CareerEduPlusEntreprenuershipTech

ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ചൊരു കരിയര്‍; ലോകോത്തര നിലവാരമുള്ള കോഴ്‌സുകളുമായി ‘അക്ബര്‍ അക്കാദമി’


സഹ്യന്‍ ആര്‍

ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി… തിളക്കമാര്‍ന്നൊരു കരിയര്‍ സ്വപ്‌നം കാണുന്ന ഏതൊരാളും തെരഞ്ഞെടുക്കുന്ന മേഖലകളാണിവ. ആഗോളതലത്തില്‍ സാധ്യതകളുള്ള ഈ രംഗങ്ങളില്‍ ഭാവി സുരക്ഷിതമാക്കണമെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകള്‍ തന്നെ തെരഞ്ഞെടുക്കണം. കഴിഞ്ഞ നാല്പത്തിയേഴു വര്‍ഷമായി ഇരുന്നൂറിലധികം ബ്രാഞ്ചുകളുമായി ലോകമെമ്പാടും സാന്നിധ്യമുള്ള അക്ബര്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ‘AKBAR ACADEMY’ ലോകത്തിലെ തന്നെ ലീഡിങ് IATA (International Air Transport Association) അംഗീകൃത പ്രീമിയര്‍ ട്രെയിനിങ് സെന്റര്‍ എന്ന നിലയ്ക്ക് ഏവിയേഷന്‍, ട്രാവല്‍ & ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്കായി ആഗോളനിലവാരത്തിലുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുത്തുകൊണ്ട് സമഗ്രസംഭാവന നല്കുകയാണ്.

നല്ലൊരു ഭാവി സ്വപ്‌നം കാണുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഏറ്റവും മികച്ച കരിയര്‍ ചോയ്‌സുകളുടെ ഒരു വര്‍ണലോകം തന്നെയാണ് കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ തരംഗമായ ഈ സ്ഥാപനം. പല വിഷയങ്ങളിലായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളുണ്ടിവിടെ. ഫണ്ടമെന്റല്‍സ് ഓഫ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, IATA കസ്റ്റമര്‍ സര്‍വീസ്, IATA കാര്‍ഗോ ഇന്‍ട്രൊഡക്ടറി, ഡിഗ്രി പ്ലസ് ഏവിയേഷന്‍ (IATA), ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് തുടങ്ങി ലോകത്ത് അനുദിനം വികസിച്ചു വരുന്ന ഏവിയേഷന്‍ മേഖലയിലെ സാധ്യതകളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഹ്രസ്വവും ദീര്‍ഘകാലവുമായ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അക്ബര്‍ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്നു.

ഇതിനു പുറമേ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഭാവി ശോഭനമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇവിടെ ചിട്ടപ്പെടുത്തിയിട്ടുള്ള ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ട്രാവല്‍ ആന്‍ഡ് ടൂറിസം കണ്‍സള്‍ട്ടന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, തുടങ്ങിയ കോഴ്‌സ് പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ യോഗ്യതാ പരീക്ഷകളായ IELTS, OET, PTE, GRE, GMAT എന്നിവയ്ക്കായുള്ള കോച്ചിങ്ങുകളും ലഭ്യമാണ്.

ഈ മേഖലയില്‍ മറ്റ് അനേകം ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ടെങ്കിലും ഒരു വിദ്യാര്‍ത്ഥി എന്തുകൊണ്ട് അക്ബര്‍ അക്കാദമിയെ തിരഞ്ഞെടുക്കണമെന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഓരോ കോഴ്‌സിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരവും നിലവാരവും ഉറപ്പുവരുത്തും വിധം അത്യാധുനിക സൗകര്യങ്ങളോടുകൂടി ഇവിടെയൊരുക്കിയിരിക്കുന്ന മികച്ച അക്കാദമിക അന്തരീക്ഷം തന്നെയാണ്. അത്യധികം പ്രൊഫഷണലായ, പരിചയസമ്പന്നരായ ഫാക്കല്‍റ്റികള്‍, സ്‌പോര്‍ട്‌സ് ഡേ പോലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മോക് ടെസ്റ്റ്, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ എന്നിവയടങ്ങിയ ടീച്ചിങ് പ്രോസസ്… ഇവയെല്ലാം തീര്‍ക്കുന്ന സൗഹൃദപരമായ പഠനാന്തരീക്ഷം തന്നെയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.

മറ്റൊന്ന് പ്ലേസ്‌മെന്റിന്റെ കാര്യമാണ്. ഇന്‍ഡിഗോ, എമിറേറ്റ്‌സ്, അദാനി, ഖത്തര്‍ എയര്‍വെയ്‌സ് എന്നിങ്ങനെ ലോകത്തിലെ തന്നെ പ്രമുഖ കമ്പനികളിലേക്ക് കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. ഇതിനോടകം പതിനയ്യായിരത്തിലേറെ പേര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പുവരുത്താന്‍ അക്ബര്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ മറ്റൊന്നാണ് സര്‍ട്ടിഫിക്കേഷന്‍. അമേരിക്കന്‍ ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ഉള്‍പ്പെടെ വളരെയധികം അംഗീകൃതമായ ബോര്‍ഡുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷന്‍ ഇവിടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച അക്കാദമിക് യോഗ്യത നേടുന്നതിന് അവസരമൊരുക്കുന്നു. ഇതോടൊപ്പം കേന്ദ്രഗവണ്‍മെന്റ് അംഗീകൃതമായ STED (Scientific & Technical Education Development) കൗണ്‍സിലിന്റെ കോഴ്‌സുകളും Akbar Academy നല്കുന്നുണ്ട്.

https://www.akbaracademy.com/?fbclid=PAZXh0bgNhZW0CMTEAAaZCavWYW2zbZaOSyotYq-HsTuy1EXZAWVMy8bY22_g7mDNn6zUbnJMZ-h0_aem_2VA636pXWkRcqBdY3UFg3A

https://www.facebook.com/AkbarAcademyTRV?mibextid=LQQJ4d

https://www.instagram.com/accounts/login/?next=https%3A%2F%2Fwww.instagram.com%2Fakbaracademytrivandrum%2F%3Figsh%3DMW0zZGVvN291eHB1MA%253D%253D%26utm_source%3Dqr&is_from_rle

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button