Success Story

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ ഒരുമ കൊണ്ട് വിജയമെഴുതി ഡിസൈനേഴ്‌സ് ദമ്പതിമാര്‍

സംരംഭ മേഖലയില്‍ ഒരുമ കൊണ്ടും പാഷന്‍ കൊണ്ടും വിജയമെഴുതുകയാണ് എറണാകുളം സ്വദേശികളായ ഈ ദമ്പതിമാര്‍… 2018 ല്‍ റോസ്മി ജെഫി എന്ന ചെറുപ്പക്കാരി ആരംഭിച്ച INTERFACE INTERIOR എന്ന സംരംഭം ഇന്ന് പുതുമകൊണ്ടും വ്യത്യസ്തത കൊണ്ടും കേരളത്തിന്റെ ഹൃദയത്തില്‍ ചരിത്രമെഴുതുകയാണ്. ഈ അഞ്ചു വര്‍ഷം കൊണ്ട് നിരവധി വര്‍ക്കുകളാണ് INTERFACE INTERIOR എന്ന സ്ഥാപനം കേരളത്തിന് സമ്മാനിച്ചത്.

വിവാഹത്തിനുശേഷം ഭര്‍ത്താവ് സല്‍മോന്‍ സെബാസ്റ്റ്യന്‍ കൂടി ബിസിനസില്‍ പങ്കുചേര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുതുമകള്‍ കൊണ്ട് ഇരുവരും എത്തിയത് വിജയത്തിന്റെ നെറുകയിലേക്കാണ്. ഡിസൈനേഴ്‌സായ രണ്ടു പേര്‍ക്കും തങ്ങളുടെ സ്ഥാപനം എപ്പോഴും വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കണമെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹം. അതുകൊണ്ട് തന്നെ മറ്റ് ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി INTERFACE INTERIOR ന്റെ പ്രൊജക്ടുകളില്‍ ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം എപ്പോഴും നിലനില്‍ക്കുമെന്നത് ശ്രദ്ധേയമാണ്.

കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇരുവര്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ്ങിനോട് അതിയായ താത്പര്യം നിലനിന്നിരുന്നു. അതുകൊണ്ട് തന്നെ ഓരോ വര്‍ക്കുകളും വളരെ ശ്രദ്ധയോടുകൂടിയും മൂല്യമാര്‍ന്ന രീതിയിലുമാണ് ഇവര്‍ പൂര്‍ത്തിയാക്കുന്നത്. ഇന്റീരിയര്‍, കണ്‍സ്ട്രക്ഷന്‍, കൊമേഴ്‌സ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവര്‍ ചെയ്തു നല്‍കുന്നു എന്നുള്ളതും ഈ സംരംഭത്തെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇന്റീരിയര്‍ ഡിസൈന്‍ മുതല്‍ ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ ഫര്‍ണിച്ചര്‍ വരെയുള്ള അവസാന ഘട്ടം വരെയുമുള്ള എല്ലാ കാര്യങ്ങളും INTERFACE INTERIOR ചെയ്തു നല്‍കുന്നു.

ഒരു വര്‍ക്കിനെ കുറിച്ചുള്ള ചിത്രം ആദ്യം തെളിയുന്നത് ഇരുവരുടെയും മനസ്സുകളിലാണ്. 5 വര്‍ഷം കൊണ്ട് നിരവധി വര്‍ക്കുകളാണ് INTERFACE INTERIOR ചെയ്തു നല്‍കിയത്. അതില്‍ ഏറെയും പ്രമുഖരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് എന്നുള്ളതും ഈ സ്ഥാപനത്തിന്റെ പ്രശസ്തി ഏറെ വര്‍ധിപ്പിക്കുന്നു.

വീഗാഡ് ഇന്‍ഡസ്ട്രി, നൈപുണ്യ ഇന്റര്‍നാഷണല്‍, കെ കോ നെട്ട്, വിവിധ ദന്തല്‍ ക്ലിനിക്കുകള്‍, ആയൂര്‍വേദ ക്ലിനിക്കുകള്‍, സ്‌കില്‍ ക്ലിനിക്കുകള്‍ മുതല്‍ എറണാകുളം സ്മാര്‍ട്ട് സിറ്റിയിലെ ആരെയും ആകര്‍ഷിക്കുന്ന ഫുഡ്‌കോര്‍ട്ട് വരെ ഇവരുടെ ഇന്റീരിയര്‍ ആശയങ്ങളാല്‍ അത്ഭുതം തീര്‍ത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതുപോലെ തന്നെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വര്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഇടം പിടിച്ച ഫോര്‍മര്‍ രെഞ്ചിപ്ലെയര്‍ റാം മോഹന്റെ ഫ്‌ളാറ്റിന്റെ വര്‍ക്കുകളും ചെയ്തു നല്‍കിയതും ഇവരാണ്.

തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ വര്‍ക്കുകളും ഇവര്‍ ചെയ്തു നല്‍കുന്നത്. ലേറ്റസ്റ്റ് പാറ്റേണ്‍സ്, കോമ്പിനേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി, വ്യത്യസ്ത രീതിയില്‍ ഓരോ വര്‍ക്കുകളും ചെയ്തു നല്‍കുന്നത് കൊണ്ട് തന്നെ നിരവധി പേരാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും INTERFACE INTERIOR ന്റെ സേവനം തേടിയെത്തുന്നത്. റോസ്മി ജെഫിയും ഭര്‍ത്താവ് സല്‍മോന്‍ സെബാസ്റ്റ്യനും ചേര്‍ന്ന് ആശയങ്ങള്‍ പങ്കുവെച്ചും ചര്‍ച്ച ചെയ്തുമാണ് ഓരോ വര്‍ക്കുകളും ചെയ്ത് നല്‍കുന്നത്.

പാഷനും ഒരുമയും സ്‌നേഹവുമുണ്ടെങ്കില്‍ സംരംഭത്തിലും വിജയിക്കാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ഡിസൈനേഴ്‌സ് ദമ്പതിമാര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button