EntreprenuershipSuccess Story

സുഗന്ധവ്യഞ്ജനത്തിന്റെ നാട്ടില്‍ നിന്നുംഒരു കോഫീ ബ്രാന്‍ഡ്; കേരളത്തിന്റെ സ്വന്തം ‘MONSOON BREW’

സഹ്യന്‍ ആര്‍.

‘മണ്‍സൂണി’ന്റെ നനവില്‍ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാടിന് ടൂറിസം മാത്രമല്ല, ലോകോത്തര നിലവാരമുള്ള സ്‌പൈസസിന്റെ ബ്രാന്‍ഡും നല്‍കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ‘കേരളത്തിന്റെ കോഫി ബ്രാന്‍ഡായി’ വളരുന്ന ‘Monsoon Brew Coffee’.

സ്‌പൈസസ് ബിസിനസ് നടത്തി വന്നിരുന്ന ആലപ്പുഴ സ്വദേശിയായ ബാലമുരളീകൃഷ്ണ എന്ന സംരംഭകന്‍ കോവിഡ് കാലത്ത് കോഫി പൗഡറിനെ പുതുമയോടെ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചതോടെയാണ് Monsoon Brew Coffee എന്ന ബ്രാന്‍ഡ് പിറക്കുന്നത്. കുടുംബത്തില്‍ പരമ്പരാഗത കാപ്പിപ്പൊടി ബിസിനസിന്റെ പാരമ്പര്യമുള്ള ബാലമുരളീകൃഷ്ണയുടെ സ്വന്തം ‘റെസിപ്പിയില്‍’ പിറന്ന ‘ക്ലാസിക് ഇന്‍സ്റ്റന്റ് കോഫി’യാണ് ബ്രാന്‍ഡിന്റെ മുഖമുദ്ര! ദക്ഷിണേന്ത്യയുടെ സ്വന്തം ‘ഫില്‍റ്റര്‍’ കോഫിയുടെ തനതായ രുചിയിലാണ് ക്ലാസിക് ഇന്‍സ്റ്റന്റ് കോഫി അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ലോകോത്തര നിലവാരമുള്ള അഞ്ചു വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള കോഫി പൗഡറുകളും ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ട്.

Irish Cream, Hazelnut, Caramel, French Vanilla, Choco Orange തുടങ്ങി ഒരു കപ്പ് കാപ്പി നുകരാന്‍ രുചിവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് Monsoon Brew Coffee ഒരുക്കിയിരിക്കുന്നത്. കോഫി പൗഡറിനെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന മറ്റു ബ്രാന്‍ഡുകള്‍ വിരളമാണെന്നതു തന്നെയാണ് ബാലമുരളി കൃഷ്ണയുടെ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

നിലവില്‍ Monsoon Brew പ്രോഡക്ടുകള്‍ കൂടുതലും ഓണ്‍ലൈനായാണ് വില്‍ക്കുന്നത്. താന്‍ ചെയ്തു വന്നിരുന്ന സ്‌പൈസസ് ബിസിനസിനെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് നവീകരിച്ച് സ്‌പൈസസ് & ഓര്‍ഗാനിക് പ്രോഡക്ടുകളുടെ ഒരു റീട്ടെയില്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബാലമുരളികൃഷ്ണ. സ്വന്തം ഇകോമേഴ്‌സ് വെബ്‌സൈറ്റിലൂടെ ഇന്ത്യ മുഴുവന്‍ Monsoon Brew പ്രോഡക്ടുകള്‍ എത്തുമ്പോള്‍ കേരളത്തിന്റെ സുഗന്ധവ്യഞ്ജന സമ്പത്തിനെ ഭംഗിയായി മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ അതിന് സാധിക്കും. അതിനാല്‍ കേരളത്തിന്റെ സ്വന്തം ‘കോഫീ ബ്രാന്‍ഡ്’ എന്നതിലുപരിയായി പശ്ചിമഘട്ടത്തിന്റെ ഫലഭൂയിഷ്ടതയുടെ തന്നെ ബ്രാന്‍ഡായി Monsoon Brew ആഗോള മാര്‍ക്കറ്റില്‍ എത്തുമെന്നത് നിസ്തര്‍ക്കമാണ്.

എന്റര്‍പ്രണര്‍ഷിപ്പ് സ്‌കില്ലിങിന് ഊന്നല്‍ നല്കുന്ന ആഗോള സംഘടനയായ ‘Wadhwani Foundations’ ന്റെ ‘Entrepreneurship Acceleration’ പ്രോഗ്രാമിലേക്ക് Monsoon Brew തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ അവരുടെ നിരവധി ട്രെയിനിങ് സെക്ഷനുകളുടെ ഭാഗമാകാറുണ്ട് Monsoon Brew. Wadhwani Foundations ന്റെ എക്‌സ്‌പെര്‍ട്ട് ടീമിന്റെ പരിശീലനവും കണ്‍സള്‍ട്ടേഷനും പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതല്‍ ഫണ്ട് കണ്ടെത്തി ഈ ബ്രാന്‍ഡിനെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ബാലമുരളീകൃഷ്ണ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button