പ്രതിസന്ധികളില്‍ നിന്നും വിജയം കൊയ്ത് നാല് സംരംഭങ്ങളെ വിജയിപ്പിച്ച യുവാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥ
ഷൈന്‍ രാജ് എന്ന യുവാവിന്റെ സംരംഭങ്ങളില്‍ ഇന്ന് ഇന്‍വെസ്റ്റ്മെന്റ് ചെയ്യുന്നത് നിരവധി പേര്
സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ ജീവിത വീക്ഷണം കൊണ്ടും സംരംഭ വൈദഗ്ധ്യം കൊണ്ടും വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന് തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ഷൈന്‍ രാജ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇന്ന് ഷൈന്‍ രാജിനെ എത്തിച്ചിരിക്കുന്നത് ഒരു സംരംഭത്തില്‍ നിന്നും നാല് സംരംഭങ്ങളിലേക്കാണ്. തന്റെ ആശയങ്ങളെ കൃത്യമായി രൂപം നല്‍കാനും അവയെ മുന്നോട്ടേക്ക് കൊണ്ട് പോകാനുമുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി തന്നെയാണ് ഈ സംരംഭകന്റെ വിജയത്തിന് കാരണവും.
തന്റെ ജീവിതവും തന്റെ സന്തോഷവും മാത്രം നോക്കിയായിരുന്നില്ല ഷൈന്‍ രാജിന്റെ ഓരോ യാത്രയും. തനിക്കൊപ്പമുള്ള ഓരോ മനുഷ്യനെയും ചേര്‍ത്ത് നിര്‍ത്താനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും എല്ലായ്പ്പോഴും ഈ യുവാവ് മുന്നില്‍ തന്നെയുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് താന്‍ അടക്കമുള്ള ഗ്ലാസ് വ്യാപാരികളുടെ മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരാനായി കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം എന്ന സംഘടനയ്ക്ക് രൂപം നല്കാന് ഷൈന്‍ രാജിനും തന്റെ സുഹൃത്തുക്കള്‍ക്കും സാധിച്ചത്.
കേരളത്തില്‍ എല്ലായിടത്തും ഗ്ലാസ് വ്യാപാരികളായ സംരംഭകര്‍ക്ക് പ്രവര്‍ത്തിക്കാനും അവരുടെ സംരംഭത്തെ എല്ലായിടത്തേക്ക് എത്തിക്കാനും ഈ സംഘടന കൊണ്ട് സാധിക്കുന്നു എന്നത് ഒരു വലിയ വിജയം തന്നെയാണ്. തന്റെ 24 -ാമത്തെ വയസ്സിലാണ് ഷൈന്‍ രാജ് പിതാവിന്റെ സംരംഭമായ രാജ് ഗ്ലാസ് ഹൗസിന്റെ മേല്‍നോട്ടത്തിലേക്ക് കടക്കുന്നത്. തന്റെ പഠനം കഴിഞ്ഞ ഉടന്‍ തന്നെ ഷൈന്‍ രാജ് ഈ മേഖല തിരഞ്ഞെടുത്തതിനുള്ള കാരണം സംരംഭകനായി മാറുക എന്ന ലക്ഷ്യം കൊണ്ടാണ്.
ഏറെ വര്‍ഷത്തെ വിപണനം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രവര്‍ത്തിക്കുന്ന പിതാവിന്റെ സംരംഭത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാനും മനസ്സിലാക്കാനുമുണ്ടെന്ന് ഷൈന്‍ രാജിന് അറിയമായിരുന്നു. RAJ GLASS AND PLYWOOD HOUSE എന്ന സംരംഭം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു ഷൈന്‍ രാജ് ഈ സംരംഭത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ഏതൊരു സംരംഭത്തിനും വിജയവും പരാജയവും സംഭംവിക്കും എന്നത് പോലെ പൊടുന്നനെ RAJ GLASS AND PLYWOOD HOUSE വലിയ പ്രതിസന്ധിയിലേക്ക് അന്ന് കൂപ്പ് കുത്തി. പക്ഷേ, പൂര്‍ണമായും ഏറെ വര്‍ഷത്തെ പാരമ്പര്യമുള്ള ആ സംരംഭത്തെ തോല്‍വിയിലേക്ക് എറിഞ്ഞു കൊടുക്കാന്‍ ഷൈന്‍ രാജ് എന്ന യുവാവ് തയാറായിരുന്നില്ല. പ്രതിസന്ധിയില്‍ ഭയന്നു മാറി നില്ക്കാന് ശ്രമിക്കാതെ, തന്റെ സംരംഭത്തെ വീണ്ടും മുന്നിലേക്ക് ഉയര്ത്തെഴുന്നേല്പിക്കാനാണ് ഷൈന്‍ രാജ് ശ്രമിച്ചത്.
തന്റെ കഠിനപ്രയത്നവും ആത്മവിശ്വാസവും വീണ്ടും RAJ GLASS AND PLYWOOD HOUSE നെ വിപണന രംഗത്ത് ഏറ്റവും മുന്‍നിരയില്‍ തന്നെ ഷൈന്‍ രാജ് വീണ്ടും എത്തിച്ചു. പുതിയ കാലത്തിന്റെ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ട് മുന്നേറുന്ന സംരംഭമാക്കി ഷൈന്‍ രാജിന് ഈ സംരംഭത്തെ മാറ്റാന്‍ സാധിച്ചു.
ആദ്യകാലത്ത്, കുറേ വര്‍ഷം തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സ്റ്റാഫുകള്‍ സ്ഥാപനത്തില്‍ നിന്നും മുന്നറിയിപ്പ് കൂടാതെ മാറി പോകുന്നത് വലിയ പ്രതിസന്ധിയായിരുന്നു ഷൈന്‍ രാജിന് നല്‍കിയത്. കസ്റ്റമര്‍ക്ക് അവശ്യമായ രീതിയില്‍ ഗ്ലാസുകള്‍ കട്ട് ചെയ്യാനും അവയെ വാഹനത്തിലേക്കും മറ്റും കയറ്റുന്നതിനും വലിയ പ്രതിസന്ധി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഒരു തൊഴിലാളിയായി തന്നെ പലപ്പോഴും ഷൈന്‍ മാറി. ആദ്യമൊക്കെ ഗ്ലാസ് കട്ട് ചെയ്യുമ്പോള്‍ കൈകള്‍ മുറിയുകയും മറ്റും ചെയ്യുമായിരുന്നു. എന്നാലും അത് പഠിക്കേണ്ടത് തന്റെയും തന്റെ സംരംഭത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണ് എന്ന് ഷൈന്‍ മനസ്സിലാക്കി.
അത് കൊണ്ട് തന്നെ, സ്റ്റാഫുകള്‍ മാറി പോകുമ്പോഴും തന്റെ സംരംഭത്തിന് ഇടിവ് വരാതെ മുന്നോട്ട് കൊണ്ട് പോകാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
തങ്ങളുടെ സ്ഥാപനത്തില്‍ എത്തുന്ന കസ്റ്റമറിന് കൃത്യമായി ബില്‍ഡിങ് മെറ്റീരിയലും ഗ്ലാസ്സുകളും എടുത്തു നല്‍കുന്നതിന് വേണ്ടിയും അവ കട്ട് ചെയ്തു നല്‍കുന്നതിന് വേണ്ടിയും യാതൊരു മടിയും കൂടാതെ തന്നെ ഷൈന്‍ രാജ് പ്രവര്‍ത്തിച്ചു. ഒരു സംരംഭകന് തന്റെ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവ് ഉണ്ടായിരിക്കണം എന്ന് ഈ യുവാവ് മനസ്സിലാക്കിയത് അങ്ങനെയാണ്.
പതിറ്റാണ്ടുകളുടെ വിശ്വസ്തതയോടെ കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന പ്രദേശത്ത് ഇന്ന് തലയുയര്പ്പോടെയാണ് RAJ GLASS AND PLYWOOD HOUSE എന്ന ഈ സംരംഭം നിലകൊള്ളുന്നത്. സംരംഭകന് എന്നാല്‍ ഒരു മേഖലയില്‍ മാത്രം നില്ക്കേണ്ടവന് അല്ലെന്നും ഓരോ മേഖലയിലും വിജയം നേടാന്‍ അവന് സാധിക്കണമെന്നും ഷൈന്‍ മനസ്സിലാക്കിയത് തന്റെ അനുഭവ സമ്പത്തിലൂടെയാണ്. അങ്ങനെയാണ് ഏഴ് വര്‍ഷം മുന്‍പ് 2015 ല്‍ MY CYCLE WORLD AND SPORTS HUB എന്ന സംരംഭത്തിന് ഷൈന്‍ തുടക്കം കുറിച്ചത്.
ഒരു ചെറിയ ഷോപ്പ് എന്ന രീതിയിലാണ് ആരംഭിച്ചതെങ്കിലും ഓരോ ഘട്ടത്തിന് അനുസരിച്ച് അതിനെ വിപുലീകരിക്കാനും വിജയിപ്പിക്കാനും ഈ സംരംഭകന് സാധിച്ചു. മുതിര്‍ന്നവര്‍ക്ക് ആവശ്യമായ സ്പോര്‍ട്സ് സൈക്കിളുകള്‍ മുതല്‍ കുട്ടികള്‍ക്ക് ആവശ്യമായ ബേബി വാക്കര്‍ വരെ ഇന്ന് ഇവിടെ ലഭ്യമാണ്. അതിലുപരി എല്ലാവിധ സ്പോര്‍ട്സ് ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഷൈന്‍ രാജിന് സാധിച്ചു.
തങ്ങളുടെ പ്രദേശത്ത് ഗിയര്‍ സൈക്കിളുകള്‍ ലഭിക്കുന്ന ഷോപ്പുകള്‍ കുറവാണ് എന്ന് മനസ്സിലാക്കിയ ഷൈന്‍ ഏറ്റവും മികച്ച ബ്രാന്‍ഡ് ഗിയര്‍ സൈക്കിളുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ സംരംഭം തുടങ്ങിയത്. ഓരോ മലയാളിക്കും സ്പോര്‍ട്സിനോടുള്ള സ്നേഹം മനസ്സിലാക്കിയതോടെ തന്റെ പുതിയ സംരംഭത്തില്‍ സ്പോര്‍ട്സ് ഉത്പന്നങ്ങളും ഷൈന്‍ ചേര്‍ത്തു. അതോടെ മൂല്യമുള്ള സേവനം തേടി നിരവധി പേര് MY CYCLE WORLD AND SPORTS HUB തേടി എത്താന്‍ തുടങ്ങി.
തന്റെ എല്ലാ സംരംഭത്തെയും വിജയത്തിലേക്ക് എത്തിക്കാന്‍ ഈ യുവാവ് നല്‍കുന്നത് തന്റെ മൂല്യമുള്ള സമയത്തെയാണ്. അവിടെ നിന്നും 2020 ല്‍ തന്റെ പുതിയ സംരംഭത്തിലേക്കും ഷൈന്‍ രാജ് കടന്നു. തന്റെ ഫാദര്‍ ഇന്‍ ലോ നടത്തിയിരുന്ന APSARA SCRAPS കച്ചവടത്തെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ഷൈന്‍ ഏറ്റെടുക്കുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് ‘സെക്കന്‍ഡ് ഹാന്‍ഡ്’ രീതിയില്‍ കച്ചവടം ചെയ്യുന്ന ആ സംരംഭത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഷൈന്‍ എന്ന ഈ സംരംഭകന് സാധിച്ചു.
നിരവധി പ്രതിസന്ധികള്‍ ഈ സംരംഭത്തിന് നേരിട്ടപ്പോഴും പേടിച്ചു പിന്മാറാനോ സംരംഭത്തെ അവസാനിപ്പിക്കാനോ ഷൈന്‍ തുനിഞ്ഞില്ല. പകരം പ്രതിസന്ധികളെ ചവിട്ടുപടികളാക്കി മുന്നേറുക എന്നതായിരുന്നു ഈ സംരംഭകന്റെ ലക്ഷ്യമായി ഉണ്ടായിരുന്നത്. വലിയ അവസരമുള്ള മേഖലയാണ് ഇതെന്ന് ഷൈന്‍ മനസ്സിലാക്കി. പുതിയ തലമുറയ്ക്ക് വേണ്ടി അതിനെ കൂടുതല്‍ മികച്ചതാക്കി ഷൈന്‍ രാജ് മാറ്റി. പിന്നീടാണ് LIVIN STYLE DECORS എന്ന സംരംഭവും ഷൈന്‍ ആരംഭിച്ചത്. തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും വീടിന്റെ ആവശ്യത്തിനായി കസ്റ്റമേഴ്സ് വാങ്ങുന്ന ഉത്പന്നങ്ങളെ കുറിച്ച് കൃത്യമായ ഇന്റീരിയര്‍ അറിവ് നല്‍കുക എന്നതാണ് LIVIN STYLE DECORS ന്റെ പ്രധാന ലക്ഷ്യം. അനില്‍ എന്ന സുഹൃത്തിനോടൊപ്പം ചേര്‍ന്നാണ് ഈ സംരംഭത്തെ ഇദ്ദേഹം മുന്നോട്ട് കൊണ്ട് പോകുന്നത്.
കേരളത്തില്‍ ഏത് ഉത്പന്നങ്ങളും ഏറ്റവും കൂടുതലായി നമ്മള് വരുത്തുന്നത് മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അതില്‍ ഒരു മാറ്റം വരുത്തണമെന്ന് ഷൈന്‍ ആഗ്രഹിച്ചു. ഇവിടെ ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയ വ്യവസായം ചെയ്യുന്നവര്‍ക്ക് നേരിട്ട് ഇവ നല്‍കുന്നതിന് വേണ്ടി ഷൈന്‍ തീരുമാനിച്ചു. അലിഗര്‍, ഡല്‍ഹി എന്നിടങ്ങളില്‍ നിന്നും വാങ്ങുന്ന മാന്യുഫാക്ചറിങ് ഉത്പന്നങ്ങള്‍ ഹോള്‍സെയില്‍ രീതിയില്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നതിലൂടെ ഒരു വലിയ ചരിത്ര മാറ്റത്തിന് തന്നെയാണ് ഷൈന്‍ ഇട വരുത്തിയത്. തന്റെ സഹോദരനും ഈ സംരംഭത്തില്‍ ഈ യുവാവിന് ഒപ്പമുണ്ട്.
ലീവിന് സ്റ്റൈല്‍ ഡെക്കര്സ് എന്ന ഈ സംരംഭത്തെയും വിജയത്തിലേക്ക് എത്തിക്കാനും നിരവധി കസ്റ്റമേഴ്സിനെ നേടിയെടുക്കാനും ഷൈനിന് സാധിച്ചത് ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മനസ്സ് കൊണ്ടാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഈ യുവാവിന്റെ മികവ് കണ്ട് നിരവധി പേരാണ് ഫ്രാഞ്ചൈസി തുടങ്ങുന്നതിനും മറ്റുമായി ഷൈന്‍ രാജിന്റെ സംരംഭങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകളുടെ ബിസിനസ് സംരംഭം കൊണ്ട് വിജയം കൊയ്ത ഈ സംരഭകനില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് അനേകം പേരാണ്. തന്റെ സംരംഭങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് കൃത്യമായ ലാഭം നല്‍കുന്നത് കൊണ്ട് തന്നെ നിരവധി സംരംഭകരാണ് ഈ യുവാവിന്റെ സംരംഭങ്ങളില്‍ ഇന്‍വെസ്സ് ചെയ്യുന്നതിനായി ഇന്ന് എത്തുന്നത്. തന്നെ പോലെയാണ് ഓരോ വ്യക്തികളെന്നും തിരിച്ചറിവുള്ള ഷൈന്‍ കൃത്യമായി എപ്പോഴും തന്റെ സംരംഭങ്ങളെ മികച്ചതാക്കി കൊണ്ടേയിരിക്കുന്നു.
തന്റെ സ്റ്റാഫ് ആന്‍ഡ് മാനേജ്മെന്റിനെ സംരംഭത്തിന്റെ മേല്‍ നോട്ടം ഏല്‍പ്പിക്കുമ്പോഴും ഓരോ ദിവസവും അവയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഷൈന്‍ പദ്ധതികള്‍ രൂപം നല്കി കൊണ്ടേയിരിക്കുന്നു. ഷൈനിന് കേരളത്തില്‍ ഒട്ടാകെ നിരവധി സുഹൃദ് വലയമാണുള്ളത്. ഒരു സംരംഭകന് എപ്പോഴും തന്റെ സമൂഹത്തിനോടും ഓരോ ജനങ്ങളോടും കടമയും കടപ്പാടും ഉള്ളവനാണ് എന്ന വിശ്വാസം തന്നെയാണ് ഷൈന്‍ രാജിന്റെ വിജയത്തിന് കാരണവും.
നമ്മുടെ കേരളത്തില്‍ വരുന്ന ഒരുപാട് സെന്‍ട്രല്‍ ഗവണ്മെന്റ് പ്രോജക്റ്റുകള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടപ്പാക്കാനും ഈ യുവാവ് മുന്നില്‍ തന്നെയുണ്ട്. വാട്ടര്‍ അതോറിറ്റിയുടേത് അടക്കം പ്രോജക്ടുകള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അവ കൃത്യമായി ഈ യുവാവ് ചെയ്ത് നല്കുന്നു. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന പ്രോജക്റ്റുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള അവസരവും ഷൈന്‍ രാജ് ഒരുക്കുന്നുണ്ട്.
കൃത്യമായി തന്നെ ഈ പ്രോജക്റ്റുകളില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നവര്‍ക്ക് അവരുടെ ‘ഷെയര്‍’ ഷൈന്‍ നല്‍കുകയും അവരുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ ഇവയുടെ ഓരോ പ്രവര്‍ത്തനങ്ങളും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. ഗ്ലാസ് ഡീലേര്‍സ് ഫോറത്തിന്റെ ഭാഗമായി തുടങ്ങിയ തൃശൂര്‍ ചാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിങ് മെറ്റീരിയല്‍ ഔട്ലെറ്റില് ഒരു ഡയറക്ടര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംരംഭം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പൂര്‍ണമായ തന്റെ പങ്കാളിത്തവും ഷൈന്‍ നല്കുന്നു.
നിലവില്‍ 100 ഷെയര്‍ ഹോള്‍ഡേഴ്സാണ് ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുള്ളത്. കൃത്യമായ കാലയളവില്‍ അവരുടെ ഷെയര്‍ വിഹിതം ഡയറക്ടര്‍ വിങ് അവര്‍ക്ക് നല്‍കുമെന്ന വിശ്വാസവും ഇവരുടെ ദിനംപ്രതിയുള്ള വിജയ വളര്‍ച്ചയും തന്നെയാണ് നിരവധി ഇന്‍വെസ്റ്റേഴ്സിനെ ഈ സംരംഭത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന കാരണം.
ഷൈന്‍ രാജ് എന്ന സംരംഭകനോട് സമൂഹം അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വളരെ വലുതാണ്. അത് കൊണ്ട് തന്നെ ഒരുപാട് പേര് ഈ സംരംഭത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്തുകയും യാതൊരു പ്രശ്നവും കൂടാതെ സൗഹൃദപരമായി അതിനെ മുന്നോട്ട് കൊണ്ട് പോകാന്‍ ഷൈന്‍ ശ്രമിക്കുകയും ചെയ്യുന്നു. ബിസിനസ് മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് അത് സംബന്ധിച്ചുള്ള സഹായം നല്‍കാനും ഷൈന്‍ രാജ് മുന്നില്‍ തന്നെയുണ്ട്.
ഏതൊരാള്‍ക്കും തന്റെ സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്താനുള്ള അവസരം ഒരുക്കുന്നതോടൊപ്പം തന്നെ ഏതൊരു വ്യക്തിയെയും ചേര്‍ത്ത് നിര്‍ത്തുകയാണ് ഈ യുവാവ്. താന്‍ വളരുന്നതോടൊപ്പം തന്റെ ചുറ്റുമുള്ളവരും സമൂഹവും വളരണമെന്നും അവര്‍ക്കും നേട്ടം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് ഏതൊരാളെയും ചേര്‍ത്ത് നിര്‍ത്താന്‍ ഈ യുവാവിന് സാധിക്കുന്നത്.
കൃത്യമായ സംരംഭ ബോധമുള്ളതിനാല്‍ തന്നെ നിരവധി പേരാണ് ഈ യുവാവിന്റെ സംരംഭങ്ങളില്‍ ചെറുതും വലുതുമായ തുകകള്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇനിയും നിരവധി ഫ്രാഞ്ചൈസികള്‍ ആരംഭിക്കണമെന്നും നിരവധി പുതിയ ആശയങ്ങള്‍ ഇനിയും നിലവില്‍ രൂപം കൊടുക്കണമെന്നുമാണ് ഷൈന്‍ രാജ് എന്ന ഈ സംരംഭകന്റെ ആഗ്രഹം.
പുതിയ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിനായി ഒട്ടനവധി സംരംഭകരാണ് ഇവയില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത്. വരുന്ന തലമുറയിലും ഈ സംരംഭങ്ങള്‍ പ്രതിസന്ധികള്‍ അതിജീവിച്ചു വളരുമെന്ന വിശ്വാസം തന്നെയാണ് ഇതിനായി ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. സംരംഭങ്ങള്‍ക്ക് ഒരുപാട് അവസരം ഉള്ളതായി തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് ഇന്‍വെസ്റ്റേഴ്സ് ഷൈന്‍ രാജ് എന്ന സംരംഭകനെ തിരക്കിയെത്തുന്നത്.
ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ കരുത്തുള്ളവനായി ഷൈന്‍ രാജ് മാറിയത് തന്റെ ബിസിനസ് മേഖലയിലെ അനുഭവ സമ്പത്ത് കൊണ്ട് തന്നെയാണ്. വലിയ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ ആളുകള്‍ എത്തുമ്പോഴും ചെറിയ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്തുന്നവര്‍ക്കും അത് പോലെ തന്നെ ഷൈന്‍ അവസരം നല്‍കുന്നുണ്ട്. മാറുന്ന കാലത്തിന്റെ മാറ്റം മനസ്സിലാക്കി മുന്നേറാന്‍ ഈ യുവാവിന് കഴിയുന്നത് തന്റെ ചുറ്റുമുള്ളവരെ കൂടി ചേര്‍ത്ത് നിര്‍ത്തുന്നത് കൊണ്ടാണ്.
ഒരു വിജയിച്ച സംരംഭകന് എന്നതിനേക്കാള്‍ ഏറെ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്ന സംരംഭകന് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ഷൈന്‍. അത് കൊണ്ട് തന്നെയാണ് നിരവധി പേര് ഷൈന്‍ രാജിനെ തേടിയെത്തുന്നതും. ആത്മവിശ്വാസവും കഠിന പ്രയത്നവുമുണ്ടെങ്കില്‍ പ്രതിസന്ധിയെ വിജയമാക്കി മാറ്റാം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഷൈന്‍ രാജ് എന്ന സംരംഭകന്.