EntreprenuershipSuccess Story

നഖസംരക്ഷണത്തില്‍ വിജയഗാഥ രചിച്ച് D Artistry Nail Art Studio

അനന്തപത്മനാഭന്റെ മണ്ണായ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന D Artistry Nail Art Studio എന്ന സ്ഥാപനത്തിന്റെ നാള്‍ വഴികളെക്കുറിച്ച് സ്ഥാപകയായ താര ദേവി സക്‌സസ് കേരളയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു…

എന്തുകൊണ്ടാണ് നഖസംരക്ഷണം മേഖലയിലേക്ക് ചുവടു വയ്ക്കാനുള്ള കാരണം? എത്ര വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്?
സമൂഹത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍ നഖത്തിന് പ്രാധാന്യം നല്‍കാറില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍. അതിനു ഒരു മാറ്റം കൊണ്ടുവരാനാണ്
D Artistry Nail Art Studio എന്ന ഈ സ്ഥാപനം തുടങ്ങിയത്.

D Artistry Nail Art Studio എന്ന പേരില്‍ തിരുവനന്തപുരം, ഇടപ്പഴിഞ്ഞിയില്‍ 2020ല്‍ ആണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. നഖങ്ങളെ ഭംഗിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കണം എന്ന സന്ദേശം പങ്കുവയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നതും.

ഒരു വീട്ടമ്മയായ താങ്കള്‍ സംരംഭക രംഗത്തേക്ക് എത്താനുണ്ടായ സാഹചര്യം ?

21-ാം വയസില്‍ വിവാഹിതയായി. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ശരീരത്തെ അലട്ടാന്‍ തുടങ്ങി. വീട്ടില്‍ വെറുതെ ഇരുന്നുള്ള ‘ബോറടി’ മാറ്റാനായി സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആശയം മൊട്ടിട്ടത്. അതിലൂടെ വരുമാനം കണ്ടെത്തണം എന്ന ലക്ഷ്യവും ഉള്ളില്‍ കയറിക്കൂടി. അങ്ങനെ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയി. അപ്പോഴാണ് നെയില്‍ ആര്‍ട്ടിന്റെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. അതില്‍ വ്യത്യസ്തത തോന്നിയത് കൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്.

എന്തെല്ലാം സേവനങ്ങളാണ്  D Artistry ല്‍ ഒരുക്കിയിരിക്കുന്നത്?
നെയില്‍ എക്സ്റ്റന്‍ഷന്‍, ഐ ലാഷ് എക്സ്റ്റന്‍ഷന്‍, മാനിക്യൂര്‍, പെഡിക്യൂര്‍, മൈക്രോ ബ്ലേഡിങ്ങ് എന്നീ സര്‍വീസുകളാണ് D Artistryല്‍ കസ്റ്റമേഴ്‌സിനായി ചെയ്തുകൊടുക്കുന്നത്. കേടായ നഖങ്ങളെ കാഴ്ചയില്‍ ഭംഗി വരുത്തി അവയ്‌ക്കെല്ലാം ഒരു ‘ഈവന്‍ ലുക്ക് ‘ നല്‍കി ‘പെര്‍മനന്റ്’ ആയിട്ടും ‘ടെമ്പററി’ ആയിട്ടും നഖങ്ങളെ മാറ്റിയെടുക്കാന്‍ സാധിക്കും. ‘ആക്രൈലിക്’ ഉപയോഗിച്ചാണ് പെര്‍മനന്റ് നെയില്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നത്. ‘ക്ലിനിക്കല്‍ പ്രോസസി’ലൂടെയാണ് ഓരോ നഖങ്ങളും ഭംഗിയുള്ളതാക്കുന്നത്.

ടെമ്പററി നെയില്‍ എക്സ്റ്റന്‍ഷന് 25 ദിവസം മുതല്‍ ഒരു മാസം വരെ കാലാവധിയുണ്ട്. പെര്‍മനന്റ് എക്സ്റ്റന്‍ഷന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ നീണ്ടുനില്‍ക്കും.

കേരളത്തില്‍ മാത്രമല്ല, വിദേശത്ത് നിന്നും നിരവധി ആള്‍ക്കാര്‍ ഇവിടേക്ക് വരുന്നുണ്ട്. യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന കസ്റ്റമേഴ്‌സ് ഇവിടേക്ക് എത്തുന്നു. മാനിക്യൂറും പെഡിക്യൂറും ശരീരസംരക്ഷണത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ‘നമ്മളെ സ്‌നേഹിക്കാത്തവര്‍ മറ്റുള്ളവരെയും സ്‌നേഹിക്കുന്നില്ല’, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കണം. പാര്‍ലറില്‍ തന്നെ പോകണം എന്നില്ല, വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കും.

D Artistryലെ സ്റ്റാഫുകള്‍ ?
വീട്ടമ്മമാരായ വനിതകളെ ട്രെയിന്‍ ചെയ്താണ് സ്റ്റാഫുകളാക്കിയിരിക്കുന്നത്. വീട്ടമ്മമാര്‍ക്ക് ഒരു സ്ഥിര വരുമാനം എന്ന ലക്ഷ്യംD Artistryലൂടെ സാധ്യമാക്കി.

ഈ പ്രൊഫഷന്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ അവസരത്തില്‍ പ്രൊഫഷനെ കുറിച്ച് എന്താണ് പറയാനുള്ളത് ?

ഒത്തിരി ബ്രൈഡുകള്‍ കല്യാണത്തിനായി നഖങ്ങള്‍ എക്സ്റ്റന്‍ഷന്‍ ചെയ്യാന്‍ വന്നിട്ടുണ്ട്. മിക്കവരുടെയും നഖങ്ങള്‍ ഒത്തിരി ഡാമേജ് വന്നവയാണ്. അവയൊക്കെ വളരെ മനോഹരമാക്കി കൊടുക്കുമ്പോള്‍ മിക്കവരുടെയും കണ്ണ് നിറയുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്ക് അത് ഒത്തിരി ഇഷ്ടമായി എന്നതിന്റെ തെളിവാണ് ആ കണ്ണുനീര്‍. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ആ സന്തോഷം തന്നെയാണ്. കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.

നഖസംരക്ഷണതിന് ഊന്നല്‍ നല്‍കിയാണ് D Artistry ആരംഭിച്ചത്. ഏതെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്? എങ്ങനെയാണ് അവയൊക്കെ തരണം ചെയ്തത്?
ഒത്തിരി കളിയാക്കലുകള്‍ തുടക്കത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ”ക്യൂട്ടക്‌സ് ഇടാനും നഖം വെട്ടാനുമായി ആരെങ്കിലും ഒക്കെ ഇവിടെ വരുമോ?” ഇതാണ് പ്രധാനമായും നേരിട്ട ഒരു ചോദ്യം. അന്ന് ഇങ്ങനെ പറഞ്ഞവരെല്ലാം ഇന്ന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അത്രത്തോളമാണ് ഇതിന്റെ ഇംപാക്ട്.

പാഷനോടുള്ള ആത്മവിശ്വാസവും ലക്ഷ്യത്തിലേക്ക് എത്തണം എന്ന ദൃഢനിശ്ചയവുമാണ് എല്ലാ വെല്ലുവിളികളെയും കാളിയാക്കലുകളെയും പിന്തള്ളാന്‍ പ്രചോദനമായത്. ഭര്‍ത്താവിന്റെയും മക്കളുടെയും ഭര്‍ത്താവിന്റെ കുടുബത്തിന്റെയും പിന്തുണയാണ് മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജം പകരുന്നത്.

ഈ കാലയളവില്‍ നഖസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്രയൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ?
ആദ്യമൊക്കെ സിനിമ സീരിയല്‍ താരങ്ങളാണ് നഖം സംരക്ഷണത്തിനായി എത്തിയിരുന്നത്. ഇപ്പോള്‍ പ്രായഭേദമെന്യേ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം 50 ശതമാനം ആളുകളും പുതിയ ജീവിത രീതികള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് വലിയ മാറ്റത്തിന്റെ സൂചനയാണ്.

വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് താങ്കളെ തേടി എത്തിയിട്ടുള്ളത്. അതിനെ കുറിച്ച്?
‘കാന്താരാ’ സിനിമയിലെ പഞ്ചുരുളി തെയ്യത്തിന്റെ മുഖം ഒരു മണിക്കൂര്‍ കൊണ്ട് അഞ്ച് നഖത്തില്‍ വരച്ചതിനാണ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമായത്.
15 ഓളം നാഷണല്‍ അവാര്‍ഡുകളും രണ്ട് ഇന്റര്‍നാഷണല്‍ അവാര്‍ഡുകളും ലഭിച്ചു. Best Nail Art Studio In Trivandrum എന്ന ക്യാറ്റഗറിയില്‍ 2021 ല്‍ INDIA’S MOST PROMINENT INDIAN ICON AWARDD, Fame Icon Award എന്നിവ ലഭിച്ചു. Most Trusted Nail Artistry Studio In South India ക്യാറ്റഗറിയില്‍ THE 2021 GLOBAL CHOICE AWARDS ലഭിച്ചു. BE STAR AWARDS ന്റെ ACHIEVER OF THE YEAR 2021 ആയി തിരഞ്ഞെടുത്തു. Outstanding Performance and Zestful Contribution in the field of Nail Artഎന്ന ക്യാറ്റഗറിയിലാണ് അവാര്‍ഡ് ലഭിച്ചത്.

THE FACE OF BEAUTY AWARD 2021 2021 ലെ Best Nail Artist ആയിരുന്നു. സെയിം ക്യാറ്റഗറിയില്‍ INTERNATIONAL BRILLIANCE AWARD 2021 നേടി. INDIA INSPIRATIONAL WOMEN AWARD 2021, MAKE IN INDIA EMERGING LEADER 2021, HUMANITARIAN EXCELLENCE AWARD 2021, Make In India Emerging Leader 2021 നേടിയിട്ടുണ്ട്.

എന്താണ് ഈ മേഖലയ്ക്ക് വേണ്ടിയുള്ള ഭാവി ലക്ഷ്യങ്ങള്‍?
നഖങ്ങളുടെ സംരക്ഷണത്തിന് ഒത്തിരി പ്രാധാന്യം നല്‍കുന്നത് വിദേശികളാണ്. നമ്മുടെ രാജ്യത്തും അത്തരത്തിലുള്ള മാറ്റം വരണം. അതിനായി ഒത്തിരി സെമിനാറുകള്‍ ചെയ്യാനാണ് പദ്ധതിയിടുന്നത്. കൂടാതെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

നഖങ്ങളെ ഭംഗിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കണം എന്ന സന്ദേശവുമായി D Artistry എന്ന നെയില്‍ ആര്‍ട്ട് സ്റ്റുഡിയോ വിജയഗാഥ രചിക്കൊണ്ടിരിക്കുന്നു.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button