CareerNews DeskSpecial Story

ടെക് സംരംഭ രംഗത്തെ ‘ഹൈടെക്’ സൊല്യൂഷന്‍; ‘TECH LAB SOFT IoT SOLUTION PVT.LTD’

സഹ്യന്‍ ആര്‍.

ടെക്‌നോളജി പലതുണ്ടെങ്കിലും അവയെ പരസ്പരം കോര്‍ത്തിണക്കിക്കൊണ്ടുള്ള സ്മാര്‍ട്ട് സൊല്യൂഷനാണ് ഇന്നിന്റെ സാങ്കേതിക വെല്ലുവിളികള്‍ക്കുള്ള പരിഹാരം. ബിസിനസ്സ് മേഖലയിലായാലും മറ്റേത് രംഗത്തായാലും ഭൗതിക ഘടകങ്ങള്‍, സേവനങ്ങള്‍ എന്നിവയെയെല്ലാം വളരെ ബ്രില്ല്യന്റായി സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചുകൊണ്ട് ‘സൂപ്പര്‍ സ്പീഡി’ല്‍ ചലിപ്പിക്കുന്ന ചാലകശക്തിയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ‘TECH LAB SOFT IoT SOLUTION PVT. LTD’.

ഹ്യൂമണ്‍ റിസോഴ്‌സ്, സപ്ലൈ ചെയ്ന്‍, ഫിനാന്‍സ്, പ്രോക്യൂര്‍മെന്റ് തുടങ്ങിയ ബിസിനസ്സിന്റെ എല്ലാ വശങ്ങളെയും ഒറ്റ നെറ്റ്‌വര്‍ക്കില്‍ ചലിപ്പിക്കുന്ന ERP (Enterprise resourse planning) സോഫ്റ്റ്‌വെയറിനെയും ഭൗതിക ഉപകരണങ്ങളെ ഏകീകൃതമായി കണ്‍ട്രോള്‍ ചെയ്യുന്ന അത്യാധുനിക സാങ്കേതികവിദ്യയായ IoT (Internet Of Things)യെയും സമര്‍ഥമായി ഏകോപിപ്പിച്ചുകൊണ്ടുള്ള ടെക്‌നോളജിക്കല്‍ സൊല്യൂഷനാണ് ഷറഫ് സലീം എന്ന ഐ ടി വിദഗ്ധനായ സംരംഭകന്‍ തന്റെ TECH LAB SOFT IoT SOLUTION PVT.LTD എന്ന സ്ഥാപനത്തില്‍ നല്കുന്നത്.

2014 ല്‍ ഷറഫ് സലീം ഒരു ആയൂര്‍വേദ മാനുഫാക്ച്ചറിങ് കമ്പനിയുടെ ERP Implementation പ്രോജക്ടില്‍ പ്രീ – സെയില്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുമ്പോഴാണ് ബിസിനസ്സിലെ നഷ്ടം നികത്താന്‍ ERP എന്ന സാങ്കേതികവിദ്യ ഒരു ബ്രില്ല്യന്റ് സൊല്യൂഷനാണെന്ന് തിരിച്ചറിയുന്നത്. വന്‍ നഷ്ടത്തിലേക്ക് പോവുകയായിരുന്ന ആ സ്ഥാപനം ഇ.ആര്‍.പി ഇംപ്ലിമെന്റേഷന്‍ വഴി മാനുഫാക്ചറിങ്, സപ്ലൈ തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്തതിലൂടെ കേവലം മൂന്നുമാസം കൊണ്ട് കരകയറിയത് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മനസ്സില്‍ ഇ.ആര്‍.പി സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട് മികച്ച സൊല്യൂഷന്‍ നല്‍കുന്ന ഒരു ടെക് സംരംഭത്തെ പറ്റിയുള്ള ആലോചന നാമ്പിട്ടു. തുടര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് ടെക്‌നോളജിയുടെ വിവിധ രംഗങ്ങളില്‍ വിദഗ്ധരായവരെ കണ്ടെത്തി ഒരു ടീം ഉണ്ടാക്കിയെടുത്തു.

ഇ ആര്‍ പി സോഫ്റ്റ്‌വെയറിനൊപ്പം IoT, IioT, എഡ്ജ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍ പോലുള്ള മറ്റു സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ട് ബിസിനസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമായാണ് TECH LAB SOFT IoT SOLUTION നിലവില്‍ വരുന്നത്. ഇത് ഏറെ നേട്ടം ഉണ്ടാക്കുന്നത് ബിസിനസ് രംഗത്താണ്. അതായത് ബിസിനസിന്റെ എല്ലാ വശങ്ങളെയും സംയോജിപ്പിക്കുന്ന ERP യോടൊപ്പം ഭൗതികവസ്തുക്കളെ ഓട്ടോമാറ്റിക്കായി നിയന്ത്രിക്കുന്ന IoT ഉപയോഗിക്കുമ്പോള്‍ പ്രോഡക്ടുകളെയും മറ്റും ട്രാക്ക് ചെയ്തുകൊണ്ട് ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ എന്നിവയെ വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നു.

ഇവിടെ മൂന്നു ഡിവിഷനുകളായാണ് ഉപഭോക്താക്കള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. ഇതില്‍ സോഫ്റ്റ്‌വെയര്‍ സൊല്യൂഷനില്‍ എഡ്യൂക്കേഷന്‍, റീറ്റെയില്‍, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, എന്നിവയ്‌ക്കെല്ലാം ഇ ആര്‍ പി സോഫ്റ്റ്‌വെയര്‍ നല്‍കുന്നു. ERPയെയും IoT ഡിവൈസിനെയും ഇന്റഗ്രേറ്റ് ചെയ്യിക്കുന്നതിനായുള്ള യൂണിക് ടെക്‌നോളജി ഇവിടെയുണ്ട്.

‘ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ്’ എന്ന മറ്റൊരു ഡിവിഷനില്‍ ഐപി ഇന്‍ഫ്രാക്ടര്‍, ക്ലൗഡ് ഇന്റഗ്രേഷന്‍സ് തുടങ്ങി പരമ്പരാഗതമായ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും വ്യത്യസ്തമായി പുതുയുഗത്തില്‍ ബിസിനസിനെ ‘സ്മാര്‍ട്ട്’ ആക്കാന്‍ വേണ്ടുന്ന സൊല്യൂഷനുകളാണ് നല്‍കുന്നത്. മൂന്നാമതായി, പവര്‍ ഓട്ടോമേഷന്‍ ഡിവിഷനിലൂടെ IoT ഉപയോഗിച്ച് എല്ലാ ഇലക്‌ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്.

സിസ്റ്റത്തിന്റെ സ്വിച്ചുകള്‍, ഓട്ടോമാറ്റിക് ഷട്ടര്‍ കണ്‍ട്രോള്‍ തുടങ്ങിയ ഡിവൈസുകളെയെല്ലാം ഇത് Devicesകളും സോഫ്റ്റ്‌വെയറുമായും ബന്ധിപ്പിക്കുന്നു. ഈ ഡിവിഷനില്‍ ഗേറ്റ് ഓട്ടോമേഷന്‍, എയര്‍ കണ്ടീഷനിങ്, മള്‍ട്ടി റൂം ഓഡിയോ, ഇറിഗേഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സൊല്യൂഷനുകള്‍ നല്‍കുന്നു. ERP, IoT പോലുള്ള നവ സാങ്കേതികവിദ്യകളെ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ബിസിനസിന്റെ എല്ലാ ഭൗതിക ഘടകങ്ങളെയും സേവനങ്ങളെയും വ്യക്തമായ പ്ലാനിങ്ങോടുകൂടി ചലിപ്പിക്കാന്‍ സാധിക്കുകയും അതുവഴി പണവും ഊര്‍ജവും ലാഭിക്കുകയും ചെയ്യാം. മാറുന്ന ലോകത്തെ ഈ സാധ്യതയാണ് ഷറഫ് സലീം തന്റെ കോ-ഫൗണ്ടേഴ്‌സായ ജിജേഷ്, സുജിന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ഈ സ്ഥാപനത്തിലൂടെ ലോകത്ത് എവിടെ ഉള്ള കസ്റ്റമേഴ്‌സിനും സേവനം നല്‍കുന്നത്.

കടുത്ത മത്സരം നേരിടുന്ന Hospitaltiy, Healthcare, Retail, Distribution, Education, E-Commerce കമ്പനികളെ ഒരിക്കലും നഷ്ടത്തിലേക്ക് പോകാതിരിക്കാനും ഇത്തരം കമ്പനികള്‍ക്ക് സുസ്ഥിരമായ വളര്‍ച്ച നേടാനും സഹായിക്കുന്ന നിരവധി Software, IT Infra & Power Automation Solutions നല്‍കുന്ന Tech Lab Soft എന്ന കമ്പനിയെ കുറിച്ച് കൂടുതല്‍ അറിയാനും, വളരെ പെട്ടെന്ന് ഷെയര്‍ വാല്യൂ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ T Start up ല്‍ നിക്ഷേപം നടത്താനും താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

Ph: +91 735 623 4424 (WhatsApp)
E-mail: mail@techlabsoft.com
https://techlabsoft.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button