നിങ്ങളുടെ സ്വപ്‌നം ഇനി അകലെയല്ല; ‘കണ്‍സ്ട്രക്ഷന്‍’ മേഖലയിലെ സജീവ സാന്നിധ്യമായി അബൂബക്കര്‍ അസോസിയേറ്റ്‌സ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലനില്‍ക്കാന്‍ വളരെയധികം പ്രാഗല്ഭ്യം നേടേണ്ടതുണ്ട്. നൈപുണ്യവും ആത്മാര്‍ത്ഥതയും ഒപ്പം 100 ശതമാനം സമര്‍പ്പണബോധവും ഉണ്ടെങ്കില്‍ മാത്രമേ ഈ മേഖലയില്‍ വിജയിക്കാന്‍ സാധിക്കൂ. വ്യത്യസ്തമായ ആശയങ്ങളെ സമന്വയിപ്പിക്കാനുള്ള കഴിവ് വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇവിടെ ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കസ്റ്റമേഴ്‌സിനായി ഏറ്റവും ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്.
മലപ്പുറം പൂക്കോട്ടൂര്‍ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസമാര്‍ജിച്ച സംരംഭമാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ്. നിരവധി ആളുകളാണ് സര്‍വീസുകള്‍ ഇഷ്ടപ്പെട്ടുകൊണ്ട് അബൂബക്കര്‍ അസോസിയേറ്റ്‌സിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നത്.
അബൂബക്കറാണ് സംരംഭത്തിന്റെ സ്ഥാപകന്‍. മറ്റ് പല കമ്പനികളിലും പ്രവര്‍ത്തിച്ച പ്രാഗല്ഭ്യം തന്നെയാണ് ഈ മേഖലയില്‍ ഇദ്ദേഹത്തെ വിജയിക്കാന്‍ കരുത്തനാക്കിയതും. ഇഷ്ടമേഖലയായ ഡിസൈനിങ്ങിലേക്ക് ഇറങ്ങുമ്പോള്‍ എത്രമാത്രം നന്നാക്കി ചെയ്യാന്‍ സാധിക്കുമോ അത്രയധികം എന്ന് കരുതിയ ആ മനോഭാവം തന്നെയാണ് അബൂബക്കര്‍ അസോസിയേറ്റ്‌സ് എന്ന ഈ കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായതും.
ഒരു വീടിന്റെ പ്ലാന്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഹൗസ് വാമിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ അബൂബക്കര്‍ അസോസിയേറ്റ്‌സ് കസ്റ്റമേഴ്‌സിനായി ചെയ്തു നല്‍കുന്നു. അതുകൊണ്ടുതന്നെ ഒരു വീടിന്റെ നിര്‍മിതിയില്‍ കസ്റ്റമറിന് യാതൊരുവിധ ആകുലതകളുടെയും ആവശ്യമില്ല. ഫ്‌ളോര്‍ പ്ലാന്‍, ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസിംഗ്, ഗാര്‍ഡന്‍ സെറ്റിംഗ് തുടങ്ങി എല്ലാവിധ സര്‍വീസുകളും ഇവര്‍ ചെയ്തു നല്‍കുന്നു.
ഒരു കസ്റ്റമറുടെ സന്തോഷം തന്നെയാണ് തന്റെയും സന്തോഷമെന്നാണ് അബൂബക്കര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഓരോ വര്‍ക്കുകളും ചെയ്തതിനുശേഷമുള്ള ആഫ്റ്റര്‍ സെയില്‍ സര്‍വീസുകളില്‍ യാതൊരുവിധ കോംപ്രമൈസുകളും ചെയ്യാറില്ല. സൈറ്റ് വിസിറ്റ്, പ്ലാന്‍ ഡിസൈനിങ്, എക്‌സിക്യൂഷന്‍ എന്നിവയ്‌ക്കെല്ലാം പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ അബൂബക്കര്‍ അസോസിയേറ്റ്‌സിലുണ്ട്.
എക്സ്റ്റീരിയര്‍ പ്ലാന്‍ എന്നതിലുപരി ഒരു വീടിന്റെ മുഴുവനായുള്ള ആകാരത്തില്‍ എന്ത് വൈവിധ്യം കൊണ്ടുവരാം എന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ, ഒരു കസ്റ്റമറുടെ ബഡ്ജറ്റ് എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് വര്‍ക്കുകള്‍ ചെയ്തുകൊടുക്കുക എന്നതിനും പ്രാധാന്യം നല്‍കുന്നു.
10 വര്‍ഷത്തില്‍ അധികമായി ഈ മേഖലയിലെ സജീവസാന്നിധ്യമാണ് അബൂബക്കര്‍. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നത് ‘കസ്റ്റമര്‍ ഈസ് ദ കിംഗ്’ എന്നാണ്. കസ്റ്റമറുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. സംതൃപ്തനായ ഒരു കസ്റ്റമറിലൂടെ 10 കസ്റ്റമറെ നമുക്ക് ലഭിക്കും.