സംരംഭക വഴിയിലെ വിജയത്തിന് താങ്ങായിഒരു മലബാറുകാരന്‍; ഷാജഹാന്‍ അബൂബക്കര്‍
ബിസിനസ്സ് വലിയ ഒരു ‘റെസ്‌പോണ്‍സിബിളിറ്റി’ തന്നെയാണ്. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ‘സ്‌കെയിലബിള്‍’ വളര്‍ച്ച കൈവരിക്കാന്‍ നിങ്ങളുടെ ബിസിനസിന് സാധ്യമായില്ലെങ്കില്‍ അതൊരു തിരിച്ചടിയാണ്. ഒരു ബിസിനസ്സ് ഉടമ എന്ന നിലയില്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? ഇവിടെയാണ് നിങ്ങള്‍ക്കൊരു എക്‌സ്‌പേര്‍ട്ടിന്റെ സഹായം ആവശ്യമാകുന്നത്. അങ്ങനെയൊരു പ്രൊഫഷണല്‍ ബിസിനസ് കോച്ചാണ് ഷാജഹാന്‍ അബൂബക്കര്‍.
വെറുമൊരു ബിസിനസ് ഉപദേഷ്ടാവല്ല ഷാജഹാന്‍, മറിച്ച് കേരളത്തിലും വിദേശത്തും ധാരാളം സംരംഭകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ സമയം കോര്‍പ്പറേറ്റ് ട്രെയിനറായും ബിസിനസ് കോച്ചായും കണ്‍സള്‍ട്ടന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ചെറുതും വലുതുമായ ബിസിനസുകള്‍ക്കും സംരഭകര്‍ക്കും ഒരു പ്രൊഫഷണല്‍ എക്‌സ്‌പേര്‍ട്ടായി, തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടു പോവുകയാണ് ഷാജഹാന്‍ അബൂബക്കര്‍.
ഒരു ബിസിനസ് കോണ്‍സപ്റ്റ് വികസിപ്പിക്കുന്നതിനും കമ്പനിയുടെ വളര്‍ച്ചയില്‍ സഹായിക്കുന്നതിനും പല സംരംഭകരും ഇന്ന് ഷാജഹാനോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഫലപ്രദമായ മാര്‍ക്കറ്റിംഗ്, സെയില്‍സ് തന്ത്രങ്ങള്‍ തുടങ്ങി വില്‍പ്പനയും വിപണനവും മുതല്‍ ഉത്പന്ന വികസനവും ഉപഭോക്തൃ സേവനവും വരെ എളുപ്പം സാധ്യമാക്കാന്‍ ഷാജഹാന്‍ അബൂബക്കര്‍ നിങ്ങള്‍ളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്ന ഇദ്ദേഹം വ്യക്തിഗത വളര്‍ച്ചയിലും സംരംഭ വളര്‍ച്ചയിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അവസരങ്ങള്‍, അതിലേക്കുള്ള തടസ്സങ്ങള്‍, ലക്ഷ്യത്തിലെത്തിച്ചേരാന്‍ ഘട്ടം ഘട്ടമായുള്ള തന്ത്രങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിലൂടെ, പല ബിസിനസ് സ്ഥാപനങ്ങളേയും അവരുടെ ലക്ഷ്യങ്ങള്‍ അനായാസം കൈവരിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ട് ഷാജഹാന്‍. ഒരേ സമയം കോര്‍പ്പറേറ്റ് ട്രെയിനറായും കണ്‍സള്‍ട്ടന്റായും ബിസിനസിനെ സമീപിക്കാന്‍ സാധിക്കുന്നത് വഴി കസ്റ്റമൈസ്ഡ് സൊല്യൂഷനുകള്‍ ഓഫര്‍ ചെയ്യാന്‍ ഷാജഹാന് സാധിക്കുന്നു.
സംരംഭക വികസനത്തിനായി ഇദ്ദേഹം നയിക്കുന്ന വണ്‍ഡേ എന്റര്‍പ്രിണര്‍ഷിപ്പ് എന്‍ഹാന്‍സ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം, ബിസിനസ് ഓണേഴ്‌സിന് വേണ്ടി നടത്തുന്ന 365 ഡേയ്‌സ് ഓഫ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന ഒരു വര്‍ഷ പരിശീലന പരിപാടി എന്നിവ ഇന്ന് സംരംഭകര്‍ക്കിടയിലെ വലിയ ചര്‍ച്ചാ വിഷയമാണ്.
ഘടനാപരമായ പരിശീലന പരിപാടികളിലൂടെ സംരംഭകത്വ വിജ്ഞാനവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാനും സംരംഭകത്വ വികസനം ഉറപ്പുവരുത്താനും ഇദ്ദേഹം പ്രയത്‌നിക്കുന്നു. സംരംഭകത്വ സ്വഭാവം, ബിസിനസിന്റെ ചലനാത്മകത, അതിന്റെ വികസനവും വിപുലീകരണവും തുടങ്ങി കരിയറിലെ വിജയം മുതല്‍ ബിസിനസ്സ് വിജയവും സാമ്പത്തിക വിജയവും കൈവരിക്കാനും ഇന്ന് പല ബിസിനസ് സ്ഥാപനങ്ങളിലും ഷാജഹാന്‍ അബൂബക്കറിന് പ്രധാന റോള്‍ തന്നെയുണ്ട്.
ഒരു സംരംഭത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ ഉടമയ്‌ക്കെന്നതു പോലെ തന്നെ അവിടുത്തെ സ്റ്റാഫുകളുടെ ബെറ്റര്‍ പെര്‍ഫോമന്‍സിനും നല്ല മാനസികാരോഗ്യം ഉറപ്പാക്കാനും ഒരു സൈക്കോളജിക്കല്‍ ട്രെയിനിംഗ് പ്രോഗ്രാം തന്നെ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബിസിനസുകളെ വളര്‍ത്തിയെടുക്കുന്നതിന് പുറമെ വ്യക്തിഗത വികസനത്തിലും ഒരു ‘സപ്പോര്‍ട്ട്’ തന്നെയാണ് ഇദ്ദേഹം. ഇന്ന് മുന്‍ധാരയിലെ പല പ്രമുഖര്‍ക്കും പേഴ്‌സണല്‍ സക്‌സസ് കോച്ചിങ് നല്‍കുന്നതും ഷാജഹാനാണ്.
നിങ്ങള്‍ ഒരു ബിസിനസ്സ് കോച്ചിനെ നിയമിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കില്‍, ബിസിനസ്സിനും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത് പ്രധാനമാണ്. വ്യവസായത്തില്‍ അനുഭവപരിചയവും ക്ലെയ്ന്റുകളെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന ട്രാക്ക് റെക്കോര്‍ഡുമുള്ള ബിസിനസ്സ് കോച്ചുകള്‍ക്കായി തിരയുകയാണെങ്കില്‍ ആദ്യ പരിഗണന ഷാജഹാന്‍ അബൂബക്കറിനു തന്നെയാണ്.