ചെയ്യുന്ന ജോലിയോട് പാഷന്‍ ഉണ്ടോ? വിജയം വിരള്‍ത്തുമ്പില്‍; ദീപ പ്രവീണ്‍ പറയുന്നു….
സൗന്ദര്യ സങ്കല്പങ്ങള്‍ക്കൊപ്പം 13 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി, RED LIPS BEAUTY PARLOUR
ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പെട്ട് ചെയ്യണമെങ്കില്‍ അതിനോട് ഒരു പാഷന്‍ ഉണ്ടാവണം. കഴിഞ്ഞ 13 വര്‍ഷമായി തന്റെ ‘പാഷനി’ലൂടെ സന്തോഷവും അതിലേറെ ആത്മസമൃദ്ധിയും കണ്ടെത്തിയ ഒരു വനിത സംരംഭകയാണ് ദീപ പ്രവീണ്‍. റെഡ് ലിപ്‌സ് ബ്യൂട്ടിപാര്‍ലര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതും ദീപയ്ക്ക് സൗന്ദര്യസങ്കല്‍പങ്ങളോടുള്ള ഈ പാഷന്‍ കൊണ്ടാണ്. പ്രായഭേദമന്യേ സൗന്ദര്യത്തിനു മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍, കുഞ്ഞുങ്ങള്‍ മുതല്‍ 75 വയസ്സ് വരെയുള്ളവരുടെ സൗന്ദര്യ സംരക്ഷണത്തിന് തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിഞ്ഞതായി ദീപ പ്രവീണ്‍ പറയുന്നു.
വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും മനുഷ്യരുടെ സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റം വരുന്നു. അഡ്വാന്‍സ്ഡ് ആയിട്ടുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും കസ്റ്റമേഴ്‌സിന് അവരുടെ ആവശ്യാനുസരണം മേക്കപ്പ് ചെയ്ത് നല്കുന്നതിനും സാധിക്കുന്നുണ്ട്. അവരുടെ വിശ്വാസമാണ് റെഡ് ലിപ്‌സ് ബ്യൂട്ടിപാര്‍ലര്‍ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത്. ഒന്‍പത് വര്‍ഷമായി തന്റെ കസ്റ്റമേഴ്‌സിന് ആവശ്യാനുസരണം മേക്കപ്പ് ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ദീപ കൂട്ടിച്ചേര്‍ക്കുന്നു.
മേക്കപ്പിനെ കുറിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് ദീപക്ക് ഇഷ്ടം. ക്യാരക്ടര്‍ മേക്കപ്പ്, ബ്രൈഡല്‍ മേക്കപ്പ് അങ്ങനെ എല്ലാവിധ മേക്കപ്പും ഇവിടെ ചെയ്യുന്നു. കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം അവരുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ദീപയെ ഏറെ സന്തോഷിപ്പിക്കുന്നത്. പുതിയ പാഠങ്ങള്‍ പഠിക്കാനും മേക്കപ്പില്‍ മാന്ത്രികത തീര്‍ക്കാനും സാധിക്കുന്നതില്‍ ഏറെ സന്തോഷവതിയാണ് ദീപ പ്രവീണ്‍.
കോമ്പറ്റീഷന്‍ നിറഞ്ഞ ഒരു മേഖലയാണ് ഇതെന്ന് ദീപ പറയുന്നു. കോവിഡ്ക്കാലം ഒന്ന് തളര്‍ത്തിയെങ്കിലും പഴയതിലും മികവോടെ തിരിച്ചുവരാന്‍ സാധിച്ചതായി അവര്‍ പറയുന്നു. കഠിനാധ്വാനവും പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള മനോഭാവവും ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. കുടുംബത്തിന്റെ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. ഏതൊരു സാഹചര്യത്തിലും ഭര്‍ത്താവും മക്കളും പൂര്‍ണ പിന്തുണയുമായി കൂടെയുള്ളതാണ് ദീപയുടെ ഊര്‍ജവും ശക്തിയും… !