ഓരോ തുളളിയിലും വൃത്തിയുടെ കരുതല്‍; ഇത് B DROPS നല്‍കുന്ന ഉറപ്പ്
ഒരു സംരംഭം എന്ന ആശയം ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ വ്യത്യസ്തമാണ്. അത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളും ചിന്താവൈഭവവും കൂടിച്ചേരുമ്പോഴാണ് അവിടെ ഒരു വലിയ ബിസിനസിന്റേതായ മേഖല രൂപപ്പെടുന്നതും. ചെറുകിട സംരംഭങ്ങള്‍ എപ്പോഴും അതിലേക്കുള്ള ചവിട്ടുപടികളാണ്. അത്തരം ചെറുകിട സംരംഭത്തില്‍ തുടങ്ങി ഇന്ന് ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ സംരംഭകയുടെ വിജയമാണ് B Drops.
തുടക്കത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോളിക്കുട്ടി ജോണ്‍ നടത്തിവന്നിരുന്ന ഹാന്‍ഡ് വാഷ്, ഡിന്റര്‍ജന്റ്, ക്ലീനിങ് പ്രോഡക്ടുകള്‍ എന്നിവയുടെ ബിസിനസ് എന്ന തലത്തിലേക്ക് കൊണ്ടെത്തിക്കാന്‍ മൂലധനത്തിനായി മോളിക്കുട്ടിക്ക് നന്നേ പാടുപെടേണ്ടി വന്നു. സ്വന്തം നാടായ പത്തനംതിട്ടയില്‍ തന്നെ സംരംഭം തുടങ്ങുക എന്നതും മോളിക്കുട്ടിക്ക് വെല്ലുവിളിയായിരുന്നു. തിരിച്ചടികള്‍ക്കു മുന്നില്‍ പതറാതെ, ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോയതാണ് ഇന്ന് തന്റെ വിജയത്തിനു പിന്നിലെന്ന് മോളിക്കുട്ടി പറയുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലൂടെ മോളിക്കുട്ടി ജോണ്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുക മാത്രമല്ല, ഇതിലൂടെ നിര്‍ധനരായ ഏതാനും കുടുംബങ്ങള്‍ക്കാണ് ഉപജീവന മാര്‍ഗമൊരുക്കിയതും. B Drops എന്ന പേരില്‍ തിരുവല്ല ഇരവിപേരൂരില്‍ ആരംഭിച്ച ക്ലീനിങ് ഉത്പന്ന നിര്‍മാണ കമ്പനിയിലൂടെ മോളി കുട്ടി ജോണ്‍ സ്വന്തമാക്കിയത് തന്റെ സ്വപ്‌നസാക്ഷാത്കാരം കൂടിയായിരുന്നു.
ചെറിയ സംരംഭമായി തുടങ്ങിയ സ്ഥാപനത്തെ ഇന്ന് 3200 Sq.ft ല്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റാക്കി മാറ്റാനും ഈ സംരംഭകയ്ക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഫസ്റ്റ് ക്വാളിറ്റി അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതും B Dropsനെ മറ്റു ക്ലീനിങ് പ്രോഡക്ടുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
12 ലധികം ക്ലീനിങ് പ്രോഡക്ടുകളാണ് ഈ സംരംഭത്തിലൂടെ ഇന്ന് വിപണിയില്‍ എത്തിക്കുന്നത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇന്ന് B Drops ഉത്പന്നങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിയുന്നു എന്നതും ഈ സംരംഭത്തിന്റെ നേട്ടമാണ്.
2019 ല്‍ ആരംഭിച്ച നിര്‍മാണ കമ്പനി ഇപ്പോള്‍ ജില്ലയിലെ തന്നെ മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. 20ല്‍ അധികം ജീവനക്കാരുടെ പ്രവര്‍ത്തന മികവും മോളി കുട്ടി ജോണിന്റെ ആത്മബലവും കൂടി ചേര്‍ന്നപ്പോള്‍ സംരംഭം മികവുറ്റതായി മാറി. കൂടാതെ, B Dropsന്റെ കോസ്‌മെന്റിക് മേഖല കൂടി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
‘ബിസിനസിനെ കുറിച്ച് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു. പക്ഷേ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്നുണ്ട്. ആ അതിയായ ആഗ്രഹമാകാം പ്രതിസന്ധിയിലും തളരാതെ എന്നെ പിടിച്ചു നിര്‍ത്തിയത്’, ഇന്ന് ഇത് പറയുമ്പോള്‍ മോളിക്കുട്ടി ജോണ്‍ എന്ന സംരംഭക സന്തോഷവതിയാണ്. കാരണം ഇതിലേക്ക് അവര്‍ എത്തിപ്പെട്ട വഴികള്‍ തന്നെ. ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോഴാണ് എല്ലാവരും ഒന്നു പകച്ചു നില്‍ക്കുക. എന്നാല്‍ അതില്‍ നിന്നും നമ്മള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഊര്‍ജം അതു നമ്മെ സ്വയം പര്യാപ്തമാക്കാറുണ്ട്. അതാണ് B Drops എന്ന സംരംഭത്തിലൂടെ മോളിക്കുട്ടി ജോണ്‍ നമുക്ക് കാട്ടിത്തരുന്നതും.