എന്തിനാണ് ഞാന്‍ ജീവിക്കുന്നത്?സ്വന്തം സന്തോഷത്തിനായി ജീവിക്കാന്‍ മറന്നുപോയ സ്ത്രീകള്‍ക്കൊരു പുതിയ തുടക്കം! Priya’s Wellness Hub

വിജയത്തിന് പിറകെ കുതിക്കുന്ന ഈ ലോകത്ത്, ഉത്തരവാദിത്വങ്ങളുടെയും നിശബ്ദതയുടെയും ഇടുങ്ങിയ ജീവിത വഴികളില്‍, മറഞ്ഞിരിക്കുന്ന സ്വപ്‌നങ്ങള്‍ക്കും അദൃശ്യമായ ഭാരങ്ങള്‍ക്കുമിടയില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ തങ്ങിനില്‍ക്കുന്നു. Priya’s Wellness Hub അവരുടെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തുന്നത് ഇവിടെയാണ്… പ്രത്യേകിച്ചും സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്ത്രീകള്‍ക്ക് ജീവിതം വീണ്ടെടുക്കാന്‍ ഒരവസരം…!
പരിചയസമ്പന്നയായ സൈക്യാട്രിക് സാമൂഹിക പ്രവര്‍ത്തകയും ലൈഫ് കോച്ചുമായ ഡോ. പ്രിയ ജെയിംസ് നടത്തുന്ന Priya’s Wellness Hub, ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് മാത്രമല്ല; നിങ്ങളെ കേള്‍ക്കാന്‍ ഒരു കാത്… വഴികാട്ടുന്ന ഒരു കൈ… തകര്‍ന്ന മനസ്സിനെ സുഖപ്പെടുത്താന്‍ ഒരിടം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ 16 വര്‍ഷത്തിലധികമായി അക്കാദമിക് പശ്ചാത്തലവും പ്രായോഗിക പരിചയവുമുള്ള ഡോ. പ്രിയ, ആഴത്തിലുള്ള മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും ജീവിതത്തിന്റെ യഥാര്‍ത്ഥ സംഘര്‍ഷങ്ങളും സംയോജിപ്പിക്കുന്നു.
NIMHANS-ല്‍ ജോലി ചെയ്യുന്ന കാലത്ത്, ഡോക്ടര്‍മാര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെയുള്ള ധാരാളം സ്ത്രീകള്‍ അവരുടെ മാനസിക പോരാട്ടങ്ങള്‍ പങ്കുവെച്ചതോടെയാണ് ഡോ. പ്രിയയുടെ ഈ യാത്ര ആരംഭിച്ചത്. ”അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്”, അവര്‍ ഓര്‍മിക്കുന്നു; ”ചിലപ്പോള്‍ അസുഖങ്ങള്‍ക്ക് മരുന്നോ, തെറാപ്പിയോ അല്ല വേണ്ടത്, ആളുകള്‍ക്ക് അവരെ കേള്‍ക്കുന്ന ഒരു മനസ്സ് മാത്രമാണ് വേണ്ടത്…!”
ഈ ശക്തമായ ഉള്‍ക്കാഴ്ചയാണ് അവരുടെ പ്രൊഫഷണല്‍ യാത്രയെ മാറ്റിമറിച്ചത്. പിന്നീട് അധ്യാപനത്തില്‍ നിന്ന് ലൈഫ് കോച്ചിങ്ങിലേക്കുള്ള ഈ പ്രയാണം… പ്രത്യേകിച്ച് കോവിഡ് പകര്‍ച്ചവ്യാധി പല ജീവിതങ്ങളിലും വൈകാരിക ശൂന്യത വെളിപ്പെടുത്തിയതിനുശേഷം കൂടുതല്‍ അര്‍ത്ഥവത്തായി.

ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന ഈ മലയാളി ഡോക്ടര്‍ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, പേരന്റിംഗ് ബുദ്ധിമുട്ടുകള്‍, അല്ലെങ്കില്‍ ജീവിതത്തിന്റെ ലക്ഷ്യബോധം നഷ്ടപ്പെടല്‍ തുടങ്ങിയവയോട് പോരാടുന്ന സ്ത്രീകള്‍ക്കായി വണ്‍ഓണ്‍വണ്‍ സെഷനുകളും വര്‍ക്ക്‌ഷോപ്പുകളും നല്‍കി വരുന്നു. ജീവിതം നിശ്ചലമായി തോന്നുന്ന സ്ത്രീകളെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക വെറും അതിജീവനം മാത്രമല്ല, ആത്മവിശ്വാസത്തോടെ മുന്നോട്ട് നടത്തുകയാണ് Priya’s Wellness Hubന്റെ ലക്ഷ്യം.
ഡോ. പ്രിയയുടെ ഈ സമീപനത്തിന്റെ കാതല്‍ ഒരു ലളിതമായ സത്യമാണ്: മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ നിന്നാണ് സന്തോഷം ഉടലെടുക്കുന്നത്. Priya’s Wellness Hub ഈ സന്തുലിതാവസ്ഥ പുനഃസൃഷ്ടിക്കാന്‍ സഹായിക്കുന്നു. സ്ത്രീകളെ അവരുടെ ആത്മവിശ്വാസം തിരികെ കണ്ടെത്താനും അവരുടെ ശബ്ദം വീണ്ടെടുക്കാനും ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതാനുമുള്ള ശക്തി നല്‍കുന്നു.
‘എനിക്ക് പ്രാധാന്യമുണ്ട്’ എന്ന് ഉറപ്പോടെ പറയാന്‍ എല്ലാ സ്ത്രീകളും ഇടം കണ്ടെത്തുന്ന ഒരു ലോകമാണ് ഡോ. പ്രിയ ജെയിംസിന്റെ സ്വപ്‌നം. ജീവിതത്തില്‍ ഒരു പുതിയ തുടക്കം വേണമെന്ന് ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്കുമൊപ്പം Priya’s Wellness Hub ഒരു സുഹൃത്തായും ഗൈഡായും ശക്തിയായും നില്‍ക്കുന്നു…!
Contact No: 9003991878
https://chat.whatsapp.com/LBsM3fdRuIn6klyWXRZThy
