ഫാര്‍മസി മേഖലയിലെ വിജയ കഥയുമായി കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സ് (KMS)
വിദേശ ജീവിതത്തിലുണ്ടായ വിരക്തിയുമായി നാട്ടിലെത്തിയപ്പോള്‍ പണ്ടേ മുതല്‍ മനസില്‍ കൊണ്ടു നടന്ന ബിസിനസ് എന്ന ആശയത്തിന് പിന്നാലെ പോയാലോ എന്ന് തോന്നി. അന്ന് ഒരു ചെറിയ ഫാര്‍മസി ഷോപ്പ് എന്നതായിരുന്നു മനസ്സില്‍. അങ്ങനെ ആരോഗ്യമേഖലയിലെ ഒരു ചെറു തുടിപ്പായി, കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോര്‍ എന്ന സംരംഭം രൂപപ്പെട്ടു. Service You Can Trust; Healthy Life Happy Life എന്നതാണ് KMS നല്കുന്ന ഉറപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ എല്ലാവിധ ആയൂര്‍വേദിക്, വെറ്റിനറി മെഡിസിനുകള്‍, വെറ്റിനറി ഫുഡ്സ്, പ്രമുഖ കമ്പനികളുടെയും പ്രൊഡക്ടുകള്‍ എന്നിവയെല്ലാം ലഭിക്കുന്ന പ്രമുഖ ഫാര്‍മസി സ്റ്റോറാണ് കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സ്…!
ചെറിയ കടയില്‍ നിന്നുള്ള ഇന്നത്തെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുകയാണ് കുണ്ടന്നൂര്‍ മെഡിക്കല്‍സ് ഉടമ ജോണ്സണ് ചിറ്റിലപ്പിള്ളി ജോര്‍ജ്. ഫാര്‍മസിസ്റ്റുകളുടെ സേവനവും കൂടാതെ 10 ഓളം സ്റ്റാഫുകളുടെ കഠിനാധ്വാനവുമാണ് കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോറിന്റെ വിജയത്തിന് പിന്നില്‍. അന്നും ഇന്നും കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങുന്ന മെഡിസിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിലും കിടപ്പു രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും മെഡിസിനുകള്‍ കൃത്യമായി എത്തിക്കുന്നതിനുമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ടീം തന്നെയുണ്ട് ഈ മെഡിക്കല്‍ സ്റ്റോഴ്സില്‍.
വിദേശ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും മെഡിസിനുകള്‍ എക്സ്പോര്‍ട്ട് ചെയ്തും നല്‍കുന്നുണ്ട് എന്നത് കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോറിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ലോകത്തുടനീളം വിപത്ത് വിതച്ച് കടന്നുപോയ കൊറോണ കാലത്ത് തന്റേതായ സേവനം ലഭ്യമാക്കാന്‍ കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സിനു കഴിഞ്ഞു എന്നതും പ്രശംസ അര്‍ഹിക്കുന്നതാണ്. വികസനം ഏറ്റവും വേഗത്തില്‍ നടക്കുന്ന ആരോഗ്യ മേഖലയില്‍, അതുപോലെ തങ്ങളുടെ സംരംഭത്തെയും വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന് നല്ല ബോധ്യമുള്ള സംരംഭകനാണ് ജോണ്സണ് ചിറ്റിലപ്പിള്ളി. മെഡിക്കല്‍ മേഖലയ്ക്കൊപ്പം തന്നെ മെഡിക്കല്‍ സ്റ്റോറുകളും വളര്‍ന്നാല്‍ മാത്രമേ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിജയകരമായി മാറുകയുള്ളൂ.
കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സില്‍ നിന്ന് മെഡിസിന് വാങ്ങുന്നവര്‍ക്ക് ഡോക്ടര്‍ പ്രിസ്ക്രൈബ് ചെയ്യുന്ന കമ്പനിയുടെ ബ്രാന്‍ഡ് തന്നെ നല്‍കുന്നതിലൂടെ വിശ്വാസ്യത നിലനിര്‍ത്തി പോരുന്നു. കൂടാതെ മരുന്നുകളുടെ ഉപയോഗം, അതിന്റെ ഡോസ്, ഉപയോഗിക്കേണ്ട സമയം ഇതെല്ലാം കൃത്യമായി വിശദമാക്കുന്നതില്‍ ഇവരുടെ ടീം ഒരു മടിയും കാണിക്കാറില്ല. ‘ഇത് അവരുടെ ജീവിതമാണ്, അതില്‍ മായം ചേര്‍ക്കാന്‍ കഴിയില്ലെ’ന്ന് ഇവര്‍ ഉറപ്പു തരുന്നു. മരുന്നുകളുടെ വിലക്കുറവില്‍ അല്ല, സേവന മികവിന്റെയും ലഭ്യതയിലുമാണ് കുണ്ടന്നൂര്‍ മെഡിക്കല്‍സ് വേറിട്ടു നില്‍ക്കുന്നത്.
കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സ് കുറച്ചു കൂടി വിപുലപ്പെടുത്തി ഈ വര്‍ഷത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും (സ്റ്റേഷണറി) രുചിക്കൂട്ടിനായി ഒരു ബേക്കറിയും തുടങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ് ജോണ്സണ് സി ജോര്‍ജ്. ഇതിലൂടെ കുണ്ടന്നൂര്‍ മെഡിക്കല്‍സ് Healthy Life Happy Life എന്ന ആശയത്തിന് ഒന്നുകൂടി ജീവന് നല്‍കുകയാണ്. ഫാര്‍മസി മേഖലയിലെ തങ്ങളുടെ വിജയ യാത്ര തന്നെയാണ് ഇതിന് പ്രേരകമായത് എന്നും ഇദ്ദേഹം പറയുന്നു. ഇവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സ് (KMS) -ലൂടെ മെഡിസിനുകളെ കുറിച്ചും അവയുടെ ലഭ്യതയെ കുറിച്ചും വിവരിക്കുന്നു. Knowledge Sharing is Another Charity എന്നതാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ ലക്ഷ്യം.
കാരുണ്യ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ മരുന്നുകളും എത്തിച്ചു നല്കുന്നതില് കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സിന്റെ ടീം എപ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട്. കൂടാതെ ഫാര്‍മസിയുടെ സേവനം ഞായറാഴ്ചകളിലും ലഭ്യമാണ്. എല്ലാ ഞായറാഴ്ചയും രാവിലെ 9 മണി മുതല്‍ 1 മണി വരെയും വൈകുന്നേരം 6 മണി മുതല്‍10 മണി വരെയുമാണ് പ്രവൃത്തി സമയം.
പ്രയത്നത്തിലൂടെ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളുവെന്ന് കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോഴ്സിന്റെ വിജയം നമ്മെ പഠിപ്പിക്കുന്നു. എറണാകുളം ജില്ലയിലെTrade Mark ഉള്ള ഒരു മെഡിക്കല്‍ സ്റ്റോറായി തന്റെ സ്ഥാപനത്തെ ഉയര്‍ത്താന്‍ കഴിഞ്ഞത് സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണെന്ന് ജോണ്സണ് സി ജോര്‍ജ് പറയുന്നു.