EntreprenuershipSuccess Story

കഠിനാധ്വാനത്തിന്റെ പാഠം; സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍…

എറണാകുളത്തെ കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയില്‍, വീടിന്റെ അകത്തളത്തില്‍ വിരിഞ്ഞ സ്വപ്‌നം. ഇന്ന് 700 ഓളം വിദ്യാര്‍ത്ഥികളുമായി, സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന പേരില്‍ തലയയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍, എംബിഎ ബിരുദദാരിയായ സില്‍ജിയുടെ കഠിനാധ്വാനമുണ്ട്. ഒപ്പം ആഴത്തില്‍ പതിഞ്ഞ ലക്ഷ്യത്തിലെത്താനുള്ള ദൃഢനിശ്ചയവും.

ചെറുപ്പം മുതലേ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സില്‍ജിക്ക് അധ്യാപനത്തോടും പ്രത്യേക താത്പര്യമുണ്ടായിരുന്നു. ടീച്ചറാകണമെന്ന ആഗ്രഹത്തില്‍ നിന്നും സംരംഭകയാകണമെന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത് എം.ബി.എ. പഠനകാലത്താണ്. സ്വപ്‌നമെന്താണെന്ന ടീച്ചറുടെ ചോദ്യത്തിന് തന്റെ സംരംഭത്തിലൂടെ തനിക്ക് ചുറ്റുമുള്ളവരെ കൂടി സാമ്പത്തികമായി പിന്തുണയ്ക്കാനാകുന്ന സംരംഭകയാകണമെന്നതായിരുന്നു മറുപടി. ക്ലാസ്മുറിയിലെ ചോദ്യത്തിനുള്ള ഉത്തരമെന്നതിനപ്പുറത്തേക്ക്, പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അന്ന് സില്‍ജി കരുതിയിരുന്നില്ല.

യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ വേരുകള്‍ സംരംഭകയെന്ന സ്വപ്‌നത്തിന് ചെറുതായെങ്കിലും തടസമുണ്ടാക്കിയെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ ഈ സംരംഭകയെ അതൊന്നും ബധിച്ചതേയില്ല.

എംബിഎ പഠനത്തിന് ശേഷം വിവാഹവും കുഞ്ഞുമുണ്ടായതോടെയാണ് നെറ്റ് എഴുതിയെടുക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വീട്ടിലെ ഒറ്റമുറിയില്‍ ഈ കൊച്ചു സംരംഭക തന്റെ സ്വപ്‌നത്തിന് തുടക്കമിട്ടു, സ്മാര്‍ട്ട് കിഡ്ഡീസ് ഡേ കെയര്‍, പ്രീ കെജി ക്ലാസുകള്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍.

2018ല്‍ പ്രീസ്‌കൂള്‍ ആരംഭിക്കുമ്പോള്‍ അക്കൊല്ലം തന്നെ ഏകദേശം 70 കുട്ടികളുണ്ടായിരുന്നു. സ്വന്തം വീട് പോലെ തോന്നിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനായതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 70 ല്‍ നിന്നും 300 ലേക്കെത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അല്‍ അമല്‍ പബ്ലിക് സ്‌കൂളിനെ 10 വര്‍ഷത്തേക്ക് ഏറ്റെടുത്ത് സ്മാര്‍ട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന് പുനര്‍നാമകരണവും ചെയ്തതോടെ ഇന്ന് 700ഓളം വിദ്യാര്‍ത്ഥികളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിലേക്കുള്ള വഴിയായി മാറുകയാണ് സ്മാര്‍ട്ട് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്.

തിരഞ്ഞെടുക്കാന്‍ അവസരങ്ങളുണ്ടായിട്ടും ഇന്ന് മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പോലും സ്മാര്‍ട്ടില്‍ പഠിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് സ്ഥാപനത്തിന്റെ നിലവാരം കൂടിയാണ്. കുട്ടികളെ വ്യക്തിപരമായി മനസ്സിലാക്കുന്നതാണ് സ്മാര്‍ട്ടിന്റെ പ്രത്യേകത. പാഠപുസ്തകത്തിനപ്പുറം, ആക്ടിവിറ്റി ബേസ്ഡ് പഠനരീതിയാണ് ഇവിടെ പിന്തുടരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളുടെ കഴിവുകള്‍ക്ക് ഉത്തേജനം നല്‍കുന്ന ബൂസ്റ്റിംഗ് ആക്ടിവിറ്റികളും ഇവിടെയൊരുങ്ങുന്നുണ്ട്. ഓരോ കുട്ടിയെയും ആഴ്ചതോറും വിലയിരുത്തുന്നതിലൂടെ അവരുടെ കഴിവും താഴ്ചയും മനസ്സിലാക്കാനും, പഠന വൈകല്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നല്‍കാനും സ്മാര്‍ട്ടിന് സാധിച്ചിട്ടുണ്ട്.

രാവിലെ മുതല്‍ വൈകുന്നേരം വരെ എസി സൗകര്യമുള്ള ഡേകെയര്‍ സംവിധാനവും സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഉള്ളതിനാല്‍ ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് വലിയൊരു ആശ്വാസമാകാനും ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. Smart Kiddies വളര്‍ന്നതിന് പിന്നില്‍ പരസ്യങ്ങളല്ല, മറിച്ച് സ്മാര്‍ട്ടിന്റെ സേവനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചെത്തിയ രക്ഷിതാക്കളുടെ വാമൊഴിയാലുള്ള പ്രചാരണമാണെന്ന് പറയുന്നതോടൊപ്പം അവരോടുള്ള നന്ദിയും രേഖപ്പെടുത്തുന്നുണ്ട് സില്‍ജി.

മുണ്ടക്കല്‍ അലിയാര്‍ ആയിഷ ദമ്പതികളുടെ മകളാണ് സില്‍ജി. ദുബായില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തോട്ടത്തികുടി ആഷിദ് അലിയും മക്കളായ ഒമ്പതാം ക്ലാസുകാരനായ ഫര്‍ഹാനും, അഞ്ചാം ക്ലാസുകാരനായ ഫൈസാനുമടങ്ങുന്നതാണ് സില്‍ജിയുടെ കുഞ്ഞുലോകം. ഇരുവരും സ്മാര്‍ട്ടിലെ വിദ്യാര്‍ത്ഥികളുമാണ്. തന്റെ സ്മാര്‍ട്ട് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണണമെന്നും അവരുടെ ജീവിതവിജയത്തിന് കരുത്താകണമെന്നതുമാണ് ഈ സംരംഭകയുടെ കൊച്ചുസ്വപ്‌നം.

ദൃഢനിശ്ചയവും കഠിനാധ്വാനവും കൊണ്ട് കെട്ടിപ്പടുത്ത സംരംഭത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ജീവിതമെത്ര അത്ഭുതമാണെന്ന സംതൃപ്തിയോടൊപ്പം സ്വപ്‌നങ്ങളെ നേടിയെടുക്കാന്‍ തന്റെ ജീവിതം കൊണ്ട് ഉദാഹരണമാകുക കൂടിയാണ് എല്ലാവര്‍ക്കും പ്രിയങ്കരിയായ സംരംഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button