ഇന്റീരിയര്‍ ഡിസൈനിംഗിന് പുത്തന്‍ മുഖച്ഛായ നല്‍കിയ ലക്ഷദ്വീപുകാരന്‍
എല്ലാ മേഖലയും വളര്‍ച്ചയുടെയും മാറ്റത്തിന്റെയും പടവുകള്‍ പിന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് വീട് നിര്‍മാണം. പണ്ടൊക്കെ കുറച്ച് കാശും സ്ഥലവും ഒരു മേസ്തിരിയും ഉണ്ടെങ്കില്‍ ആവശ്യത്തിനൊത്ത വീട് റെഡി! എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. എന്തിനും സ്‌പെഷ്യലിസ്റ്റുമാരുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ വീടുപണിയുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തവരാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍.
തുടക്കത്തില്‍ പാഴ് ചെലവ് എന്ന കൂട്ടത്തില്‍ കൂട്ടി പലരും ഇന്റീരിയര്‍ ഡിസൈനര്‍മാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ വീടുപണിയില്‍ ആര്‍ക്കിടെക്റ്റിനുള്ള പ്രാധാന്യം പോലെ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ സ്ഥാനവും ആളുകള്‍ക്ക് മനസ്സിലായി കഴിഞ്ഞതോടെ ആധുനിക ലോകത്ത് ഏത് നിര്‍മാണ പ്രക്രിയയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഇന്റീരിയര്‍ ഡിസൈനിങ് മാറിക്കഴിഞ്ഞു.
നിരവധി സാധ്യതകള്‍ തുറന്നിടുന്ന ഒരു ജോലിയായി ഇന്റീരിയര്‍ ഡിസൈനിങ് മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഡിസൈനിങ്ങിനെ കുറിച്ച് അധിക ധാരണയില്ലാത്തവരും ഇന്ന് ഈ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അകത്തളം അഴകുള്ളതാകാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ പോലെ തന്നെ പ്രധാനമായിരിക്കണം ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ കഴിവും എന്നതാണ്.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ ലക്ഷദ്വീപുകാരനായ മുഹമ്മദ് ത്വയിബിന് കഴിഞ്ഞിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ്ങിനോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന മുഹമ്മദ് ബി എസ് സി ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ച ശേഷമാണ് ഈ രംഗത്തേക്ക് തന്റെ കഴിവുകളുമായി ഇറങ്ങിച്ചെന്നത്.
അവസരങ്ങളുടെ സാധ്യതയും അവ ചെയ്യാനുള്ള സൗകര്യവും മനസ്സിലാക്കി ജന്മദേശത്തു നിന്ന് വന്ന് കൊച്ചിയില്‍ താമസമാക്കിയിരിക്കുന്ന ഈ സംരംഭകന്‍ ഇന്ന് കേരളത്തിലുടനീളം വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് നല്‍കുന്നു. സ്വന്തമായി വര്‍ക്കുകള്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നതോടൊപ്പം തന്നെ മറ്റു കമ്പനികളുടെ ഡിസൈനിങ് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യാനും മുഹമ്മദ് ഒരുക്കമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ‘സ്റ്റുഡിയോ സാപ്പിന്‍സ്’ എന്ന സംരംഭം ആളുകള്‍ക്ക് ജനപ്രിയമായി മാറിയതിന്റെ പ്രധാന കാരണവും അതുതന്നെ.
പരിചയമില്ലാത്ത ആളുകള്‍ക്കിടയില്‍ തന്റെ കഴിവും ആശയവുമായി ഇറങ്ങിച്ചെന്ന മുഹമ്മദ് എന്ന ചെറുപ്പക്കാരന് മറ്റേതൊരു സാധാരണക്കാരനും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തുടക്കത്തില്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ തോറ്റുപോകാന്‍ തയ്യാറാകാതിരുന്നതാണ് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ ചെറുപ്പക്കാരനെ സഹായിച്ച ഘടകം.
സ്റ്റുഡിയോ സാപ്പിന്‍സ് ആരംഭിച്ചപ്പോള്‍ മുഹമ്മദ് ഒറ്റയ്ക്കായിരുന്നു വര്‍ക്കുകള്‍ ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇദ്ദേഹത്തിന് താഴെയായി രണ്ടു ഡിസൈനര്‍മാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തളര്‍ത്താന്‍ ഒരുപാട് കാരണങ്ങള്‍ മുന്നില്‍ നിന്നാലും വിജയിക്കാനുള്ള മനക്കരുത്ത് ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാം എന്നതിന് ഉദാഹരണമാണ് സ്റ്റുഡിയോ സാപ്പിന്‍സ് എന്ന സ്ഥാപനത്തിന്റെ ഇന്നോളമുള്ള യാത്ര. തന്റെ കഴിവുകള്‍ അത്രയും പ്രകടമാക്കാന്‍ കഴിയുന്ന മികച്ച കുറച്ച് വര്‍ക്കുകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് മുഹമ്മദ് എന്ന സംരംഭകന് മുന്നോട്ട് നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 82814 29321
https://m.facebook.com/people/raw_art_paintings/100090110581764/
https://instagram.com/studio_sapiens?igshid=NTc4MTIwNjQ2YQ==