EntreprenuershipSuccess Story

വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നൊരാള്‍…!

വി കെ ശിഹാബ് എന്ന സാമൂഹിക സംരംഭകന്റെ ജീവിതം ഇങ്ങനെ…

നിരന്തര പരിചരണവും സഹായവും ചേര്‍ത്ത് നിര്‍ത്തലും ആവശ്യമായ ധാരാളം കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും അവരെ കണ്ടില്ലെന്ന് നടിച്ചും അവരെ മാറ്റി നിര്‍ത്തിയുമാണ് ഈ സമൂഹം മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തി കൃത്യമായ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചു കയറ്റാന്‍ സഹായിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കട്ടുപ്പാറ സ്വദേശിയായ വി കെ ശിഹാബ് ആരംഭിച്ച Time For Kids (Occupation therapy and Rehabilitation Centre, Wayanad) ആണ് ആ സ്ഥാപനം.

20 വര്‍ഷത്തിലേറെ സംരംഭ മേഖലയില്‍ പ്രവീണ്യം തെളിയിച്ച വി കെ ശിഹാബ് ഒരു ട്രെയിനര്‍, ചെസ്സ് പ്ലെയര്‍, സംഘാടകന്‍ എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. ഏതൊരു ജീവിതത്തിനും പണം എന്നതിനേക്കാള്‍ ഉപരി ഒരു ജീവിത ലക്ഷ്യമുണ്ടെന്നും സമൂഹത്തില്‍ എന്തെങ്കിലും ചെയ്യുന്നതിലൂടെ മാത്രമേ ജീവിതം അര്‍ത്ഥമുള്ളതായി തീരുകയുള്ളൂവെന്നും വിശ്വസിക്കുന്ന ആളാണ് ശിഹാബ്. അതിനാല്‍ തന്നെയാണ് JCI ട്രെയിനര്‍, ചെസ്സ് സംഘാടകന്‍, സൈക്കോ സോഷ്യല്‍ വോളണ്ടിയര്‍ എന്നീ നിലകളിൽ ഏറെ കാലം ശിഹാബ് പ്രവര്‍ത്തിച്ചതും.

ഗ്രോളിയര്‍ ഇന്റര്‍ നാഷണല്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അവരുടെ വിദ്യാഭ്യാസ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് പലപ്പോഴും ശിഹാബ് ക്ലാസ്സുകള്‍ നല്‍കാനും മറ്റും പോയിരുന്നു. എന്നാല്‍ കൃത്യവും ശാസ്ത്രീയവുമായ പരിചരണം അവര്‍ക്ക് ആവശ്യമുണ്ടെന്നും അതിലൂടെ മാത്രമേ സമൂഹത്തിലെ മുന്‍പന്തിയിലേക്ക് ഇവരെ എത്തിക്കാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവുമാണ് ‘Time For Kids’ എന്ന ആശയത്തിലേക്ക് ശിഹാബിനെ എത്തിക്കുന്നത്. തുടര്‍ന്ന് സുഹൃത്തായ ഡോക്ടര്‍ ഫൈസലിനോടൊപ്പമാണ് ഈ സ്ഥാപനത്തിന് വയനാട് കല്‍പ്പറ്റ വാരിയാട് എന്ന സ്ഥലത്ത് ശിഹാബ് തുടക്കം കുറിക്കുന്നത്.

ഓട്ടിസം, സെര്‍ബല്‍ പാള്‍സി, പഠന മാനസിക വെല്ലുവിളികള്‍, ഐ ഡി ഡി (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ധാരാളം കുട്ടികള്‍ക്ക് ഏറ്റവും മികച്ച തെറാപ്പിയാണ് ഇവിടെ നല്‍കുന്നത്. അവരുടെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകാന്‍ സ്വന്തം ജീവിതം തന്നെയാണ് ശിഹാബ് എന്ന സാമൂഹിക സംരംഭകന്‍ മാറ്റി വെച്ചിരിക്കുന്നത്. തന്റെ മുന്നില്‍ മക്കളെയും കൊണ്ടെത്തുന്ന ഓരോ മാതാപിതാക്കളും തെറാപ്പി പൂര്‍ത്തിയാക്കി ഏറെ സന്തോഷത്തില്‍ മടങ്ങുമ്പോള്‍ ആ പുഞ്ചിരി മാത്രമാണ് മുന്നോട്ട് പോകാന്‍ ശിഹാബിന് പ്രചോദനമേകുന്നത്.

കുട്ടികള്‍ക്കിടയില്‍ നിരവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുമാര്‍, മികച്ച സൈക്കോളജിസ്റ്റുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, മികച്ച സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നിവരുടെ സേവനവും, എല്ലാ തെറാപ്പിസ്റ്റുകളും ആര്‍സിഐ ലൈസന്‍സ് ഉള്ളവര്‍ ആണെന്ന് ഉറപ്പിക്കുന്നതിലൂടെ ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നു എന്നും ഉറപ്പുവരുത്തുന്നു. RPWD ലൈസന്‍സ് പ്രകാരമാണ് Time For Kids എന്ന ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

2016 ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം പ്രസിഡണ്ട്, മേഖലാ 21 ന്റെ സോണ്‍ വൈസ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട്, ചെസ്സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, പാണ്‍ ചെസ്സ് അക്കാദമി ചെയര്‍മാന്‍ തുടങ്ങി സജീവ സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ഇന്ന് വിദേശത്ത് നിന്ന് പോലും ‘കുട്ടികളെ’യും കൊണ്ട് ധാരാളം രക്ഷിതാക്കളാണ് ഈ സ്ഥാപനത്തിന്റെയും ഇദ്ദേഹത്തിന്റെ ടീമിന്റെയും സഹായം തേടിയെത്തുന്നത്. നിരവധി കുട്ടികളെ ദൈനം ദിന ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ വി കെ ശിഹാബിന് സാധിച്ചിട്ടുണ്ട്.

കുടുംബം:

സിറാജ് ദിനപത്രം മലപ്പുറം ബ്യൂറോ ചീഫും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി കെ ഉമ്മര്‍ സാഹിബിന്റെ മകനാണ് ശിഹാബ്. ഭാര്യ ഷഹീദ കുട്ടശ്ശേരി, മക്കള്‍: ആദി റോഷന്‍, അയിന യാസ്മിന്‍, അലീന കദീജ. നിലവില്‍ വയനാട് ജില്ലയിലെ കാക്കവയലില്‍ സകുടുംബം താമസിക്കുന്നു.

ടൈം ഫോര്‍ കിഡ്‌സ് : 8921417571

Address: Time for kids OT and CRC Wayanad, Variyad, near Toyota showroom,

Kalpetta, Wayanad-673122.

Email: timeforkidswayanad@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button