ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് SHIELD CONSTRUCTIONS & INTERIORS ഇനി നിങ്ങള്‍ക്കൊപ്പം…
നിര്‍മാണ പ്രവര്‍ത്തനത്തിലെ മികവു കൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്ന മേഖലയാണ് എന്നും കണ്‍സ്ട്രക്ഷന്‍ രംഗം. പുതിയ കാലഘട്ടത്തിന്റേതായ തനത് രീതികളിലേയ്ക്ക് മനുഷ്യന്‍ പാര്‍പ്പിടങ്ങളൊരുക്കി തുടങ്ങിയപ്പോള്‍ ഒപ്പം നിര്‍മാണ മേഖലയും വളര്‍ന്നു. യന്ത്രവത്കൃത യുഗത്തിന്റേതായ സംഭാവനകള്‍ കൂടുതല്‍ സഹായകകരമായിട്ടുള്ളത് ഒരുപക്ഷേ, ഈ കണ്‍സ്ട്രക്ഷന്‍ രംഗത്തുമാകാം. അവിടെ പുതുമകളാലും വൈവിധ്യങ്ങളാലും തങ്ങളുടെ പ്രവര്‍ത്തിതലത്തെ വൈവിധ്യമാര്‍ന്നതാക്കുക എന്നതാണ് ഓരോ കോണ്‍ട്രാക്ടര്‍മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. നിര്‍മാണ മേഖലയില്‍ തനതു സൃഷ്ടികള്‍ തീര്‍ത്തുകൊണ്ട് മുന്നേറുന്ന യുവ സംരംഭകനാണ് തിരുവന്തപുരം കൊച്ചുള്ളൂര്‍ സ്വദേശിയായ ബബിന്‍ മഹേശ്വര്‍.
കഠിനപ്രയത്‌നവും തികഞ്ഞ അര്‍പ്പണ മനോഭാവവും ഒന്നു കൊണ്ടു മാത്രം ഈ മേഖലയില്‍ തന്റെ കഴിവുകള്‍ പ്രകടമാക്കി അവിടെ മുന്നേറ്റം നടത്തി വരികയാണ് ഇദ്ദേഹം തന്റെ ഷീല്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സംരംഭത്തിലൂടെ. സ്വന്തമായി ബിസിനസ് എന്നതലത്തിലേക്ക് ബബിന്‍ ചുവടുവയ്പ് നടത്തിയിട്ടു മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
സിവില്‍ എഞ്ചിനീയറിംഗ് പഠന ശേഷമാണു ഈയൊരു ഫീല്‍ഡിലേയ്ക്ക് ബബിന്‍ ഇറങ്ങുന്നത്. നിര്‍മാണത്തിലെ വ്യത്യസ്തതയും അതിനായി തിരഞ്ഞെടുക്കുന്ന രീതികളും തന്നെ അദ്ദേഹത്തെ ഈ തലത്തില്‍ വ്യത്യസ്തനാക്കുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതു മുതല്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെയുള്ള ഘട്ടങ്ങള്‍ വളരെ കൃത്യതയോടും ഭംഗിയോടും കൂടി ചെയ്തു തീര്‍ക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന വ്യക്തിയാണ് ബബിന്‍.
ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വര്‍ക്കുകള്‍ ചെയ്യുന്നതോടൊപ്പം മികച്ച മെറ്റീരിയല്‍ ക്വാളിറ്റിയും ഷീല്‍ഡ് കണ്‍സ്ട്രക്ഷന്‍സ് ഉറപ്പു നല്‍കുന്നു. ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ചു മാറുന്നുണ്ടെങ്കിലും ആഗ്രഹങ്ങള്‍ക്കു അനുസരിച്ചുള്ള ഭവനമെന്ന സങ്കല്പം ഓരോ വ്യക്തിക്കും ഒരിക്കല്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. അവിടെ മികച്ചതു നല്‍കുക എന്നതും പ്രധാനമാണ്. അതു തന്നെയാണ് ഷീല്‍ഡ് കണ്‍സ്ട്രക്ഷനെയും മികവുറ്റതാക്കുന്നത്.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ പോലെ തന്നെ പ്രധാനമാണ് വീടിന്റെ ഇന്റീരിയറും. നൂതന രീതികള്‍ അവലംബിച്ചു തന്നെ ഇതിലും വ്യത്യസ്തത പുലര്‍ത്താനും ഇവര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്. കസ്റ്റമൈസ്ഡ് വര്‍ക്കുകള്‍ക്കു പുറമേ കൊമേര്‍ഷ്യല്‍ വര്‍ക്കുകളും ഏറ്റെടുത്ത് മികവുറ്റതാക്കുന്നതില്‍ ഷീല്‍ഡ് കണ്‍സ്ട്രക്ഷന്‍ ഇപ്പോള്‍ മുന്നിലാണ്. കൊളോണിയല്‍ രീതിയോടൊപ്പം ആധുനിക നിര്‍മാണ ശൈലിയും പിന്തുടരുന്നത് ഉപഭോക്താക്കളെ ഇവരുടെ സംരംഭത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.
വീടുകളുടെ സ്‌ക്വയര്‍ഫീറ്റിന് അനുസരിച്ചാണ് അതിന്റെ ബഡ്ജറ്റ് തീരുമാനിക്കുന്നതും. അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കസ്റ്റമേഴ്‌സിന് നല്‍കിയ ശേഷം മാത്രമേ വര്‍ക്കുകള്‍ ആരംഭിക്കാറുള്ളു. വീടിന്റെ ഇന്റീരിയര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു ചെയ്യുന്നതരം നിര്‍മിതികള്‍ക്ക് അതിനനുസരിച്ചുള്ള ബഡ്ജറ്റാണ് ഇവര്‍ നല്കാറുള്ളതും. കസ്റ്റമേഴ്സുമായി നേരിട്ടുള്ള ഇടപാടുകള്‍ നടത്തുന്നതിലൂടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാവിധ ആശങ്കകളും ഒഴിവാക്കി ഉപഭോക്താക്കളെ തൃപ്തരാക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്.
തിരുവന്തപുരത്തും സമീപ ജില്ലകളിലുമായി ഇവര്‍ ഇതിനോടകം പൂര്‍ത്തിയാക്കിയ വര്‍ക്കുകള്‍ നിരവധിയാണ്. SHIELD CONSTRUCTIONS ന്റേതായി നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്തെ ആഡംബര ഭവനമായ ഓഷ്യന്‍ വുഡ്‌സിന്റെ പ്രത്യേകതകള്‍ ഏറെയാണ്. 5000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ഈ വീട് അതിവിശാലമായി രൂപകല്‍പന ചെയ്തിരിക്കുന്നു. പൂര്‍ണമായും ഇറ്റാലിയന്‍ ടൈലിങ് ഉപയോഗിച്ച് നിര്‍മാണം ചെയ്തിരിക്കുന്ന ഈ ആധുനിക ഭവനം കേരളത്തില്‍ തന്നെ ആദ്യമായാണ് നിര്‍മിക്കുന്നത് എന്ന സവിശേഷതയും ഇതിനുണ്ട്.
മെറ്റീരിയല്‍ ക്വാളിറ്റി കൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും തികച്ചും വേറിട്ട ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ വീടിനായി പെയിന്റിംഗ്‌സ് ഉപയോഗിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. ഗുണമേന്മയുള്ള ലക്ഷ്വറി പ്രോഡക്റ്റ് മാത്രം ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ ഭവനം SHIELD CONSTRUCTION & INTERIORS ന്റെ പ്രവര്‍ത്തന രംഗത്തെ ഉയര്‍ന്ന പ്രൊജക്ടുകളില്‍ ഒന്നുകൂടിയാണ്. കൂടാതെ ഇവരുടേതായി കഴക്കൂട്ടത്തു തന്നെ ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ പണിത്തിരക്കുകളിലുമാണ് ബബിന്‍ മഹേശ്വര്‍.
കണ്‍സ്ട്രക്ഷന്‍ മേഖലയുടെ പ്രതിസന്ധികളെ കുറിച്ചും ബബിന്‍ പറയുന്നുണ്ട്. ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെടാറുള്ള ഒരു മേഖല കൂടിയാണ് കണ്‍സ്ട്രക്ഷന്‍ മേഖല എന്നുതന്നെയാണ് ബബിന്റെ അഭിപ്രായവും. അതിനു വലിയൊരു ഉദാഹരണമാണ് കടന്നുപോയ കൊറോണകാലം. അത് സൃഷ്ട്ടിച്ച പ്രതിസന്ധിയില്‍ നിന്നും ശരിക്കും ഒട്ടുമിക്ക സംരംഭകരും കരകയറിയിട്ടുമില്ല. അതുകൊണ്ടു നമ്മള്‍ അതുപോലുള്ള എല്ലാ അവസ്ഥകളെയും വളരെ കരുതലോടെ വേണം അഭിമുഖീകരിച്ചു മുന്നോട്ടു പോകുവാനും. എപ്പോള്‍ വേണമെങ്കിലും വെല്ലുവിളികളും പ്രയാസങ്ങളും ഉണ്ടായേക്കാം. അതില്‍നിന്നും നമ്മള്‍ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോയാല്‍ വിജയം നേടാനാകുമെന്നും ഈ സംരംഭകന്‍ പറയുന്നു.