പടുത്തുയര്‍ത്താം നിങ്ങളുടെ സ്വപ്നഭവനം കെ.ജി ബില്‍ഡേഴ്‌സിനൊപ്പം
മനോഹരമായ ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢതയും ഉറപ്പും നല്‍കുന്ന മെറ്റീരിയല്‍ തന്നെ വേണം. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത്, സ്വപ്‌നഭവനം സുസ്ഥിരമാക്കുക എന്ന ഉത്തരവാദിത്വത്തോടെപ്രവര്‍ത്തിക്കാന്‍ കഴിയുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് കഴിഞ്ഞ പത്തിലേറെ വര്‍ഷത്തിലധികമായി തന്റെ പ്രവര്‍ത്തന മികവ് പുലര്‍ത്തികൊണ്ടിരിക്കുന്ന കെ.ജി ബില്‍ഡേഴ്‌സിന് പറയാനുള്ളത് വിജയത്തിന്റെ കഥകളാണ്.
പഠനശേഷം വിദേശത്തേക്ക് പോവുകയും അവിടെ ഇന്റീരിയര്‍, കണ്‍സ്ട്രക്റ്റിംഗ് – കോണ്‍ട്രാക്ടിങ് വര്‍ക്കുകളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളാണ് ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിയായ ഷിബു കെ ജി. വിദേശത്ത് നിരവധി കമ്പനികളുടെ ലീഡിങ് പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള പ്രവര്‍ത്തന പരിചയമാണ് ‘എന്തുകൊണ്ട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിക്കൂടെ’ എന്ന ചിന്തയിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. തന്റെ പ്രവാസ ജീവിതം തന്നെയാണ് തന്നെ ഒരു ബിസിനസ് സംരംഭം തുടങ്ങുക എന്നതിലേക്ക് കൊണ്ടെത്തിച്ചതെന്നും ഈ ബിസിനസുകാരന്‍ പറയുന്നു.
വിദേശത്ത് ആരംഭിക്കുന്ന ബിസിനസിനെക്കാളും എന്തുകൊണ്ടും നല്ലത് സ്വന്തം നാട്ടില്‍ ഒരു ബിസിനസ് തുടങ്ങുക എന്നത് തന്നെയാണ് എന്ന ചിന്തയാണ് ഇദ്ദേഹത്തെ നാട്ടില്‍ ഒരു സംരംഭം തുടങ്ങുന്നതിലേക്ക് എത്തിച്ചത്. പ്രവാസ ജീവിതത്തിനിടയിലും നാട്ടില്‍ ലീവിന് വരുമ്പോഴെല്ലാം തന്നെ ഓണ്‍ലൈനായാണ് തന്റെ കമ്പനി ആദ്യം ഇദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നത്.
തുടരെത്തുടരെ കിട്ടിക്കൊണ്ടിരുന്ന വര്‍ക്കുകള്‍ ഇദ്ദേഹത്തെ നാട്ടില്‍ തന്നെ സ്ഥിരമായി നിര്‍ത്താനും തന്റെ പ്രവാസ ജീവിതത്തിന് ഒരിടവേള നല്‍കുവാനും ഷിബുവിനെ പ്രേരിപ്പിച്ചു. ഏറ്റെടുക്കുന്ന വര്‍ക്കുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തുകൊണ്ട് സമയബന്ധിതമായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്വമുള്ള ഒരു ബിസിനസുകാരനാക്കി മാറ്റുന്നതിന് ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് പുറമേ വീടിന്റെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും കൂടി ഏറ്റെടുത്ത് ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ അതു തന്റെ ബിസിനസ് സംരംഭത്തിന് കൂടുതല്‍ മുതല്‍ക്കൂട്ടുകളായി. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളുമായി മത്സരിക്കാന്‍ താല്പര്യം കാണിക്കാതെ, തങ്ങളുടെ സേവനം തേടിയെത്തുന്ന ക്ലെയിന്റുകളുടെ ബഡ്ജറ്റിന് അനുസരിച്ചും അവരുടെ ആവശ്യത്തിനും അനുസരിച്ചുമുള്ള ന്യായമായ റേറ്റ് നല്‍കിയാണ് ഓരോ വര്‍ക്കും ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കുന്ന വര്‍ക്കുകളിലെ കൃത്യതയും ഗുണമേന്മയും തന്നെയാണ് ഈ ഫീല്‍ഡില്‍ ഇന്നും ഇദ്ദേഹത്തെ ദൃഢതയോടെ പിടിച്ചു നിര്‍ത്തുന്നത്. പാര്‍ട്ണര്‍ഷിപ്പിന്റെ പിന്‍ബലമില്ലാതെ, സ്വന്തം അധ്വാനത്തിന്റെ പ്രവര്‍ത്തന വൈദഗ്ധ്യവും പ്രവര്‍ത്തന മികവും കൊണ്ട് ഈ മേഖലയില്‍ വിജയകരമായി തുടരുകയാണ് കെ ജി ഇന്റീരിയര്‍സ് ആന്‍ഡ് ബില്‍ഡേഴ്‌സ് .
കെ ജി എന്ന തന്റെ ബിസിനസ് സംരംഭത്തിന് കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ വലുതാണ്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യ അക്ഷരങ്ങളാണ് തന്റെ ഈ ബിസിനസിന് നല്‍കിയിരിക്കുന്നതും. ഇപ്പോള്‍ കേരളത്തിലുടനീളം വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ കെ ജി ഇന്റീരിയര്‍സ് ആന്‍ഡ് ബില്‍ഡേഴ്‌സിന് കഴിയുന്നുണ്ട്. സ്വന്തം നാട്ടില്‍ ചെയ്യുന്ന ഈ വര്‍ക്കുകളില്‍ ഇദ്ദേഹം സന്തോഷവാനാണ്. കുടുംബത്തോടൊപ്പം നില്‍ക്കുവാന്‍ കഴിയുന്നതും വര്‍ക്കുകള്‍ സംബന്ധിയായി ചെയ്യാന്‍ കഴിയുന്നതും കേരളത്തിലുടനീളം യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതും ഈ ബിസിനസുകാരന് നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്.
ഉപഭോക്താക്കളുമായി നേരിട്ട് ബിസിനസ് ഡീലുകള്‍ നടത്തുന്നത് ഈ മേഖലയില്‍ നിരവധി നല്ല ക്ലെയ്ന്റുകളെ ലഭ്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് വഴുതക്കാട് പ്രവര്‍ത്തിച്ചിരുന്ന കെ ജി. ബില്‍ഡേഴ്‌സിന്റെ ഓഫീസ്, ക്ലെയ്ന്റുകള്‍ക്ക് എത്തിപ്പെടുന്നതിനുള്ള സൗകര്യാര്‍ത്ഥം ഇപ്പോള്‍ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 യ്ക്കു സമീപമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.