വീടുപണികളില്‍ ‘ബ്രില്ല്യന്റ്’ Brilliant Architect & Interiors തന്നെ
ഭവന നിര്‍മാണ രംഗത്ത് എപ്പോഴും പ്രധാന വെല്ലുവിളികള്‍ നേരിടുന്നത് ആവശ്യക്കാന് തന്നെയാണ്. അതിനു കാരണം ഓരോരുത്തരിലുമുള്ള ഭവന നിര്‍മാണ രീതികളോടുള്ള കാഴ്ചപ്പാട് തന്നെ. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ഗുണമേന്മയെ പറ്റിയും വേണ്ട രീതിയിലുള്ള അറിവില്ലാത്ത ഉപഭോക്താക്കളെ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്കും വരെ കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ ഇനി ഭവന നിര്‍മാണത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ട. നിങ്ങളുടെ ഭവന നിര്‍മാണ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്‍കുകയാണ് Brilliant Architect and Interiors എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജീജോ കെ ജോയി എന്ന സംരംഭകനും.
മൂവാറ്റുപുഴയില്‍ കഴിഞ്ഞ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബ്രില്ല്യന്റ് ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനം ഇന്ന് കേരളത്തില്‍ തന്നെ അറിയപ്പെടുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ഇതിനു പിന്നില്‍ ജീജോ കെ ജോയ് എന്ന സംരംഭകന്റെ പ്രവര്‍ത്തന മികവും അനുഭവ സമ്പത്തും എടുത്തുപറയേണ്ടതായുണ്ട്.
വീടുകളുടെ ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍, കോണ്‍ട്രാക്ടിങ് എന്നിവയെല്ലാം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്ന ബ്രില്ല്യന്റിന്, ഈ മേഖലയിലെ മാറ്റങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനും കഴിയുന്നു. കസ്റ്റമേഴ്സിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി പ്രോജക്ടുകള്‍ ഏറ്റെടുക്കുവാനും അത് ഭംഗിയായി പൂര്‍ത്തീകരിക്കാനും ജിജോയ്ക്ക് കഴിയുന്നത് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെയാണ്. ഇതു ബ്രില്ല്യന്റ് ആര്‍ക്കിടെക്ചറിനെ ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു ബിസനസ് ഗ്രൂപ്പായി വളര്‍ത്തിയെടുക്കുന്നതിന് ഏറെ സഹായകരമാക്കി.
മൂവാറ്റുപുഴയില്‍ നിന്നും ബ്രില്യന്റിന്റെ വളര്‍ച്ച അത്ര പെട്ടെന്നായിരുന്നില്ല. ഇന്ന് കാണുന്ന നിലയിലേക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആത്മബലവും ദൃഢനിശ്ചയവും ജിജോയ്ക്കു പകര്‍ന്ന കരുത്ത് തന്നെയാണ് ഇതിനു പിന്നില്‍.
ഉപഭോക്താവിനു കൂടി തൃപ്തിപ്പെടുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വര്‍ക്കുകള്‍ ചെയ്തു വരുന്ന രീതി തന്നെയാണ് ഇദ്ദേഹം ഈയൊരു മേഖലയില്‍ ചെയ്തു വരുന്നതും. ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ച വരുത്തി, ‘റേറ്റി’ല്‍ മാറ്റം വരുത്താന്‍ ബ്രില്ല്യന്റ് ഒരുക്കമല്ല. ചെലവഴിക്കുന്ന പണത്തെക്കാള്‍ ഉപഭോക്താക്കളുടെ ആശയങ്ങള്‍ക്കും രീതികള്‍ക്കും തന്നെയാണ് ഇവര്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതും.
കൂടുതലും കൊളോണിയല്‍ രീതിയിലുള്ള ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടു തന്നെ, വീടിന്റെ ഇന്റീരിയര്‍ സിവില്‍ ഡിസൈനുകള്‍ മനോഹരമാക്കുന്നതില്‍ ബ്രില്ല്യന്റ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സമയബന്ധിതമായി തന്നെ ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ചെയ്തു കൊണ്ട് ഭവന നിര്‍മാണ രംഗത്തെ A to Z എന്ന ആശയം നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്.
ബിസിനസില്‍ പ്രത്യേകിച്ച് നിര്‍മാണ മേഖലയില്‍ ഒരേ കഴിവോടെ മാറ്റുരയ്ക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും വര്‍ഷങ്ങളുടെ അനുഭവ പാടവം തനിക്ക് അതിനുള്ള ഊര്‍ജം തരുന്നുണ്ടെന്നും ജീജോ പറയുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും നീതിയും പുലര്‍ത്തിക്കഴിഞ്ഞാല്‍ ഏതു തൊഴിലിടവും നമുക്ക് സ്വന്തമായി തോന്നുമെന്നും ഈ ബിസിനസുകാരന് കാട്ടിത്തരുന്നു.
ജീജോയുടെ ഈ വളര്‍ച്ചയില്‍ ജീവിത പങ്കാളി നിഷ ജീജോയുടെയും കുടുംബത്തിന്റെയും പിന്‍ബലം കൂടിച്ചേര്‍ന്നപ്പോള്‍ അതിന് കൂടുതല്‍ ദൃഢത കൈവന്നു. അതു തന്നെയാണ് ഇന്ന് ജീജോ എന്ന അച്ഛന്റെ പാത പിന്തുടരാന് മകന് ആല്‍ഫ്രഡ് ജീജോയെയും പ്രേരിപ്പിച്ചത്.
ഏതൊരു വര്‍ക്കും ഏറ്റെടുത്തു കഴിഞ്ഞാല്‍ കൃത്യമായി അതിനെക്കുറിച്ച് പഠിച്ചതിനുശേഷം മാത്രമേ അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു തുടങ്ങാവൂ എന്നാണ് ജീജോ തന്റെ നീണ്ടകാല അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നതും. എത്ര പരിചയ സമ്പത്തുള്ള ആള്‍ക്കും ചിലപ്പോഴെങ്കിലും തങ്ങളുടെ മേഖലയില്‍ പാളിച്ചകള്‍ സംഭവിക്കാം. അതു കൊണ്ടു തന്നെ നമ്മള് ഏതൊരു വര്‍ക്ക് ഏറ്റെടുത്തിരുന്നാലും അതിനെപ്പറ്റി ആദ്യമൊന്ന് നല്ല രീതിയില്‍ ‘വര്‍ക്കൗട്ട്’ ചെയ്തു നോക്കണം.
നമ്മോടുള്ള വിശ്വാസമാണ് ഓരോ കസ്റ്റമേഴ്സിനെയും നമ്മുടെ അടുത്തെത്തിക്കുന്നതും അതില്‍ അവര്‍ പറ്റിക്കപ്പെടാന്‍ പാടില്ല. ഇന്ന് ദുബായ്, ഹംഗറി തുടങ്ങി വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ സംരംഭത്തെ വ്യാപിപിക്കാന്‍ കഴിഞ്ഞതും ഇതേ മനോഭാവമുള്ളതു കൊണ്ടു തന്നെയാണെന്നും ഈ ബിസിനസുകാരന് വ്യക്തമാക്കുന്നു.