EntreprenuershipSuccess Story

ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ ഇതാ ആരോഗ്യരംഗത്ത് നിങ്ങള്‍ക്കൊരു കരുത്തുറ്റ കൈത്താങ്ങ്;

'PURE TOUCH'

ആരോഗ്യമേഖലയില്‍ ഒരു സംരംഭം നടത്തുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി നിങ്ങള്‍ക്ക് കൂട്ടായി ‘PURE TOUCH’ കൂടെയുണ്ട്. സി.പി ബിനീഷാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. കൂടാതെ കമ്പനിയുടെ ഡയറക്ടറായ ജിബിന്‍ തോമസും 10-ഓളം വരുന്ന മാനേജ്‌മെന്റ് ടീമും സംരംഭത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നുണ്ട്.

എറണാകുളം വൈറ്റില കേന്ദ്രമാക്കിയാണ് PURE TOUCH ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്യുവര്‍ ടച്ച് സ്പാ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്യുവര്‍ ടച്ച് ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് കമ്പനികളാണ് ഈ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

പ്യുവര്‍ ടച്ച് സ്പാ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി, ആയുര്‍വേദ പഞ്ചകര്‍മ നഴ്‌സിംഗ്, സ്പാ മാനേജ്‌മെന്റ്, മറ്റു വര്‍ക്ക്‌ഷോപ്പുകള്‍, യോഗ ടിടിസി എന്നീ കോഴ്‌സുകള്‍ ഇവിടെ നല്‍കുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി പ്യുവര്‍ ടച്ചിന്റെ സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്യുവര്‍ ടച്ച് ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്
2019-ലാണ് പ്യുവര്‍ ടച്ച് ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആയുര്‍വേദ ഹോസ്പിറ്റലുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളായ എണ്ണത്തോണികള്‍, സ്റ്റീം ബോക്‌സുകള്‍ (മരത്തിലും, ഫൈബെറിലും) തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്. ഏഴോളം രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

ആയുര്‍വേദ മരങ്ങളില്‍ നിര്‍മിച്ച കോട്ടേജുകള്‍ കസ്റ്റമേഴ്‌സിനായി ഇവിടെ ലഭ്യമാക്കുന്നുണ്ട്. 350 സ്‌ക്വയര്‍ഫീറ്റിലാണ് ഓരോ കോട്ടേജുകളും നിര്‍മിച്ചിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ കളിപ്പാട്ടങ്ങളും ആയുര്‍വേദ ഉത്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു ആശയമായ പ്യുവര്‍ ടച്ച് സാള്‍ട്ട് മെഡി സ്പാ ആണ് കമ്പനിയുടെ മറ്റൊരു പ്രത്യേകത.

ഹിമാലയന്‍ സാള്‍ട്ട് ഉപയോഗിച്ച് പ്രത്യേകമായി നിര്‍മിക്കുന്ന മുറികളില്‍ മെഡിറ്റേഷനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ സാധിക്കും.

ആയുര്‍വേദ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കിയിലെ ഉടുമ്പന്‍ചോല കേന്ദ്രമാക്കി 9 ഏക്കറോളം ഭൂമിയില്‍ ആയുര്‍വേദ മെഡിസില്‍ പ്ലാന്റുകള്‍ കമ്പനി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പുരാതനകാലം മുതല്‍ ഉപയോഗിച്ചുവരുന്ന വസ്തുക്കളെക്കുറിച്ചുള്ള പഠനവും അതിലുള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ വിപണിയും ഇവിടെ സാധ്യമാക്കുന്നുണ്ട്.

നേട്ടങ്ങള്‍
ആയുഷിന്റെ എല്ലാ എക്‌സിബിഷനുകളിലും പ്യുവര്‍ ടച്ചിന്റെ സജീവസാന്നിധ്യം ഉണ്ടാകാറുണ്ട്. 2022ലെ ഗോവ എക്‌സ്‌പോ, 2023ല്‍ വാരണാസിയില്‍ നടന്ന ആയുര്‍വേദ എക്‌സ്‌പോ എന്നിവയില്‍ പ്യുവര്‍ ടച്ച് പങ്കെടുത്തിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button