EntreprenuershipSuccess Story

ചങ്ങാത്തത്തിന്റെ കഥയില്‍ വിരിഞ്ഞ കാലത്തിന്റെ മാറ്റം; ‘ലിയോ 13 അപ്പാരല്‍സ്’

ലോകം കണ്ട ഏറ്റവും നല്ല സൗഹൃദങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ ആയിരിക്കും. പില്‍ക്കാലത്ത് കവി പാടിയതുപോലെ ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടും ഉണ്ട്. ഒരു നല്ല സുഹൃത്തുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരുപാട് വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് പലരും ഇതിനോടകം തെളിയിച്ചും കഴിഞ്ഞു. ഒരു സുഹൃത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക? സംശയമൊന്നും വേണ്ട, നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാകും അത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി, ഇന്ന് സംരംഭക മേഖലയില്‍ പരസ്പരം താങ്ങായും തണലായി മാറിയ ഒരു കൂട്ടം ചങ്ങാതിമാര്‍ ഒന്നിച്ച് സ്വപ്‌നം കണ്ടും ആശയങ്ങള്‍ പങ്കുവെച്ചും വളര്‍ത്തിയെടുത്ത സംരംഭമാണ് ‘ലിയോ 13 അപ്പാരല്‍സ്’.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള നിരവധി ക്ലോത്തിങ് ബ്രാന്‍ഡുകള്‍ ഓണ്‍ലൈനിലും അല്ലാതെയും വിപണനം ചെയ്യുമ്പോള്‍, ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ച് വ്യത്യസ്തമാവുകയാണ് ലിയോയും അതിന്റെ പ്രവര്‍ത്തകരും. പുരുഷന്മാര്‍ക്കായുള്ള വസ്ത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ഇവര്‍ പ്രത്യേകിച്ച് പ്രാധാന്യം നല്‍കുന്നത് ടീഷര്‍ട്ടുകളാണ്. സ്‌കൂള്‍, കോളേജ്, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരുടെ യൂണിഫോം ടീഷര്‍ട്ടുകള്‍ ‘യൂണിക്’ രീതിയില്‍ നിര്‍മിച്ചു നല്‍കുവാന്‍ ലിയോയ്ക്ക് സാധിക്കുന്നുണ്ട്.

സംരംഭകത്തിലെ വ്യത്യസ്തത ലിയോ 13 അപ്പാരല്‍സ് എന്ന കമ്പനിയുടെ പിറവിയിലും പ്രതിഫലിക്കുന്നുണ്ട്. സ്‌കൂളില്‍ 1994 കാലഘട്ടത്തില്‍ എസ്എസ്എല്‍സിക്ക് ഒന്നിച്ച് പഠിച്ച പതിനൊന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആലപ്പുഴ കേന്ദ്രീകരിച്ച് ആരംഭിച്ച സ്ഥാപനമാണ് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നത്. പഠനത്തിനുശേഷം പലരും പല മേഖലകളിലേക്ക് മാറിപ്പോയെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള സൗഹൃദം പുതുക്കലാണ് ഈ പതിനൊന്നു സുഹൃത്തുക്കളെ ഒത്തുചേര്‍ന്ന് ഒരു സംരംഭമെന്ന നിലയിലേക്ക് കൊണ്ടെത്തിച്ചത്. എല്ലാവരും പ്രതിസന്ധികളെ അഭിമുഖീകരിച്ച കോവിഡ് സമയത്ത് തങ്ങളുടേതായ ഒരു ബിസിനസിലൂടെ പരസ്പരം കൈത്താങ്ങാകുവാനാണ് അവര്‍ ശ്രമിച്ചത്.

തങ്ങള്‍ ചെയ്യുന്ന ഓരോ വര്‍ക്കും അങ്ങേയറ്റം ഗുണമേന്മയിലും ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന രീതിയിലുമാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപ്രാവശ്യം വാങ്ങിയ ആളുകള്‍ വീണ്ടും വീണ്ടും ലിയോ 13നെ തേടി വിപണിയില്‍ എത്തുന്നുണ്ട്. വെറുതെ കുറച്ച് ഉത്പന്നങ്ങള്‍ കമ്പോളങ്ങളില്‍ എത്തിക്കാതെ തങ്ങള്‍ കച്ചവടത്തിന് എത്തിക്കുന്ന ഓരോ വസ്ത്രങ്ങളുടെയും ഗുണമേന്മയെപറ്റി നിരന്തരം അന്വേഷിക്കുകയും കസ്റ്റമേഴ്‌സില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി അവ കൂടുതല്‍ മെച്ചപ്പെടുത്തുവാനും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ആലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആരംഭിച്ചതെങ്കിലും പ്രൊഡക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത് തിരുപ്പൂരാണ്. 2022 ഒക്ടോബര്‍ മാസത്തോടെ പ്രവര്‍ത്തനമാരംഭിച്ച ലിയോ 13 അപ്പാരല്‍സ് എന്ന കമ്പനി കുറഞ്ഞ കാലയളവില്‍ തന്നെ ജനപ്രിയമായി മാറിയത് മറ്റുള്ള കമ്പനികളില്‍ നിന്ന് ഇവര്‍ പുലര്‍ത്തുന്ന വ്യത്യസ്ത മനോഭാവവും ഉത്പന്നങ്ങളില്‍ കാണിക്കുന്ന ക്വാളിറ്റി, യൂണിക്‌നെസ് എന്നിവ കൊണ്ടുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button