വിദ്യാര്‍ത്ഥികള്‍ക്കൊരു വഴികാട്ടി; My Scholarship Fund Book
പരാജയങ്ങളെ വിജയത്തിന്റെ മുന്നോടിയായി മാത്രം കാണുക…. വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നിരാശപ്പെടാതെ സാഹചര്യങ്ങളോട് ധീരമായി പോരാടുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. സക്‌സസ് കേരളയുടെ ‘വിജയവീഥി’യില്‍ വയനാട് സ്വദേശിയായ നിധിന്‍ എന്ന യുവ സംരംഭകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു…
പലപ്പോഴും മനുഷ്യന്റെ തീരുമാനങ്ങള്‍ അവന്റെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. സ്വന്തം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ആ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ വരുന്ന തലമുറയെ പ്രാപ്തമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വയനാട് സ്വദേശിയായ നിധിന്‍.
പശ്ചാത്തലം
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് നിധിന്റേത്. പഠിക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ പാര്‍ടൈം ആയി പല ജോലികളും ചെയ്തിട്ടായിരുന്നു നിധിന്‍ തന്റെ ഗ്രാജുവേഷന്‍ വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. സാമ്പത്തികം വളരെ പ്രധാനമായ ഒരു ഘടകം ആയതുകൊണ്ട് തന്നെ പഠിക്കുന്ന സമയത്തും അതിനുശേഷവും നിധിന്‍ യൂബര്‍ ടാക്‌സി ഓടിക്കുന്നതുള്‍പ്പടെ ഒരുപാട് ജോലികള്‍ ചെയ്തിരുന്നു.
ലോക്ഡൗണ്‍ സമയത്താണ് അദ്ദേഹം ട്രേഡിങ്ങ് മേഖലയിലേക്ക് കടന്നു വരുന്നത്. അങ്ങനെ ഫോറെക്‌സ് ട്രെഡിങില്‍ സാധാരണ ചെറുപ്പക്കാരെ പോലെ നിക്ഷേപിക്കുകയൂം നഷ്ടം വരുകയും ചെയ്തുവെങ്കിലും പിന്മാറാതെ അതിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അതില്‍ നിന്നും വരുമാനം ഉണ്ടാക്കുകയും ചെയ്തു. എങ്ങനെയും വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റേത്.
ചെറുപ്പം മുതലേ ബിസിനസിനോട് വളരെയേറെ താല്പര്യമുണ്ടായിരുന്ന വ്യക്തിയാണ് നിധിന്‍. അതുകൊണ്ടു തന്നെ ബിസിനസ് ആശയങ്ങളുമായി തന്നെ സമീപിച്ചവരെ അദ്ദേഹം കണ്ണുമടച്ചു വിശ്വസിക്കുകയും അവരുടെ ബിസിനസ് ഐഡിയകളെ പ്രാവര്‍ത്തികമാക്കുവാന്‍ ഒരുപാട് തുക ചിലവാക്കുകയും ചെയ്തു. എന്നാല്‍ വിശ്വസിച്ചിരുന്നവരെല്ലാം തന്നെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന് മനസിലായത് വളരെ വൈകിയായിരുന്നു. അപ്പോഴേക്കും കഷ്ടപ്പെട്ട് സമ്പാദിച്ച പണമെല്ലാം നഷ്ടമാവുകയും വലിയൊരു ബാധ്യതയിലേക്കു വീഴുകയും ചെയ്തു. പിന്നീട് അതില്‍ നിന്നൊക്കെ രക്ഷപ്പെടാനായുള്ള പരക്കം പാച്ചില്‍ ആയിരുന്നു. അങ്ങനെയാണ് രക്ഷപ്പെടാനായി വിദേശത്തേക്കുള്ള യാത്ര… എന്നാല്‍ അവിടെയും അധികനാള്‍ തുടര്‍ന്നില്ല; തിരികെ നാട്ടിലേക്ക് തന്നെ വന്നു.
സാധ്യതകള്‍ തിരിച്ചറിഞ്ഞത്
വിദേശത്തുനിന്നു മനസ്സില്‍ കയറിക്കൂടിയ ആശയത്തെ നാട്ടില്‍ തിരിച്ചെത്തിയശേഷം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. പണം നേടാനായുള്ള ഓട്ടം അവസാനിപ്പിച്ച് നമ്മുടെ സ്വന്തം നാടിന്റെ സാധ്യതകളെക്കുറിച്ചായി നിധിന്റെ ചിന്ത. ഒടുവില്‍ കേരള – ഇന്ത്യ മാര്‍ക്കറ്റുകളുടെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും വിശദമായി മനസ്സിലാക്കി സ്വപ്‌ന സംരംഭം എന്ന ആശയത്തിന് അദ്ദേഹം നാന്ദി കുറിക്കാന്‍ തീരുമാനിച്ചു.
തുടക്കം
തന്റെ ജീവിതസാഹചര്യം തന്നെയായിരുന്നു നിധിന് പ്രചോദനമായത്. വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയം പഠനത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി ഒരുപാട് ബുദ്ധിമുട്ടിയ കാലം അദ്ദേഹത്തിന്റെ മനസ്സിലെ ഒരു ഏട് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുക, ഒപ്പം അവരിലേക്ക് അറിവ് എത്തിക്കുക എന്ന ലക്ഷ്യംകൂടിയാണ് ഒരു സ്‌കോളര്‍ഷിപ്പ് എന്ന ആശയത്തെ നിധിന്‍ തന്റെ സംരംഭമാക്കി മാറ്റുന്നത്.
നിധിന്‍ വിഷണറി ലേണിങ് വെഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്
തന്റെ സ്വപ്‌ന സംരംഭത്തിന്റെ പണിപ്പുരയിലാണ് നിധിന്‍ ഇപ്പോള്‍. പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നിശ്ചിത തുക സ്‌കോളര്‍ഷിപ്പായി നല്‍കി അവരെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് നിധിന്‍ വിഷണറി ലേണിങ് വെഞ്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ലക്ഷ്യം. സമ്പത്തിക സഹായത്തിനൊപ്പം കുട്ടികളിലേക്ക് അറിവ് പകര്‍ന്നു നല്‍കുക എന്നതിന്റെ ആദ്യപടിയാണ് My Scholarship Fund Book എന്ന ബുക്ക്.
ബേസിക്കായുള്ള General Knowledge ചോദ്യങ്ങള്‍ ചേര്‍ത്തുകൊണ്ട് നിധിന്‍ തന്നെ തയ്യാറാക്കിയതാണ് ഈ ബുക്ക്. അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതലുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും പഠിച്ചെടുക്കാന്‍ കഴിയുന്നതും മത്സര പരീക്ഷകളില്‍ ചോദിക്കാന്‍ സാധ്യതയുള്ളതുമായ ചോ ദ്യോത്തരങ്ങള്‍ അടങ്ങിയ ബുക്കാണ് ഇത്. ഇത് വാങ്ങി വായിച്ചു പഠിച്ച ശേഷം സ്‌കോളര്‍ഷിപ്പ് നേടുന്നതിനായി കുട്ടികള്‍ പരീക്ഷ എഴുതിയാല്‍ അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന അര്‍ഹരായ 250 വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയും ടോപ് റാങ്കില്‍ വരുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് 1,00,000 രൂപയും ടോപ് റാങ്കേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 10,00,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഈ ഒരു പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദേശം ഒരു കോടി രൂപയാണ് ഇവര്‍ ചിലവാക്കാനായി ഉദ്ദേശിക്കുന്നത്. കൂടാതെ ഈ പരീക്ഷയില്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് മേഖലയിലേക്ക് പോകാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് സൗജന്യ കോച്ചിംഗ് നല്‍കുവാനും അദ്ദേഹത്തിനു പദ്ധതിയുണ്ട്. കൂടാതെ നിധിന്‍ വിഷണറി ലേണിങ് വെഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് പുറമെ നിധിന്‍സ് അക്കാഡമി എന്ന ഇന്‍സ്റ്റിട്ട്യൂട്ട് കൂടി അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
My Scholarship Fund Book
സ്‌കോളര്‍ഷിപ് പഠന സഹായിയായി അദ്ദേഹം തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ അടങ്ങിയ സ്റ്റഡി മെറ്റീരിയല്‍ eBook ആയി വിദ്യാര്‍ത്ഥികള്‍ക്ക് my scholarship fund book എന്ന വെബ്‌സൈറ്റില്‍ നിന്നും വാങ്ങാവുന്നതാണ്. ഈയൊരു ബുക്കില്‍ ജനറല്‍ നോളജ്, അടിസ്ഥാനപരമായ ഫാക്ടുകള്‍, വിഷയാധിഷ്ഠിതമായി ആധികാരികമായി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഏതൊരു കോമ്പറ്റേറ്റീവ് എക്‌സാമിന് തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ മെറ്റീരിയല്‍ സഹായകമാവും.
999 രൂപയാണ് ഈ മെറ്റീരിയലിന്റെ വില. ഈ ബുക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഡ് നല്‍കിയാണ് നിധിന്‍ ഈ പ്രോജക്റ്റിന്റെ ഭാഗമാക്കുന്നത്. കാന്‍ഡിഡേറ്റ് കോഡിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തുന്നതും വിജയികളെ തിരഞ്ഞെടുക്കുന്നതും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യ ഒട്ടാകെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഈയൊരു പ്രോജക്ടിന്റെ ഭാഗമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്.
കേരളത്തിനകത്തും പുറത്തും തന്റെ സ്റ്റാര്‍ട്ടപ്പിലൂടെയുള്ള സേവനം ലഭ്യമാക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഒരു സ്റ്റാര്‍ട്ട് അപ് ആയതിനാല്‍ തന്നെ ഫണ്ട് കണ്ടെത്തുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തന്നെ ഘട്ടം ഘട്ടമായാണ് നിധിന്‍ തന്റെ സംരംഭത്തെ പ്രാവര്‍ത്തികമാക്കുന്നത്. താന്‍ വളരുന്നതിനോടൊപ്പം തന്റെ ചുറ്റുമുള്ള ആളുകളും രക്ഷപ്പെടണം എന്ന ചിന്തയുള്ള ഈ യുവ സംരംഭകന് കീഴടക്കാനുള്ളത് ഇനിയും ഒട്ടേറെ ഉയരങ്ങളാണ്.
തന്റെ ഓരോ ഉയര്‍ച്ച താഴ്ചകളിലും കൈതാങ്ങായി നിന്ന സുഹൃത്തുക്കളെ നിധിന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. മുന്നോട്ടുള്ള യാത്രയിലും അവരുടെ സ്‌നേഹം തനിക്കു പ്രചോദനമാണെന്ന് ഈ സംരംഭകന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ തന്റെ പ്രോജക്ടിനെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ സംരംഭകന്‍.
Contact: 9562648403