Success Story

ആഘോഷങ്ങള്‍ക്ക് അളവൊത്ത ആരവം; ഇത് ആരും പറയാത്ത ക്രിയാത്മകതയുടെ കഥ

ലയ രാജന്‍

ചെറുതോ വലുതോ ആവട്ടെ, ആഘോഷങ്ങള്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. മുന്‍കൂട്ടി കൃത്യമായി പദ്ധതി തയ്യാറാക്കി നടത്തുന്ന ആഘോഷങ്ങള്‍ക്കുള്ള പകിട്ട് ഒന്ന് വേറെ തന്നെയാണ്. ഇവന്റ് പ്ലാനിങ് മാനേജ്‌മെന്റ് മേഖലയ്ക്ക് അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ നല്‍കിപ്പോരുന്ന പ്രാധാന്യം വളരെ വലുതാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ മേഖലയിലെ പ്രമുഖരാണ് പെരിന്തല്‍മണ്ണ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന EventB എന്ന സ്ഥാപനം.

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മുഹമ്മദ് ആരംഭിച്ച ഈ സംരംഭം EventB എന്ന പേരില്‍ വിപുലമാക്കിയത് മക്കളായ അല്‍ അമീനും അജ്മലും ചേര്‍ന്നാണ്. പെരിന്തല്‍മണ്ണ ആസ്ഥാനമാക്കിക്കൊണ്ട് കേരളത്തിലുടനീളം ഇവന്റ് മാനേജ്‌മെന്റ് ജോലികള്‍ EventB ഏറ്റെടുത്തു നടത്താറുണ്ട്. കനത്ത മത്സരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ EventB വ്യത്യസ്തമാകുന്നത് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന സേവനങ്ങളുടെ പ്രത്യേകത കൊണ്ടുതന്നെയാണ്.

ഡിജിറ്റല്‍ മേഖലയുടെ സാധ്യതകള്‍ ഇവന്റ് മാനേജ്‌മെന്റ് മേഖല അത്രകണ്ട് പ്രയോജനപ്പെടുത്താറില്ല എന്നതാണ് എം. ബി. എ ബിരുദധാരിയായ അല്‍ അമീനിന്റെ അഭിപ്രായം. ഈ മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്ന അത്തരമൊരു സാധ്യതയെയാണ് EventB ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഓഗ്മെന്റഡ് വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍, ആവശ്യക്കാര്‍ക്ക് ഇവന്റ് ഡിസൈന്‍ പരിചയപ്പെടുത്തുന്നതിലുള്‍പ്പടെ EventB ഉപയോഗിക്കുന്നുണ്ട്. 3D ഇമേജുകള്‍ക്കോ, കാറ്റലോഗുകള്‍ക്കോ പകരം AR, VR മുതലായവ പരിചയപ്പെടുത്തുന്നതില്‍ തുടങ്ങി, ചടങ്ങുകളില്‍ പങ്കെടുക്കേണ്ട അതിഥികള്‍ക്ക് ഡിജിറ്റല്‍ ക്ഷണക്കത്ത് കൈമാറി ക്ഷണം ഉറപ്പ് വരുത്തുന്നത് വരെ ആദ്യാവസാനം സാങ്കേതികവിദ്യയുടെ കൂട്ടോടുകൂടിയാണ് EventBയുടെ പരിപാടികളെല്ലാം തന്നെ നടക്കുന്നത്.

അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ സത്കരിക്കുക എന്നത് EventBയുടെ ഏറ്റവും മികച്ച പ്രത്യേകതകളിലൊന്നാണ്. പരിപാടിയുടെ പൂര്‍ണമായ രൂപരേഖ ആദ്യം തന്നെ ഉപഭോക്താക്കള്‍ക്ക് കൈമാറി, അവര്‍ ഉറപ്പ് പറയുന്ന രീതികള്‍ക്കും ക്രമത്തിനുമനുസരിച്ചാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്. അതിനാല്‍ത്തന്നെ പങ്കെടുക്കുന്ന അതിഥികളുടെ എണ്ണം മുതല്‍ മറ്റെല്ലാ വിവരങ്ങളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുതാര്യമായി നില്‍ക്കും എന്നതും ഇവരുടെ സവിശേഷതയാണ്. വിവാഹം, പിറന്നാള്‍ പോലെയുള്ള സ്വകാര്യ ആഘോഷങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റ് പാര്‍ട്ടി വരെ വിവിധ പരിപാടികള്‍ EventB ഏകോപ്പിക്കാറുണ്ട്. താരതമ്യേന കോര്‍പ്പറേറ്റ് പാര്‍ട്ടികളേക്കാള്‍ സങ്കീര്‍ണമാണ് സ്വകാര്യചടങ്ങുകളെങ്കിലും ഏറ്റവും കൂടുതലായി ഏറ്റെടുത്തുനടത്തുന്നതും അവ തന്നെയാണെന്ന് അല്‍ അമീന്‍ പറയുന്നു.

ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ആവശ്യക്കാര്‍ക്ക് വേണ്ടി EMI ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഈ സംരംഭം. നിലവിലുള്ളവയ്ക്ക് പുറമേ ചടങ്ങ് നടത്തുന്നതിന് ഏകദേശം ഒരുവര്‍ഷം മുന്‍പ് മുതല്‍ തന്നെ, ഒരുമിച്ച് ഒരു വലിയ തുകയ്ക്ക് പകരം ചെറിയ ഗഡുക്കളായി ചെലവാക്കാവുന്ന തരത്തിലുള്ളവ മുതല്‍ ഒരു ആകെത്തുകയുടെ മൂന്നിലൊന്ന് ഡൗണ്‍ പേയ്‌മെന്റ് ആയി നല്‍കിയശേഷം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ തുകയും ഗഡുക്കളായി അടച്ചു തീര്‍ക്കാവുന്നവ വരെയുള്ള EMI പ്ലാനുകള്‍ നിര്‍മിക്കുകയാണ് EventB. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ പ്ലാനിനു പുറമേ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡെസ്റ്റിനേഷന്‍ വെഡിങ്ങുകള്‍ക്ക് മാത്രമായി ആഗോളശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങള്‍ കണ്ടെത്തി തയ്യാറാക്കാനും ഈ സംരംഭം പദ്ധതിയിടുന്നുണ്ട്.

കുടുംബത്തിന്റെ ഒത്തൊരുമയും പ്രോത്സാഹനവുമാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് അല്‍ അമീന്‍ പറയുന്നു. കനത്ത മത്സരമുള്ള ഈ രംഗത്ത് സര്‍ഗ്ഗാതമകതയിലൂടെ ഭാവി നിര്‍മ്മിക്കുകയാണ് EventB.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button