അഞ്ച് ലോക റെക്കോഡുമായി ഒരു മലയാളി ട്രെയ്‌നര്‍
ബിസിനസ്സ് മേഖല അതിസങ്കീര്‍ണ്ണമാണ്. കാലാകാലങ്ങളായി ബിസിനസ്സ് സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല മിടുക്കുള്ളവര്‍ പോലും പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ലോകമെമ്പാടുമുള്ള മലയാളി ബിസിനസ്സുകാര്‍ക്ക് കാലികമായ അറിവും കഴിവും നല്‍കുക എന്ന മഹത്തായ ലക്ഷ്യവുമായി, കഴിഞ്ഞ അറു വര്‍ഷമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു മലയാളി സംരംഭകനെ നമുക്ക് പരിചയപ്പെടാം…..ഗിന്നസ് എം.എ. റഷീദ്.
മലപ്പുറം കാളമ്പാടിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്ന്, ഒടുവില്‍ തന്റെ ജിവിത വഴികളില്‍ നിന്ന് ലഭിച്ച പാഠങ്ങളിലൂടെ ഉന്നത വിജയം കൈവരിക്കുകയും ആ വിജയ മന്ത്രങ്ങളെ മലയാളി സംരംഭകര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ Power Up World Community (PWC) എന്ന കൂട്ടായ്മ നിര്‍മിക്കുകയും ചെയ്തു വിജയിച്ചും വിജയിപ്പിച്ചും മുന്നേറുന്ന വ്യക്തിയാണ് ഗിന്നസ് എം.എ. റഷീദ്. ഇന്ന് പത്ത് രാജ്യങ്ങളിലായി പ്രവര്‍ത്തന സജ്ജമാണ് PWC.
കാലത്തിനൊത്ത് മാറുകയും ആവശ്യമായ അറിവുകള്‍ സ്വയത്തമാക്കി ബിസിനസ്സില്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമെ മലയാളി സംരംഭകര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഗിന്നസ് എം.എ റഷീദ് പതിനഞ്ചിലധികം രാജ്യങ്ങള്‍ സഞ്ചരിക്കുകയും വ്യത്യസ്ഥമായ ബിസിനസ്സ് സംരംഭങ്ങളുമായി പ്രവര്‍ത്തിച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മനസ്സിലാക്കുകയും ആ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ തന്റെ സ്വന്തം ബിസിനസ്സില്‍ പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല ആ പരിഹാരങ്ങളെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ PWC എന്ന പ്രസ്ഥാനത്തിലൂടെ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു.
പതിനഞ്ചോളം രാജ്യങ്ങളിലായി നേരിട്ടും ഓണ്‍ലൈനിലുമായി രണ്ട് ലക്ഷത്തിലധികം ആളുകളെ ട്രെയിനിങ് ചെയ്യാന്‍ ഗിന്നസ് എം.എ. റഷീദിന് സാധിച്ചിട്ടുണ്ട്. സംരംഭകരുടെ തിരക്കും സമയ പരിമിതികളും അവരെ ബിസിനസ്സ് പഠനത്തില്‍ നിന്നും പിറകോട്ട് കൊണ്ടു പോകുന്നു എന്ന സാഹചര്യം വന്നപ്പോള്‍ മലയാളത്തിലെ ആദ്യത്തെ സമഗ്ര ബിസിനസ്സ് ലേണിംഗ് ആപ്പ് നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും Business Solution App എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
ഇപ്പോള്‍ ലോകത്തെമ്പാടുമായി പതിനായിരക്കണക്കിന് സംരംഭകര്‍ ഈ ആപ്പിലൂടെ ബിസിനസ്സ് പഠിച്ചുകൊണ്ടിരിക്കുന്നു. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഈ ഉദ്യമത്തിലൂടെ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
പതിനഞ്ചാം വയസ്സില്‍ ബിസിനസ്സ് രംഗത്തേക്ക് കടന്നുവന്ന ഗിന്നസ് എം.എ. റഷീദ് താന്‍ സഞ്ചരിച്ച കനല്‍ വീഥികളില്‍ നിന്നും സ്വായത്തമാക്കിയ തിരിച്ചറിവുകളെ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകണമെന്ന് അദ്ദേഹത്തിന് ദൃഢനിശ്ചയം ഉണ്ടായിരുന്നു. 73 മണിക്കൂറും 15 മിനിട്ടും തുടര്‍ച്ചയായി ബിസിനസ് ട്രെയിനിങ് നടത്തി ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് അടക്കം അഞ്ച് ലോക റിക്കോര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കുകയും കേരളത്തിന്റെ യശസ്സ് വാനോളം ഉര്‍ത്തുകയും ചെയ്തു. ‘ബിസിനസ്സ് ഒരു നന്മ മരം’ എന്ന ഒരു പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്.
വ്യത്യസ്ഥമായ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ മലയാളി യുവാക്കള്‍ക്ക് ഉണ്ടെങ്കിലും അവയെ ‘പ്രോഫിറ്റബിളാ’യി നിലനിര്‍ത്താന്‍ അറിയാതെ പോകുന്നതാണ് പരാജയങ്ങളുടെ മുഖ്യകാരണം. ഇവിടെയാണ് PWC യും ഗിന്നസ് എം.എ. റഷീദും നിസ്തുലമായ സേവനം നിര്‍വഹിക്കുന്നത്. കൃത്യമായും ചിട്ടയായും പ്രാക്ടിക്കല്‍ ബിസിനസ്സിനെ പഠിക്കുവാനും അവ പ്രാവര്‍ത്തികമാക്കാനും വ്യത്യസ്ഥമായ സംവിധാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
നേരിട്ടും ഓണ്‍ലൈനിലും ഒരു പോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് എല്ലാ സേവനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. 1:1 കണ്‍സള്‍ട്ടിംഗ്, ഗ്രൂപ്പ് ട്രെയിനിങ്, ക്യാമ്പ്, വെബിനാര്‍, ഓണ്‍ലൈന്‍ മീറ്റിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍, പുസ്തകം തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഇതിനായി ഗിന്നസ് എം.എ. റഷീദ് സജ്ജമാക്കിയിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ്സിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുവാന്‍ ആവശ്യമായ സേവനങ്ങള്‍ക്കായി ബന്ധപ്പെടുക: 9745 333 836.
https://www.instagram.com/ma_rasheed_/