്ല. എന്നാല്‍ അത്തരം ബലം പിടിക്കലുകളോ ഔപചാരികതയുടെ ശ്വാസം മുട്ടലുകളോ ബാംബിനോസില്‍ കണ്ടെത്താനോ, അനുഭവിക്കാനോ കഴിയില്ല. തങ്ങളുടെ ക്യാമറയ്ക്ക് മുന്നിലുള്ള കുഞ്ഞു മനുഷ്യരെ പരമാവധി സ്വസ്ഥരാക്കി വയ്ക്കാന്‍ സെബിനും ഗോകുലും ശ്രമിക്കാറുണ്ട്. അവര്‍ക്ക് ഏറ്റവും സന്തോഷവും സുഖവുമുള്ള, തീരെ അസ്വസ്ഥതയില്ലാത്ത അന്തരീക്ഷത്തില്‍ നിന്ന് മാത്രമേ ഏറ്റവും നല്ല ചിത്രങ്ങള്‍ ലഭിക്കൂ എന്ന ബോധ്യത്തില്‍ നിന്നാണ് മറ്റെന്തിലും പ്രധാനമായി കുഞ്ഞുങ്ങളുടെ സ്വഭാവത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. കുഞ്ഞുങ്ങളുടെ സമയത്തെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്ന ഈ രീതി തന്നെയാണ് ബാംബിനോസിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനപ്പെട്ടത്.
പിറന്നുവീണ കൈക്കുഞ്ഞിന്റെ പുഞ്ചിരി മുതല്‍ ഒരു കുടുംബത്തിന്റെ ജീവിതപാതയിലെ ഓരോ നാഴികക്കല്ലും അങ്ങേയറ്റം സൂക്ഷ്മമായി, നിറയെ സന്തോഷത്തോടെ ഇവരുടെ ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ തീരെ താത്പര്യപ്പെടാത്ത കുട്ടികള്‍ പോലും ഇവിടെ വളരെയധികം ആസ്വദിച്ചു ഫോട്ടോയ്ക്ക് വേണ്ടി ‘പോസ്’ ചെയ്യാറുണ്ടെന്ന് ബാംബിനോസിലെത്തുന്ന മാതാപിതാക്കള്‍ പറയുന്നു. ക്ഷമയും സര്‍ഗാത്മകതയുമാണ് അതിന് ബാംബിനോസിന്റ കൈമുതല്‍.
”സ്വന്തം തൊഴില്‍മേഖല, അതെന്തുതന്നെയായാലും അതിനോട് നൂറുശതമാനം സത്യസന്ധത പുലര്‍ത്തുക. അതില്‍ നിരന്തരം മെച്ചപ്പെ ടാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സ്വയം ശ്രമിച്ചുകൊണ്ടേയിരിക്കുക”, ബാംബിനോസിന്റെ വിജയമന്ത്രം ഇത്രമാത്രമെന്ന് ലളിതമായി സെബിന്‍ പറഞ്ഞു നിര്‍ത്തുന്നു.
ബാംബിനോസ് കിഡ്‌സ് ഫോട്ടോഗ്രഫി വെറുമൊരു സ്റ്റുഡിയോ എന്നതിനപ്പുറം ഒരുപാട് പേരുടെ അമൂല്യമായ ബാല്യകാല സ്മരണകളുടെ ഒരു കൂട് കൂടിയാണ്. കുട്ടിക്കാലത്തിന്റെ മന്ത്രികതയെ ഒരു നിമിഷം തടുത്തു നിര്‍ത്തി എന്നെന്നേക്കുമായി എടുത്തുവയ്ക്കുന്ന മനോഹരമായ കര്‍മം ഇവര്‍ ഇവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
https://www.instagram.com/bambinoskids_photography/?igsh=MTRkYjV6cG9wcGpmaA%3D%3D