Entreprenuership

കോസ്‌മെറ്റിക്സ് മേഖലയില്‍ ചരിത്രം എഴുതി Thampura Organics

കെമിക്കലുകള്‍ ചേര്‍ത്തുകൊണ്ടുള്ള ക്രീമുകളും ലിപ് ബാമുകളും സൗന്ദര്യ സംരക്ഷണ പ്രൊഡക്റ്റുകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങള്‍ ചെറുതല്ല. വിപണികള്‍ മുഴുവനും കച്ചവട തന്ത്രങ്ങളാല്‍ കോസ്‌മെറ്റിക്‌സ് വിറ്റഴിവിനുള്ള മത്സരങ്ങള്‍ നടക്കുമ്പോള്‍ വ്യത്യസ്തമായ മൂല്യം നിലനിര്‍ത്തിക്കൊണ്ടും ‘കെമിക്കല്‍ ഫ്രീ’യായി ഉത്പന്നങ്ങള്‍ എത്തിച്ചുകൊണ്ടും ചരിത്രം എഴുതുകയാണ് Thampura Organics എന്ന കോസ്‌മെറ്റിക് സംരംഭവും അതിന്റെ സ്ഥാപകയായ കൃഷ്ണ സുധ എന്ന യുവതിയും. തന്നെ പോലെയാണ് ഓരോ മനുഷ്യനെന്നും അവരുടെ ആരോഗ്യവും സൗന്ദര്യവും പ്രധാനമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് Thampura Organics എന്ന ബ്രാന്‍ഡിന് കൃഷ്ണ സുധ രൂപം നല്‍കുന്നത്.

ഇന്ന് വിപണികള്‍ മുഴുവനും കെമിക്കല്‍ കോസ്‌മെറ്റിക്‌സ് കയ്യടക്കിയിരിക്കുന്നു. ചുണ്ടുകള്‍ വളരെ പെട്ടെന്ന് ചുവപ്പിച്ചു കാണിക്കുന്ന ലിപ് ബാം, ലിപ്സ്റ്റിക് എന്നിവ പിന്നീട് നമ്മുടെ ചുണ്ടുകളെ വരണ്ടതാക്കി തീര്‍ക്കുകയും യഥാര്‍ത്ഥ ചുണ്ടിന്റെ നിറത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുഖ സൗന്ദര്യത്തിനും തെളിമയ്ക്കും കാന്തിയ്ക്കും വേണ്ടി നമ്മള്‍ വാങ്ങി കൂട്ടുന്ന കെമിക്കല്‍ കോസ്‌മെറ്റിക്‌സ് ദിനംപ്രതി നമ്മുടെ ശരീരത്തെ അപകടപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

ഇന്ന് കൊച്ചുകുട്ടികള്‍ വരെ തങ്ങളുടെ സൗന്ദര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ്. അണിഞ്ഞൊരുങ്ങാനായി അവര്‍ക്കായി മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന കോസ്‌മെറ്റിക്‌സ് മക്കളുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നതാണ് എന്ന് അവര്‍ ചിന്തിക്കുന്നില്ല. വിപണിയില്‍ എല്ലായിടത്തും കെമിക്കല്‍സ് കോസ്‌മെറ്റിക്‌സ് നിറയുമ്പോള്‍ തിരഞ്ഞെടുക്കുക എന്നത് പ്രയാസമാണ്. അതിന് ഒരു പരിഹാരം എന്ന തലത്തിലാണ് Thampura Organics വിപണിയില്‍ എത്തിയത്.

ഇന്ന് നിരവധി പേരാണ് Thampura Organics െന്റെ പ്രൊഡക്ടുകള്‍ക്കായി നിരന്തരം ഇവരെ ബന്ധപ്പെടുന്നത്. പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്തുകൊണ്ട് ‘കെമിക്കല്‍ ഫ്രീ’ എന്ന രീതിയിലാണ് കൃഷ്ണ സുധ ഓരോ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങളും തയാറാക്കുന്നത്. എം.എസ്.സി ഫിഷറീസ്, എം.ബി.എ തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ കൃഷ്ണ സുധ കൃത്യമായ സാമൂഹിക വീക്ഷണവും കോസ്‌മെറ്റിക്സ് മേഖലയെ കുറിച്ച് കൃത്യമായ അറിവ് നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ്. ഓരോ പ്രായക്കാര്‍ക്കും പ്രത്യേകമായ ശരീര നിയമമാണെന്നും അവര്‍ക്ക് ശരീര സംരക്ഷണത്തിന് പ്രത്യേകമായ പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കേണ്ടതെന്നും മനസ്സിലാക്കിയ കൃഷ്ണ സുധ വിവിധ പ്രായക്കാര്‍ക്കു വേണ്ടിയുള്ള വ്യത്യസ്തമായ കോസ്‌മെറ്റിക്സ് ഉത്പന്നങ്ങളാണ് തയാറാക്കുന്നത്.

തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു കൃഷ്ണ സുധ പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്തുകൊണ്ട് ആദ്യമായി കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍ തയാറാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അവരുടെ ആവശ്യപ്രകാരം നിര്‍മിച്ചുനല്‍കുകയും അവരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തതോടെയാണ് ഒരു സംരംഭം എന്ന ചിന്തയിലേക്ക് തന്റെ കഴിവുകളെ കൃഷ്ണ സുധ എത്തിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ട കാജല്‍, ലിപ് ബാം, ലിപ്സ്റ്റിക്, സോപ്പ്, ഹെയര്‍ സ്പാ, ഫെയറി ക്രീം തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ കോസ്‌മെറ്റിക്സ് ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. നിരന്തരമായ ഹെയര്‍ പ്രോബ്ലം ഉള്ളവര്‍ക്ക് Thampura Organics  ഹെയര്‍ സ്പാ പാക്കേജ് നല്‍കുന്ന പ്രതീക്ഷയും ആശ്വാസവും വളരെ വലുതാണ്.

ഓരോ കസ്റ്റമേഴ്‌സിന്റെയും അഭിപ്രായങ്ങള്‍ കൃത്യമായി അറിഞ്ഞും അതിന് അനുസരിച്ചു മാറ്റങ്ങള്‍ വരുത്തിയുമാണ് Thampura Organics പ്രവര്‍ത്തിക്കുന്നത്. അതിനാല്‍തന്നെയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ബ്രാന്‍ഡായി Thampura Organics  വിപണിയില്‍ സ്ഥാനം പിടിച്ചതും.

ഗുണമേന്മയുള്ള റോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് മൂല്യത്തോടെയാണ് കൃഷ്ണ സുധ ഓരോ ഉത്പന്നങ്ങള്‍ക്കും രൂപം നല്‍കുന്നത്. സാധാരണ ഷാമ്പൂവില്‍ നിന്നും വ്യത്യസ്തമായി സള്‍ഫേറ്റ് വിമുക്തമായ ഷാംമ്പൂവും കണ്ടീഷനറുമാണ് Thampura Organics കസ്റ്റമര്‍ക്കായി നല്‍കുന്നത്. ഇത് മുടിയുടെ പ്രകൃതിദത്തമായ സൗന്ദര്യത്തെ നിലനിര്‍ത്തുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

പുതുതലമുറയുടെ സംരക്ഷണം എന്നത് കൂടിയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 2008 മുതല്‍ Thampura Organics എന്ന സംരംഭവും കൃഷ്ണ സുധയും സംരംഭ മേഖലയിലുണ്ട്. ഠThampura Organics എന്ന പേരില്‍ കൃഷ്ണ സുധ വിപണിയില്‍ ആദ്യം എത്തിച്ചത് ജൂവലറി ഐറ്റംസ് ആയിരുന്നു. കോസ്‌മെറ്റിക്‌സ് മേഖലയിലേക്ക് കൃഷ്ണ സുധ എത്തിയിട്ട് അഞ്ചു വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും Thampura Organics ബ്രാന്‍ഡായി മാറാന്‍ അത്ര സമയം തന്നെ ധാരാളമായിരുന്നു.

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ തന്റെ മകളുടെയും പൂര്‍ണ പിന്തുണ എപ്പോഴും കൃഷ്ണ സുധയ്ക്കും Thampura Organics നും ലഭിക്കുന്നുണ്ട്. സ്ഥാപനത്തിന് ആവശ്യമായ ലേബലിങ് കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷ്ണ സുധയെ സഹായിക്കുന്നത് മകള്‍ തന്നെയാണ്. അതും തന്റെ വിജയത്തിന്റെ രഹസ്യമായി കൃഷ്ണ സുധ അടയാളപ്പെടുത്തുന്നു.

ഇപ്പോള്‍ പുതിയ പ്രൊഡക്റ്റുകള്‍ വിപണിയില്‍ എത്തിക്കാനുള്ള പഠനത്തിലും തയാറെടുപ്പിലുമാണ് കൃഷ്ണ സുധ എന്ന ഈ സംരംഭക. ഒരു തൊഴില്‍ എന്നതിനേക്കാള്‍ ഇരട്ടി പ്രതിസന്ധിയുള്ള മേഖലയാണ് സംരംഭം എന്നത്. പല സ്ത്രീകള്‍ക്കും സംരംഭ സ്വപ്‌നങ്ങള്‍ ഉള്ളിലുണ്ടെങ്കിലും അവയ്‌ക്കൊന്നും പ്രാധാന്യം നല്‍കാതെ ജീവിതം നയിക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്കൊക്കെ ഏറെ പ്രചോദനം കൂടി നല്‍കുകയാണ് കൃഷ്ണ സുധയുടെ ഈ സംരംഭം.

Thampura Organics വിപണിയില്‍ എത്തിക്കുന്ന കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍

കാജല്‍ (Kajal)
പ്രകൃതിദത്ത ചേരുവകളായ മൂക്കുറ്റി, പൂവാം കുരുന്നില്ല, കര്‍പ്പൂരം, ആവണക്കെണ്ണ എന്നിവയും വിറ്റാമിന്‍ ഓയിലുകളും പരമ്പരാഗത രീതിയില്‍ യോജിപ്പിച്ചെടുത്താണ് കാജല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് കണ്ണിന് സൗന്ദര്യത്തോടൊപ്പം ആരോഗ്യവും കുളിര്‍മയും നൈര്‍മല്യവും നല്‍കുന്നു. നിരവധി പേരാണ് ഇന്ന് ഈ കാജലിനായി Thampura Organics മായി ബന്ധപ്പെടുന്നത്.

സാമന്ത ഓയില്‍ (Samntha Oil)
ശരീരത്തിലും തലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രകൃതിദത്തമായ എണ്ണയാണ് സാമന്ത ഓയില്‍. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം, കരിമംഗല്യം, സോറിയാസിസ്, താരന്‍ ഇവയെ ഫലപ്രദമായി തടയാന്‍ സഹായിക്കുന്നു. അതിലുപരി, സൂര്യരശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ പാടുകളെ മായ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ലിപ് ബാം, ലിപ്സ്റ്റിക് (Lip Balm, Lipstick) 
ചുണ്ടുകള്‍ക്ക് ഏറ്റവും നല്ല നിറം നല്‍കുകയും അവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചുണ്ടുകളെ മൃദുലമാക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ചേരുവകള്‍ ആയതുകൊണ്ട് തന്നെ ഇത് ശരീരത്തിനുള്ളില്‍ പോയാലും ദോഷകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

പോസ്റ്റ് കൊറോണ ഹെയര്‍ കെയര്‍ (Post Corona Hair care)
പോസ്റ്റ് കൊറോണ ഹെയര്‍ കെയര്‍ വിത്ത് കണ്ടീഷ്‌നര്‍ എന്ന രീതിയില്‍ Thampura Organics രൂപം നല്‍കിയിട്ടുള്ള ഉത്പന്നമാണ് ഇത്. കോവിഡ് സിന്‍ഡ്രംസില്‍ ഇന്ന് ഏറ്റവും പ്രധാനമായ ഒന്നാണ് മുടി കൊഴിച്ചില്‍. ഇവയെ ഇല്ലാതാക്കുന്നതിനും മുടിയിഴകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനും ഇത് ഫലപ്രദമാണ്.

പിഗ്മെന്റേഷന്‍ ഓയില്‍ (Pigmentation Oil)
മുഖത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പിഗ്മെന്റേഷന്‍ എന്നത്. ഇത് ബ്ലാക് ഹെഡ്‌സോ, വൈറ്റ് ഹെഡ്‌സോ അല്ലാത്ത ചെറിയ കുത്തുകളാണ്. മറ്റ് ചര്‍മ പ്രശ്നങ്ങളെപ്പോലെ തന്നെ വെയില്‍ കൊണ്ടാല്‍ ഇവ കൂടുതല്‍ ഇരുണ്ട നിറമാകും. ഇത് പ്രായാധിക്യമേറുന്തോറും കൂടുതലായി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഈ ഓയില്‍ മുഖത്തെ കുത്തുകള്‍ മാറ്റി കറുപ്പ് കുറച്ചു കാന്തി വര്‍ദ്ധിപ്പിക്കുകയും മുഖത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുകയും ചെയുന്നു.

കാന്തി ഫെയര്‍നെസ് ലോഷന്‍ (Kaanthi Fairness Lotion))
മഞ്ജിഷ്ട, നാല്പാമരം, പച്ച മഞ്ഞള്‍, രക്തചന്ദനം, ഷെയബട്ടര്‍, കോകോബട്ടര്‍, ജോജോബാ ഓയില്‍, അര്‍ഗോണ്‍ ഓയില്‍, വിറ്റാമിന്‍ E എന്നീ ചേരുവകള്‍ക്കൊപ്പം ഉ ജമിവേലിീഹ ചേര്‍ത്തു തയാറാക്കിയിരിക്കുന്ന ഓയില്‍ ആണ് ഇത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഫലപ്രദമായ ഇത് ചര്‍മത്തിലെ കറുപ്പും വിണ്ടുകീറലും മാറ്റി
നിറവും കാന്തിയും വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തെ മൃദുവാക്കുകയും ചെയ്യുന്നു.

സള്‍ഫേറ്റ് ഫ്രീ സോപ്പ്
പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് നിര്‍മിച്ച ഈ സോപ്പ് ശരീരത്തിന്റെ കാന്തി വര്‍ധിപ്പിക്കുന്നു.ചര്‍മത്തിലെ Moisturizing,, എണ്ണമയം എന്നിവ നിലനിര്‍ത്തി ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിന് മൃദുലത നല്‍കുകയും അലര്‍ജിയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. തേങ്ങാ പാല്‍, കസ്തുരി മഞ്ഞള്‍, മുള്‍ട്ടാണി മിട്ടി, ആട്ടിന്‍ പാല്‍, അഹീല്‌ലൃമ, പപ്പായ, തുളസി, വെലമ ബട്ടര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മിച്ചിരിക്കുന്നത്.

കിന്‍സുഗി ജെല്‍ (Kintsugi Gel)
ശരീരത്തിലെ കറുത്ത പാടുകള്‍ പോകുന്നതിനും ശരീര കാന്തിക്കും ഉപയോഗപ്രദമാകുന്ന ഈ ജെല്‍ നിര്‍മിച്ചിട്ടുള്ളത് പ്രകൃതിദത്ത വിഭവങ്ങള്‍ ചേര്‍ത്ത് കൊണ്ടാണ്. ‘പൊട്ടിപ്പോയവ കൂട്ടിയോജിപ്പിക്കുന്നു’ എന്ന് അര്‍ത്ഥം വരുന്ന കിന്‍സുഗി എന്ന ജപ്പാന്‍ പദമാണ് ഈ പ്രൊഡക്റ്റിന് നല്കിയിരിക്കുന്നത്.

പിഗ്മെന്റേഷന്‍ ജെല്‍
ബീറ്റ്റൂട്ട്, പൊറ്ററ്റോ, കാപ്പി പൊടി തുടങ്ങിയ പ്രകൃതി ദത്ത ചേരുവകള്‍ കൊണ്ട് തയാറാക്കിയിരിക്കുന്ന ഈ പ്രൊഡക്റ്റ് ശരീരത്തിലെ പാടുകളെ ഒഴിവാക്കുകയും ചര്‍മത്തെ മൃദുലമാക്കുകയും ചര്‍മത്തെ പരിപാലിക്കുകയും ചെയ്യുന്നു.

Thampura Organics
Phone : 9562501209
Fb Page: Thampura Collections

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button