Black Beard Cosmetics; ഗ്രൂമിങ്ങിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്ന ബ്രാന്‍ഡ്

സ്വയംപരിചരണം ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. പുരുഷന്മാരുടെ ഗ്രൂമിങ്ങിനെ ഗൗരവത്തോടെ സമീപിച്ച്, സുരക്ഷയും ഗുണനിലവാരവും മുന്‍നിര്‍ത്തി മുന്നേറുന്നൊരു ബ്രാന്‍ഡാണ് Black Beard Cosmetics. പുരുഷന്മാരുടെ ഗ്രൂമിങ്ങുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കി, അതിന് സുരക്ഷിതമായൊരു വഴി കണ്ടെത്തണമെന്ന ചിന്തയാണ് കൊല്ലം സ്വദേശി അന്‍ഷാദിന് Black Beard Cosmetics തുടങ്ങാന്‍ പ്രചോദനമായത്.
ബികോം പഠനകാലത്താണ് സ്വന്തമായൊരു സംരംഭമെന്ന ആശയം അന്‍ഷാദിന്റെ മനസ്സില്‍ രൂപപ്പെടുന്നത്. പൊതുവെ യുവാക്കളില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നമായിരുന്നു താടി രോമങ്ങള്‍ ശരിയായി വളരാത്തത്. പാച്ച് പ്രശ്നങ്ങള്‍, മുടി കൊഴിച്ചില്‍, സ്കാല്‍പ്പ് ഇറിറ്റേഷന്‍ തുടങ്ങിയവ പലര്‍ക്കും ആത്മവിശ്വാസക്കുറവിന് കാരണമായിരുന്നു. വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും മുഖത്ത് ഉപയോഗിക്കുമ്പോള്‍ ‘കെമിക്കല്‍ റിയാക്ഷന്’ ഉണ്ടാക്കുന്നുണ്ടെന്ന തിരിച്ചറിവാണ്, സുരക്ഷിതമായൊരു പരിഹാരത്തെക്കുറിച്ച് അന്‍ഷാദിനെ ചിന്തിപ്പിച്ചത്.

യാതൊരു വിധത്തിലുള്ള കെമിക്കല്‍ റിയാക്ഷനും ഉണ്ടാകാത്ത, പൂര്‍ണമായും നാച്ചുറലായൊരു ഓയില്‍ നിര്‍മിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി വിവിധ ഗവേഷണങ്ങള്‍ നടത്തി, പ്രകൃതിദത്ത ഘടകങ്ങള്‍ ചേര്‍ത്ത് ഒരു പ്രത്യേക എണ്ണ അദ്ദേഹം വികസിപ്പിച്ചു. ആദ്യം സുഹൃത്തുക്കളും അടുത്ത പരിചയക്കാരും ഇത് ഉപയോഗിച്ചു. അവര്‍ക്ക് ലഭിച്ച തൃപ്തികരമായ റിസല്‍ട്ടാണ് ഈ ഉത്പന്നം വിപണിയിലേക്ക് എത്തിക്കാന്‍ അന്‍ഷാദിന് ആത്മവിശ്വാസം നല്‍കിയത്.

2014ലാണ് Black Beard Cosmetics ആരംഭിക്കുന്നത്. 12 വര്‍ഷമായി അന്‍ഷാദ് ഗ്രൂമിങ് മേഖലയില്‍ തുടരുകയാണ്. പുരുഷന്മാരുടെ താടി, മുടി, സ്കാല്‍പ്പ് എന്നിവയുടെ പരിചരണത്തിനായി സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ നല്‍കുക എന്നതാണ് ഈ ബ്രാന്‍ഡിന്റെ പ്രധാന ലക്ഷ്യം. ഇന്ന് Black Beard Cosmetics ഒരൊറ്റ ഉത്പന്നമായി മാത്രമല്ല, സമ്പൂര്‍ണ ഗ്രൂമിങ് സൊലൂഷ്യനായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയിട്ടുണ്ട്. ഇന്ത്യയിലാകെ ഇവരുടെ പ്രോഡക്റ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Beard Oil, Beard Activator, Beard Soap എന്നിവ ഉള്‍പ്പെടുന്ന Beard കോംബോയാണ് ഈ ബ്രാന്‍ഡിന്റെ പ്രധാന ആകര്‍ഷണം. Beard Oil താടിക്ക് ആവശ്യമായ പോഷണം നല്കുമ്പോള്, Beard Activator താടി വളര്‍ച്ചയ്ക്ക് സഹായകമാകുന്നു. Beard Soap താടിയെ ശുദ്ധവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നു. ഈ മൂന്ന് ഉത്പന്നങ്ങളും ഒരുമിച്ച് ഉപയോഗിക്കുമ്പോഴാണ് മികച്ച ഫലം ലഭിക്കുക എന്നതാണ് ബ്രാന്‍ഡിന്റെ ഉറപ്പ്. ഇതിനൊപ്പം Beard Neem Comb ഉം, മുടിയുടെയും സ്കാല്പ്പിന്റെയും പരിചരണത്തിനുള്ള മറ്റ് ഉത്പന്നങ്ങളും ലഭ്യമാണ്.
കടുത്ത മത്സരമുള്ള ഈ മേഖലയിലും ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത സമീപനമാണ് ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്. ക്വാളിറ്റി, സുരക്ഷിതമായ ചേരുവകള്‍, കസ്റ്റമേഴ്സ് നല്കി വരുന്ന വിശ്വാസം, ശുചിത്വം എന്നിവയാണ് ഈ ബ്രാന്‍ഡിന്റെ ശക്തി. ന്യായമായ വിലയും ക്വാളിറ്റിക്ക് മുന്‍ഗണന നല്കുന്ന സമീപനവുമാണ് ബ്രാന്‍ഡിനെ മുന്നോട്ട് നയിക്കുന്നത്.
ഏത് സംരംഭത്തിന്റെയും വളര്‍ച്ചയുടെ അടിത്തറ കുടുംബത്തിന്റെ പിന്തുണയാണ്. അന്‍ഷാദിന് തന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ച പൂര്‍ണ പിന്തുണയാണ് ഈ യാത്രയില്‍ വലിയ കരുത്തായി മാറിയത്.
Black Beard Cosmetics അന്‍ഷാദിന് ഇന്നൊരു ബിസിനസ് മാത്രമല്ല. പുരുഷന്മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒരു ഉത്തരവാദിത്വമാണ് ഈ ബ്രാന്‍ഡ്. പ്രകൃതിയുടെ കരുത്തോടെ, വിശ്വാസത്തിന്റെ അടിത്തറയില്‍, ആത്മവിശ്വാസം വളര്‍ത്തുന്ന ഒരു സംരംഭമായി Black Beard Cosmetics ഇന്ന് മുന്നേറുകയാണ്.
Contact No: 8129239362
https://www.instagram.com/black_beard_oil_official?igsh=enN0d2xoaWc1Z3Mw



