”നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ സമ്പത്ത്”, ഭവന നിര്‍മാണ രംഗത്ത് മാതൃകയായി aadflames
ADDING FLAMES TO YOUR DREAMS
ബിസിനസ് രംഗത്ത് ഒരു സ്ത്രീ സംരംഭക ഉയര്‍ന്നു വരിക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ജീവിത സാഹചര്യങ്ങളും സമൂഹവും തീര്‍ക്കുന്ന ബന്ധനങ്ങള്‍ തന്നെ. എന്നാല്‍ ഏതൊരു സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടാന്‍ സാധിക്കുമെങ്കില്‍ അവള്‍ കെട്ടിപ്പൊക്കുന്ന ബിസിനസ് സാമ്രാജ്യം മറ്റേതിനെയും മറികടക്കുന്ന വിധമായിരിക്കും. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് കവിത അഭിലാഷ്.
ബിസിനസ് രംഗത്ത് 15 വര്‍ഷത്തിലധികം വക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭര്‍ത്താവ് അഭിലാഷ് ആണ് കവിതയിലെ ബിസിനസ് പ്രതിഭയെ കണ്ടെത്തുകയും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നതിലേക്കു പ്രേരിപ്പിക്കുകയും ചെയ്തത്. ഇരുവരും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരികളാണ്. ഭര്‍ത്താവ് അഭിലാഷും സുഹൃത്തുകളായ ബിനോയ്, സന്തോഷ് എന്നിവരും ഈ സംരംഭത്തിന്റെ മറ്റു പാര്‍ട്ണര്‍മാരാണ്. ശക്തമായ ഈ നാല് തൂണുകളിലാണ് aadflames എന്ന ഈ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥിതി ചെയ്യുന്നത്.
നാല് പാര്‍ട്ണര്‍മാരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ വ്യത്യസ്തമായ ജോലികളില്‍ വ്യാപൃതരായിരുന്നു. അതിനുശേഷമാണ് നാലുപേരും ഒന്നിക്കുകയും Aadflames എന്ന പുതിയ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് രൂപം നല്‍കുകയും ചെയ്തത്. പത്തുവര്‍ഷത്തോളം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സജീവ സാന്നിധ്യമായ വ്യക്തിയാണ് കവിത. അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രാഗല്‍ഭ്യം കമ്പനിക്ക് കൂടുതല്‍ ഉപകാരപ്രദമായി.
ജനങ്ങള്‍ക്കിടയില്‍ ഈ കമ്പനി വളരെ ചെറിയ കാലം കൊണ്ട് തന്നെ സൃഷ്ടിച്ചെടുത്തത് വളരെ വലിയൊരു സ്ഥാനമാണ്. അതിനുള്ള കാരണം ഇവിടെ നിന്നും നല്‍കുന്ന സര്‍വീസുകളുടെ മികവ് തന്നെയാണ്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിനടുത്താണ് ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ നിരവധി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി കസ്റ്റമേഴ്‌സിന് നല്‍കി കഴിഞ്ഞു. കസ്റ്റമേഴ്‌സിന്റെ സംതൃപ്തി തന്നെയാണ് aadflames െന്റെ ‘അസറ്റ്’.
കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള കസ്റ്റമേഴ്‌സ് ഇന്ന് ഈ സംരംഭത്തിനുണ്ട്. ലാഭേച്ഛയുള്ള ഒരു ബിസിനസ് എന്നതിലുപരി, കസ്റ്റമേഴ്‌സിന്റെ ആഗ്രഹങ്ങള്‍ എന്താണോ അതിനാണ് Aadflames പ്രാധാന്യം നല്‍കുന്നത്. മറ്റുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഒരു മാതൃകയാകാന്‍ കൂടിയാണ് ഈ കമ്പനി തുടങ്ങിയത്. അതുകൊണ്ടുതന്നെ പ്രമോഷനിലൂടെ എത്തുന്നതിനേക്കാള്‍ കൂടുതല്‍ കസ്റ്റമേഴ്‌സ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് എത്തുന്നത്.
ഒരു വീടിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള എല്ലാ വര്‍ക്കുകളും ഇവിടെ ചെയ്തു നല്‍കുന്നു. Autocad Plan, 3D Designings, Document Approval, Site Visit , 3D Elevation, Civil & Interior Execution എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡഡ് മെറ്റീരിയല്‍സ് മിതമായ നിരക്കില്‍ കസ്റ്റമേഴ്സിന് എത്തിച്ചു കൊണ്ട് ഗുണമേന്മ പൂര്‍ണമായും ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ നയം. ഒരു പ്രത്യേക സര്‍വീസില്‍ കേന്ദ്രീകരിച്ചുകൊണ്ടല്ല ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിലുപരി എല്ലാ വര്‍ക്കുകളും മിതമായ ബഡ്ജറ്റില്‍ ചെയ്തു നല്‍കുക എന്നതാണ് ഇവരുടെ മുഖമുദ്ര!
കസ്റ്റമറിന് വേണ്ടി നല്‍കുന്ന ‘ആഫ്റ്റര്‍ സെയില്‍’ സര്‍വീസുകള്‍ എടുത്തു പറയേണ്ട ഒന്നാണ്. വീട് പൂര്‍ണമാക്കി നല്‍കിയതിനു ശേഷം മൂന്നുമാസം കൂടുമ്പോള്‍ അതിന്റെ ഗുണമേന്മ പരിശോധന, മെയിന്റനന്‍സ് എന്നിവ നടത്തുന്നു. അതായത് ഒരു വര്‍ക്ക് കഴിഞ്ഞ് 90-ാം ദിവസം സൈറ്റ് വിസിറ്റ് ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചു നല്‍കുന്നു. ‘Adding Flames to your Dreams’ എന്നാണ് കമ്പനിയുടെ മോട്ടോ തന്നെ.
ഏറ്റവും പ്രഗത്ഭരായ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുമാരുമാണ് ഈ കമ്പനിയുടെ കരുത്ത്. അതുകൊണ്ടുതന്നെ കസ്റ്റമേഴ്‌സിന് യാതൊരുവിധ ഭയത്തിന്റെയോ ആശങ്കയുടെയോ ആവശ്യമില്ല. പ്ലാന്‍ വരക്കണോ, വീട് വയ്ക്കണോ, ഇന്റീരിയര്‍ ചെയ്യണോ, റെനോവേഷനോ…. നിങ്ങളുടെ ആവശ്യം ഏതുമാകട്ടെ … ബെറ്റര്‍ ഓപ്ഷന്‍. അതാണ് aadflames… !