അകത്തളങ്ങളെ ഹൃദ്യമാക്കുന്ന മാന്ത്രികസ്പര്‍ശം
തല ചായ്ക്കാനൊരിടം എന്നതിൽനിന്ന് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനം എന്നതിലേക്ക് വീടിനെക്കുറിച്ചുള്ള നിർവചനം വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റീരിയർ ഡിസൈനിങ് എന്നാൽ അവസാനഘട്ട മിനുക്കുപണികളെന്നല്ല അർത്ഥം. മറിച്ച് ഓരോ നിർമ്മിതികളെയും സവിശേഷമാക്കുന്ന ഭാവനാപരമായ ഇടപെടലാണ്. എറണാകുളം മരട് സ്വദേശി സോളി സോണിയുടെ അഭിപ്രായത്തിൽ കല്ലും മരവും സിമന്റും ചേരുന്ന കെട്ടിടങ്ങളെ ആവാസയോഗ്യമാക്കുന്ന മാന്ത്രിക സ്പർശമാണ് ഇന്റീരിയർ ഡിസൈനിങ്. അതുകൊണ്ടുതന്നെയാണ് വിജയകരമായി പന്ത്രണ്ടാം വർഷം പിന്നിടുന്ന തന്റെ സംരംഭത്തിന് സോളി മാജിക് ടച്ച് എന്ന പേര് നൽകിയതും.
നാലു ചുവരുകൾക്കുള്ളിലെ പരിമിതിയെ ഭാവനയിൽ പുനർനിർമ്മിച്ചുകൊണ്ട് ഒരു പതിറ്റാണ്ടിനപ്പുറത്തേക്ക് തന്റെ സംരംഭത്തെ നയിക്കുമ്പോൾ പൂർത്തിയാക്കിയ നൂറുകണക്കിന് പ്രോജക്ടുകൾ സോളി സോണിയുടെ മാജിക് ടച്ചിന്റെ മാസ്മരികതയണിഞ്ഞ് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്നു. പുതുതായി രംഗപ്രവേശം ചെയ്യുന്ന ഗൃഹനിർമ്മാണ കലയിലെ ട്രെൻഡുകളെ മനസ്സിലാക്കി അതിനെ മലയാളിയുടെ സൗന്ദര്യ ബോധത്തിനുസരിച്ച് പരിഷ്കരിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞാലേ ഏതൊരു ഇന്റീരിയർ ഡിസൈനിങ് സംരംഭത്തിനും നിലനിൽപ്പുണ്ടാവുകയുള്ളു. എന്നാൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ തക്കതായ അകത്തളങ്ങളെ സൃഷ്ടിക്കുവാൻ
ട്രെൻഡുകളെയല്ല, ട്രെൻഡുകൾക്ക് പിന്നിലുള്ള പ്രവണതകളെയാണ് മനസ്സിലാക്കേണ്ടത്.
നിറക്കൂട്ടുകളും വെളിച്ചവിതാനവും ചേർന്ന് വീടിനെ ഒരു വികാരമാക്കി മാറ്റുന്ന കലയാണ് ഇന്റീരിയർ ഡിസൈനിങ് എന്നതാണ് സോളിയുടെ പക്ഷം. ഉപഭോക്താക്കളുടെ മനസ്സിലുള്ള ഈ വികാരത്തിന് രൂപം നൽകാനാകുമ്പോഴാണ് ഒരു ഇന്റീരിയർ ഡിസൈനർ വിജയിക്കുന്നതെന്ന് സോളി പറയുന്നു.
എന്നാൽ സുന്ദരമായി അകത്തളങ്ങൾ ഒരുക്കുന്നതിൽ ഒരു ഡിസൈനറുടെ ജോലി അവസാനിക്കുന്നില്ല. വീടിന്റെ ഉള്ളറകളിലെ ഓരോ ഇഞ്ച് സ്ഥലത്തെയും ബഡ്ജറ്റിനിണങ്ങിയ രീതിയിൽ ഉപയോഗപ്രദമാക്കുകയും വേണം. മനോഹാരിതയ്ക്കായി കാര്യക്ഷമതയെ ഉപേക്ഷിക്കാനാവില്ല. എന്നാലിതിനെല്ലാം കൂടി ലഭിക്കുന്ന സമയമോ; ആഴ്ചകൾ മാത്രമായിരിക്കും. ഇവിടെയാണ് ഒരു ഇന്റീരിയർ ഡിസൈനർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ ഈ വെല്ലുവിളിയെ പ്രചോദനമായാണ് സോളി സോണി കാണുന്നത്.
റസിഡൻഷ്യൽ വർക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോളി സോണിയുടെ മാജിക് ടച്ചിലൂടെ കസ്റ്റമൈസ്ഡ് ഫർണിച്ചർ/ കിച്ചൻ ക്യാബിനറ്റ്സ്/ വാർഡ്രോബ് എന്നിവയും ഫാൾസ് സീലിംഗ്, സ്റ്റോൺ ക്ലാഡിങ്, ടെക്സ്ച്ചർ പെയിന്റിംഗ് എന്നിവയും മറ്റെങ്ങും ലഭിക്കാത്ത വൈവിധ്യത്തോടെ ഉപഭോക്താക്കളിലേക്ക് എത്തുന്നു. ജില്ലയിലെ ഏറ്റവും മികച്ച പ്രൊഫഷണൽസിനെ ഒരുമിപ്പിക്കുന്ന മാജിക് ടച്ചിന്റെ മാസ്മരിക സ്പർശം ഉപഭോക്താക്കളുടെ സങ്കൽപ്പങ്ങൾക്ക് ഊടും പാവും നൽകുന്നു.
മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സോണിയും മക്കൾ സോഫിയയും സോണിയയും ഈ സംരംഭകയുടെ കുടുംബം. തൃപ്പൂണിത്തുറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാജിക് ടച്ചിന്റെ പ്രവർത്തനങ്ങൾ ഉത്തരകേരളത്തിലാകെ വ്യാപിച്ചിരിക്കുന്നു. ഇതിനുപുറമേ കേരളത്തിൽ എവിടെയും ഇന്റീരിയർ ഡിസൈനിങ്ങിൽ ഓൺലൈൻ കൺസൾട്ടേഷൻ സേവനങ്ങളും സോളി സോണി പ്രദാനം ചെയ്യുന്നുണ്ട്.
CONTACT No: +91 99954 29399
https://www.facebook.com/MagictouchinteriorsThripunithura?mibextid=hIlR13
https://www.instagram.com/magictouchinteriors/?igsh=eXVrd3F1azRnYm02
https://www.youtube.com/@magictouchinteriors9060