ഡിസൈനിങ്ങിന്റെ വേറിട്ട മുഖം, ഫാബ്രിക് പെയിന്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ‘Joanna Fashions’
ഡിസൈനിങ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് എബ്രോയിഡറിയും പ്രിന്റിങ്ങുമെല്ലാമായിരിക്കും. എന്നാല്‍ അതിനപ്പുറത്ത് ഡിസൈനിങ്ങില്‍ ഫാബ്രിക് പെയിന്റിങ്ങിന്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് മുംബൈ മലയാളികളായ ജിന്‍സി വര്‍ഗീസും ബിനു എഡിസണും. ഇരുവര്‍ക്കും പെയിന്റിങ്ങിനോടുണ്ടായിരുന്ന താത്പര്യം പതിയെ പ്രൊഫഷനായി മാറുകയായിരുന്നു.
അധ്യാപികയായിരുന്ന ജിന്‍സിയ്ക്ക് ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനോടും പെയിന്റിങ്ങിനോടുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു. ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പലകാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. ബിനുവിന് തന്റെ അമ്മയില്‍ നിന്നാണ് ഫാബ്രിക് പെയിന്റിങ്ങിനോടുള്ള താത്പര്യം പകര്‍ന്നുകിട്ടിയത്. അങ്ങനെയിരിക്കെ സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് വസ്ത്രങ്ങളില്‍ ഫാബ്രിക് പെയിന്റ് ചെയ്യുന്ന ബിസിനസിനേക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ‘Joanna Fashions’ എന്ന പേരില്‍ മുംബൈയില്‍ തങ്ങളുടെ സ്വപ്‌ന സംരംഭം ആരംഭിക്കുകയായിരുന്നു.
സാരി, കുര്‍ത്തി, ചുരിദാര്‍, ഷാള്‍, ബെഡ്ഷീറ്റ് തുടങ്ങിയവയെല്ലാം ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് മനോഹരമായി ഡിസൈന്‍ ചെയ്ത് ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇവയില്‍ സാരികളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസൈന്‍ ചെയ്ത മെറ്റീരിയലുകള്‍ വില്‍പനയ്‌ക്കെത്തിക്കുന്നതിന് പുറമെ കസ്റ്റമൈസ്ഡ് ആയും ഇവര്‍ വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. സ്വന്തം ഡിസൈനുകളാണ് ഇരുവരും ഹാന്റ് വര്‍ക്കിലൂടെ മെറ്റീരിയലുകളിലേയ്ക്ക് പകര്‍ത്തുന്നത് എന്നതുകൊണ്ടുതന്നെ ‘Joanna Fashions’-ന്റെ കളക്ഷനുകളെല്ലാം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണെന്നത് പറയാതെ വയ്യ. ഫാബ്രിക് പെയിന്റിങ്ങിന് പുറമെ മ്യൂറല്‍ പെയിന്റിങ് വര്‍ക്കുകളും ഇവിടെ ചെയ്തുവരുന്നുണ്ട്.
ഹാന്റ്‌ലൂം കോട്ടണ്‍, ജോര്‍ജറ്റ്, ഷിഫോണ്‍, ഓര്‍ഗാന്‍സ തുടങ്ങിയ പെയിന്റിങ് സാധ്യമായ എല്ലാ മെറ്റീരിയലിലും ഇവര്‍ തങ്ങളുടെ മികവ് തെളിയിക്കാറുണ്ട്. ക്വാളിറ്റിയുള്ള പെയിന്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ കളര്‍ ഇളകുന്നതോ മങ്ങുന്നതോ ആയ യാതൊരുപ്രശ്‌നങ്ങളും Joanna Fashions ന്റെ പ്രൊഡക്ടുകളില്‍ ഉണ്ടാകില്ല എന്നത് നൂറ് ശതമാനം ഗ്യാരണ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ Joanna Fashions-ന് അതിവേഗം സാധിച്ചതും. നിലവില്‍ നേരിട്ടെത്തുന്ന കസ്റ്റമേഴ്‌സിന് പുറമെ ഓണ്‍ലൈനായും ഡിസൈന്‍ ചെയ്ത മെറ്റീരിയലുകള്‍ ഇവര്‍ ആവശ്യക്കാരിലേയ്ക്ക് എത്തിച്ചുനല്‍കുന്നുണ്ട്.
ഒരു ബിസിനസ് എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കസ്റ്റമേഴ്‌സിന്റെ സംതൃപ്തിക്കുമാണ് ജിന്‍സിയും ബിനുവും പ്രാധാന്യം നല്‍കുന്നത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.
Ph: 7678099010
E-mail: joannafashions1@gmail.com