ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നോറ അര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്
മനോഹരമായി അണിയിച്ചൊരുക്കുമ്പോഴാണ് ഒരു കെട്ടിടം എന്നതിലുപരി നമ്മള് ജീവിക്കുന്ന, ജോലികള്‍ ചെയ്യുന്ന, വായിക്കുന്ന, നല്ല നിമിഷങ്ങള്‍ പങ്കിടുന്ന നമ്മുടേതായ ഇടങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. നന്മുടെ വീടിന്റെ നിര്‍മാണ ശൈലിയും മുറിയില്‍ അടുക്കി വയ്ക്കുന്ന പുസ്തകങ്ങളും നമ്മുടെ സ്വീകരണ മുറിയിലെ സോഫയുടെ സ്ഥാനവും വരെ നമ്മുടെ വ്യക്തിത്വം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ടാണ് വീടുണ്ടാക്കുമ്പോഴും ‘മെയ്ന്റനന്‍സ്’ ജോലികള്‍ ചെയ്യുമ്പോഴുമെല്ലാം മലയാളി ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് കഴിവ് തെളിയിച്ച, വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും മികച്ച ക്രിയേറ്റിവിറ്റിയും കൊണ്ട് ഓരോ വര്‍ക്കിലും പുതുമ നിറയ്ക്കുന്ന നോറ അര്‍ക്കിട്ടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഫൗണ്ടര്‍ സനാസ് പി ഹമീദ് എന്ന യുവ സംരംഭകനെ പരിചയപ്പെടാം.
വ്യത്യസ്തവും സൗന്ദര്യാത്മകവുമായ ആര്‍ക്കിടെക്ചര്‍ ഇന്റ്റീരിയര്‍ ഡിസൈനിങ് വര്‍ക്കുകള്‍ കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ചു ‘സെറ്റ്’ ചെയ്യുന്നതില്‍ വിശ്വസ്ഥരാണ് സനാസ് പി ഹമീദും അദ്ദേഹത്തിന്റെ നോറ ആര്‍ക്കിട്ടെക്റ്റ് ആന്‍ഡ് ഇന്റ്റീരിയേഴ്സ് എന്ന കമ്പനിയും.
ലാന്‍ഡ് സ്കേപിങ്, ഇന്റീരിയര്‍ ഡിസൈനിങ് മുതല്‍ കണ്‍സ്ട്രക്ഷന്‍ വരെ ഒരു വീടിനു വേണ്ടതെല്ലാം നോറ ചെയ്ത് തരും. ‘മിനിമല്‍ തീ’മിലാണ് നോറയുടെ വര്‍ക്ക്. അതായത്, ‘ക്വാണ്ടിറ്റി’യെക്കാള്‍ ‘ക്വാളിറ്റി’ക്ക് പ്രാധാന്യം നല്കി, സ്പെയിസുകളെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതാണ് നോറയുടെ മാജിക്. നമ്മുടെ ജനാലയുടെ കര്ട്ടന് ഒന്ന് മാറിയിടുമ്പോഴോ, മേശപ്പുറത്തു പുതിയൊരു പൂക്കൂട പ്ലേസ് ചെയ്യുമ്പോഴോ പോലും വല്ലാത്തൊരു പ്രത്യേകത തോന്നാറില്ലേ? ഏതാണ്ട് അതുപോലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് നോറ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. പ്രൊഫഷണലിസവും ക്രീയേറ്റിവിറ്റിയും ചേര്‍ത്തുവച്ച് ലളിതവും മനോഹരവുമായ അന്തരീക്ഷം നോറ നമുക്ക് ഒരുക്കും.
ഒരു ജോലി അല്ലെങ്കില്‍ ബിസിനസ് എന്നതിലുമുപരി സനാസ് എന്ന യുവാവിന് ഇതൊരു പാഷനാണ്. ആര്‍ക്കിട്ടെക്ചര്‍ ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും പൂര്‍ത്തീകരിച്ച വര്‍ക്കുകള്‍ക്ക് ലഭിച്ച അഭിനന്ദനങ്ങളുമാണ് അദ്ദേഹത്തിന്റെ പിന്‍ബലം.
എട്ടു വര്‍ഷത്തോളം ഇതേ രംഗത്ത് ജോലി ചെയ്തുവരുന്ന സനാസ് സ്വന്തമായി സ്ഥാപനം തുടങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. സ്വന്തമായി വര്‍ക്ക് ചെയ്യുമ്പോഴുള്ള സ്വാതന്ത്ര്യം, തന്റെ ക്രീയേറ്റിവിറ്റി വേണ്ട വിധത്തില്‍ ഉപയോഗിക്കാനുള്ള അവസരം തുടങ്ങിയ ചിന്തകളാണ് യഥാര്‍ത്ഥത്തില്‍ നോറ അര്ച്ചിട്ടെക്ച്ചര് ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ് എന്ന സ്ഥാപനത്തിന് ജന്മം കൊടുത്തത്.
നമ്മുടെ തന്നെ ഇടങ്ങളെയും വസ്തുക്കളെയും സ്വന്തം ടേസ്റ്റിനനുസരിച്ച് മാനസിക ഉല്ലാസത്തിനു അനുയോജ്യമാക്കുക എന്നതാണ് നോറയുടെ തിയറി. 150 വര്‍ക്കുകളാണ് ഇത് വരെ നോറ വിജയകരമായി പൂര്‍ത്തിയാക്കിയത്. ചെയ്ത വര്‍ക്കുകളുടെ ചിത്രങ്ങള്‍ നോറ ആര്‍ക്കിട്ടെക്ച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ എന്ന പേരിലുളള സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കാണാന്‍ കഴിയും.
വിലപിടിപ്പുള്ള അലങ്കാര വസ്തുക്കള്‍ നിറയ്ക്കുകയല്ല, നിലവിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് മനോഹരവും പോസിറ്റീവുമായ അന്തരീക്ഷം ഒരുക്കുകയും അങ്ങനെ ആ ഇടങ്ങള്‍ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന് ഉണര്‍വ് നല്‍കുകയും ചെയ്യണം. അതാണ് യഥാര്‍ത്ഥ ഇന്റീരിയര്‍ ഡിസൈനിങ്. അങ്ങനെ നോക്കുമ്പോള്‍ സനാസ് പി ഹമീദ് എന്ന ക്രിയേറ്റര്‍ അല്ലെങ്കില്‍ സംരംഭകന് ഈ മേഖലയില്‍ നൂറ് ശതമാനം ‘സക്സസ്’ ആണ്.
Phone No: 9961637227
Email : sanashameed@gmail.com